Your Image Description Your Image Description

കോഴിക്കോട്: വടകരയിൽ നിന്ന് കാണാതായ പ്ലസ് വൺ വിദ്യാർഥിയുടെ മൃതദേഹം പുഴയിൽ നിന്ന കണ്ടെത്തി. മേമുണ്ട ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥിയും വടകര ചാനിയം കടവ് സ്വദേശിയുമായ ആദിഷ് കൃഷ്ണ (17) യുടെ മൃതദേഹമാണ് ചാനിയം കടവ് പുഴയിൽ നിന്നും കണ്ടെത്തിയത്. കഴിഞ്ഞ 28-ാം തീയതി രാത്രിയിൽ വീട്ടിൽ നിന്ന് ഇറങ്ങിയ കുട്ടിയെ കാണാതാവുകയായിരുന്നു. 29-ന് വടകര പൊലീസിൽ രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചിരുന്നു. അന്വേഷണം തുടരുന്നതിനിടെ ഇന്ന് രാവിലെയാണ് പുഴയിൽ നിന്നും മൃതദേഹം കണ്ടെത്തിയത്.

Related Posts