Your Image Description Your Image Description

ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി ബോളിവുഡ് താരം അക്ഷയ്കുമാർ. ഇന്ന് രാവിലെ 7.45ഓടെ ശ്രീകൃഷ്‌ണ കോളജ് മൈതാനത്ത് ഹെലികോപ്റ്ററിലാണ് അക്ഷയ് കുമാർ വന്നിറങ്ങിയത്.  ദേവസ്വത്തിൻ്റെ ശ്രീവത്സം അതിഥിമന്ദിരത്തിലെത്തി അൽപ നേരത്തെ വിശ്രമത്തിനുശേഷം അദ്ദേഹം ഗുരുവായൂരപ്പദർശനത്തിനായി ക്ഷേത്രത്തിലെത്തി. ദേവസ്വം ഭരണസമിതി അംഗം കെ .എസ് .ബാലഗോപാലിനും ജീവനക്കാർക്കു ഒപ്പമാണ് അക്ഷയ് കുമാറെത്തിയത്. നാലന്പലത്തിലെത്തി അദ്ദേഹം ഗുരുവായൂരപ്പനെ തൊഴുത് പ്രാർത്ഥിച്ചു മടങ്ങി.

 

 

Related Posts