Your Image Description Your Image Description

എറണാകുളം: ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഭാഗമായുള്ള പിറവം വള്ളംകളി മത്സരം ഒക്ടോബർ നാലിന് മൂവാറ്റുപുഴ ആറിൽ നടക്കും. വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്. മത്സരത്തിനായുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി സംഘാടക സമിതി രൂപീകരിച്ചു. പിറവം കൊള്ളിക്കൽ ഇറിഗേഷൻ വകുപ്പ് ഇൻസ്പെക്ഷൻ ബംഗ്ലാവിൽ നടന്ന യോഗം അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടനം ചെയ്തു.

പിറവം നഗരസഭ ചെയർപേഴ്സൺ ജൂലി സാബുവിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വിവിധ സബ് കമ്മിറ്റികളുടെ പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്യുകയും അംഗങ്ങളെ തിരഞ്ഞെടുക്കാൻ തീരുമാനിക്കുകയും ചെയ്തു. ഇതിനായി സെപ്റ്റംബർ 22ന് പിറവം നഗരസഭ ഹാളിൽ വീണ്ടും യോഗം ചേരും. യോഗത്തിൽ വിനോദസഞ്ചാര വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ ജി. ശ്രീകുമാർ, നഗരസഭ വൈസ് ചെയർമാൻ കെ.പി. സലിം, മൂവാറ്റുപുഴ ആർഡിഒ പി.എൻ. അനി, നഗരസഭ കൗൺസിലർമാർ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

പ്രധാന വിവരങ്ങൾ

മത്സരം: ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഭാഗമായ പിറവം വള്ളംകളി

തീയതി: ഒക്ടോബർ 4

വേദി: മൂവാറ്റുപുഴ ആറ്

പങ്കെടുക്കുന്നവർ: നെഹ്റു ട്രോഫി ജേതാക്കളായ ഒമ്പത് ചുണ്ടൻ വള്ളങ്ങൾ

Related Posts