Your Image Description Your Image Description

തിരുവനന്തപുരം: കോവളത്ത് അരക്കിലോ എംഡിഎംഎയുമായി യുവതി ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ. ഒമ്പത് ​ഗ്രാം ഹൈബ്രിഡ് കഞ്ചാവ് ഉൾപ്പെടെ കണ്ടെടുത്തു. തിരുവനന്തപുരം സ്വദേശികളായ ശ്യാം, രശ്മി, നൗഫൽ, സഞ്ജയ് എന്നിവരാണ് അറസ്റ്റിലായത്. സിറ്റി ഡാൻസാഫ് സംഘമാണ് ഇവരെ പിടികൂടിയത്. ബൈപ്പാസിലെ കോവളം ജം​ഗ്ഷന് സമീപത്ത് വച്ച് നടത്തിയ പരിശോധനയിൽ അറസ്റ്റിലാവുകയായിരുന്നു.

യുവതിയുടെ മക്കളും സംഘത്തിനൊപ്പം ഉണ്ടായിരുന്നു. കുട്ടികളുമായി ഉല്ലാസയാത്ര പോയി മടങ്ങിവരുന്നുവെന്ന വ്യാജേനയാണ് സംഘം എത്തിയത്. കുട്ടികളുമായി ബെം​ഗളൂരുവിൽ നിന്ന് വരികയായിരുന്നു പ്രതികൾ. മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

Related Posts