Your Image Description Your Image Description

തൃക്കരിപ്പൂർ: കവ്വായിക്കായലോരത്ത് ബോട്ട്ജെട്ടിയിൽ ചൂണ്ടയിടുന്നതിനിടെ വെള്ളത്തിൽ വീണ് വിദ്യാർഥിക്ക് ദാരുണാന്ത്യം. വലിയപറമ്പ ബീരാൻകടവിലെ പെയിന്റിങ് തൊഴിലാളി എൻ.എ.ബി നിസാറിന്‍റെ മകൻ 13 കാരനായ കെ.പി. മുഹമ്മദ് ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് മുമ്പാണ് അപകടം നടന്നത്.

ബോട്ട് ജെട്ടിയിൽനിന്ന് ചൂണ്ടയിടുകയായിരുന്ന കുട്ടി അബദ്ധത്തിൽ വെള്ളത്തിൽ വീഴുകയായിരുന്നു. ബോട്ട് ചാലായതിനാൽ ഡ്രഡ്ജിങ് നടത്തി ആഴം കൂട്ടിയ മേഖലയിലായിരുന്നു അപകടം. നാട്ടുകാരും തൃക്കരിപ്പൂരിൽ നിന്നെത്തിയ അഗ്നിശമന സേനയും ചേർന്ന് കുട്ടിയെ പുറത്തെത്തിച്ചു.

വഴിയിൽ വെള്ളാപ്പ് റോഡ് ഗേറ്റ് അടച്ചതിനാൽ കുട്ടിയെ കൈയിലെടുത്ത് ഓടിയാണ് മറുഭാഗത്ത് എത്തിച്ചത്. പക്ഷേ ജീവൻ രക്ഷിക്കാനായില്ല.

ഇളംബച്ചി ഗുരു ചന്തുപണിക്കർ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം തരം വിദ്യാർഥിയാണ് മുഹമ്മദ്.

Related Posts