Your Image Description Your Image Description

സൗ​ദി കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ ജു​ബൈ​ലി​ൽ വീ​ണ്ടും ചെ​റി​യ ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ടു. സൗ​ദി ജി​യോ​ള​ജി​ക്ക​ൽ സ​ർ​വേ റി​ക്ട​ർ സ്കെ​ലി​ൽ 4.36 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ക​മ്പ​മാ​ണ്​ സ്ഥി​രീ​ക​രി​ച്ചത്. അ​റേ​ബ്യ​ൻ ടെ​ക്റ്റോ​ണി​ക് പ്ലേ​റ്റി​​ന്റെ ച​ല​ന​വും യു​റേ​ഷ്യ​ൻ പ്ലേ​റ്റു​മാ​യി കൂ​ട്ടി​യി​ടി​ച്ച​തും മൂ​ല​മു​ണ്ടാ​യ സ​മ്മ​ർ​ദ​മാ​ണ് കാ​ര​ണം.

ജു​ബൈ​ൽ തീ​ര​ത്ത് ചൊ​വ്വാ​ഴ്​​ച രാ​ത്രി 7.50നാ​ണ്​ 24.09 കി​ലോ​മീ​റ്റ​ർ ആ​ഴ​ത്തി​ൽ ഭൂ​ച​ല​ന​മു​ണ്ടാ​യ​ത്. ജു​ബൈ​ലി​ൽ​നി​ന്ന് 66 കി​ലോ​മീ​റ്റ​ർ കി​ഴ​ക്കാ​യി അ​റേ​ബ്യ​ൻ ഗ​ൾ​ഫാ​ണ്​ പ്ര​ഭ​വ​കേ​ന്ദ്ര​മെ​ന്ന്​ നാ​ഷ​ന​ൽ സീ​സ്മി​ക് നെ​റ്റ്‌​വ​ർ​ക്ക് സ്റ്റേ​ഷ​നു​ക​ൾ രേ​ഖ​പ്പെ​ടു​ത്തി. ഏ​താ​നും ദി​വ​സം മു​മ്പും ജു​ബൈ​ലി​ൽ ചെ​റി​യ​തോ​തി​ൽ ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts