Your Image Description Your Image Description

‘ഗ്രോക്ക് സ്റ്റുഡിയോ’ എന്ന പേരില്‍ പുതിയൊരു ടൂള്‍ അവതരിപ്പിച്ച്‌ ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനിയായ എക്‌സ് എഐ. ഈ ടൂള്‍ ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് ഡോക്യുമെന്റുകള്‍ നിര്‍മിക്കാനും കോഡുകള്‍, റിപ്പോര്‍ട്ടുകള്‍, ബ്രൗസര്‍ ഗെയിമുകള്‍ എന്നിവ തയ്യാറാക്കാനും സാധിക്കും.

സ്റ്റുഡിയോയും ഗൂഗിള്‍ ഡ്രൈവുമായി ബന്ധിപ്പിച്ചിട്ടുണ്ട് എന്നതാണ് ഈ ടൂളിന്റെ മറ്റൊരു പ്രധാന സവിശേഷത. ഇതുവഴി ഗ്രോക്ക് സ്റ്റുഡിയോയില്‍ തയ്യാറാക്കുന്ന ഡോക്യുമെന്റുകളും സ്ലൈഡുകളും സ്‌പ്രെഡ്ഷീറ്റുകളും വളരെ എളുപ്പം ഗൂഗിള്‍ ഡ്രൈവില്‍ അറ്റാച്ച് ചെയ്യാൻ സാധിക്കും. ചാറ്റ് ജിപിടിയിലെ കാന്‍വാസ്, ക്ലോഡിന്റെ ആന്ത്രോപിക് എന്നീ ടൂളുകള്‍ക്ക് സമാനമാണ് ഗ്രോക്കിന്റെ ഈ പുതിയ ടൂള്‍.

ഗ്രോക്ക് സ്റ്റുഡിയോ എല്ലാവര്‍ക്കും സൗജന്യമായി ഉപയോഗിക്കാനാവും. കഴിഞ്ഞ മാസമാണ് ഇലോണ്‍ മസ്‌ക് ഗ്രോക്ക് 3 പുറത്തിറക്കിയത്. യാതൊരു നിയന്ത്രണങ്ങളുമില്ലാതെ മറുപടി നല്‍കുന്ന ഗ്രോക്ക് ചാറ്റ്‌ബോട്ട് വളരെ വേഗം തന്നെ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts