Your Image Description Your Image Description

കോട്ടയം: തന്റെ രണ്ട് പെൺകുഞ്ഞുങ്ങളുമായി യുവതി മീനച്ചിലാറ്റിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനും വീട്ടുകാർക്കുമെതിരെ വെളിപ്പെടുത്തൽ. മരിച്ച ജിസ്മോളുടെ സുഹൃത്ത് നിളയാണ് ഭർതൃവീട്ടിൽ ജിസ്മോൾ ക്രൂരപീഡനങ്ങൾക്ക് വിധേയയായിരുന്നു എന്ന് വെളിപ്പെടുത്തിയത്. നിറത്തെ ചൊല്ലി ജിസ്‌മോളെയും മകളെയും ഭർതൃമാതാവ് നിരന്തരം അപമാനിച്ചിരുന്നെന്നും നിള പറയുന്നു. ഒരു വാർത്താ ചാനലിനോടായിരുന്നു നിളയുടെ പ്രതികരണം.

ഭർത്താവിന്റെ വീട്ടിൽ ജിസ്മോൾ ക്രൂരമായ പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നു എന്നാണ് നിള പറയുന്നത്. വീട്ടിൽ കലഹം പതിവായിരുന്നു. ഭർത്താവ് ജിമ്മി മർദ്ദിക്കുമായിരുന്നു. ഒരിക്കൽ ഭർത്താവ് ജിസ്മോളെ വീട്ടിൽ നിന്നും ഇറക്കിവിട്ടിരുന്നെന്നും നിള വെളിപ്പെടുത്തി. അതേസമയം, സംഭവത്തിൽ മുഖ്യമന്ത്രിക്കും ഡിജിപിക്കും വനിതാ കമ്മീഷനും ജിസ്‌മോളുടെ കുടുംബം നാളെ പരാതി നൽകും.

‘കഴിഞ്ഞ നവംബറിൽ ജിസ്‌മോളെ നേരിൽ കണ്ടിരുന്നു. ഒരുപാട് കാര്യങ്ങൾ പറയാനുണ്ടെന്ന് പറഞ്ഞ് അവൾ കരഞ്ഞു. ജിസ്‌മോളുടെയും മകളുടെയും നിറത്തെച്ചൊല്ലി ഭർതൃമാതാവ് നിരന്തരം അപമാനിച്ചിരുന്നു. സ്ത്രീധനത്തെ ചൊല്ലിയും തർക്കങ്ങളുണ്ടായിരുന്നു. ഭർത്താവ് ജിമ്മി മർദ്ദിച്ചതിനെക്കുറിച്ചും ഒരാഴ്ച്ചയോളം വീട്ടിൽ നിന്ന് ഇറക്കിവിട്ടതിനെക്കുറിച്ചും ജിസ്‌മോൾ അന്ന് പറഞ്ഞു. വീട്ടിൽ കലഹങ്ങൾ പതിവായിരുന്നു. എന്നാൽ കുടുംബത്തെ ഓർത്ത് ജിസ്‌മോൾ കൂടുതൽ പ്രശ്‌നങ്ങൾ പുറത്തുപറഞ്ഞിരുന്നില്ല’- നിള പറഞ്ഞു.

ഏപ്രിൽ പതിനഞ്ചിനാണ് മുൻ മുത്തോലി പഞ്ചായത്ത് പ്രസിഡന്റും അഭിഭാഷകയുമായ ജിസ്‌മോൾ അഞ്ചും രണ്ടും വയസുളള മക്കളെയുമെടുത്ത് പുഴയിലേക്ക് ചാടി ജീവനൊടുക്കിയത്. രാവിലെ കുഞ്ഞുങ്ങളുമായി വീട്ടിൽവെച്ച് ആത്മഹത്യ ചെയ്യാൻ ശ്രമം നടത്തിയിരുന്നു. കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിക്കാനുളള ശ്രമം നടത്തി. കുഞ്ഞുങ്ങൾക്ക് വിഷവും നൽകിയിരുന്നു. തുടർച്ചയായി ആത്മഹത്യാശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണ് ജിസ്‌മോൾ കുഞ്ഞുങ്ങളുമായി ആറ്റിൽ ചാടാൻ തീരുമാനിച്ചത്. പുഴയിലേക്ക് ചാടിയ ഉടൻ നാട്ടുകാരെത്തി ഇവരെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചിരുന്നു. എന്നാൽ മൂവരുടെയും മരണം സംഭവിക്കുകയായിരുന്നു. ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകയാണ് ജിസ്‌മോൾ. നോഹ, നോറ എന്നിവരാണ് മക്കൾ.

Leave a Reply

Your email address will not be published. Required fields are marked *

Related Posts