Your Image Description Your Image Description

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് സ്ത്രീ മരിച്ച സംഭവത്തിൽ രക്ഷാപ്രവർത്തനം വൈകിയില്ലെന്ന് റിപ്പോർട്ട്. അപകടം സംബന്ധിച്ച അന്വേഷണ റിപ്പോർട്ട്‌ ജില്ലാ കളക്ടർ സമർപ്പിച്ചു. ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കാണ് കളക്ടർ റിപ്പോർട്ട്‌ നൽകിയത്. സമഗ്ര റിപ്പോർട്ട്‌ ആണ് സമർപ്പിച്ചിരിക്കുന്നത്. അപകടത്തിൽ രക്ഷാപ്രവർത്തനം വൈകിയിട്ടില്ലെന്നാണ് അന്വേഷണ റിപ്പോർട്ടിലുള്ളത്. കെട്ടിടം തകർന്നുവീണ് മകൾക്ക് കൂട്ടിരിക്കാനെത്തിയ തലയോലപ്പറമ്പ് സ്വദേശിയായ വീട്ടമ്മയായ ബന്ദു മരിച്ചിരുന്നു.

കെട്ടിടത്തിന്റെ ബലക്ഷയം സംബന്ധിച്ച് മുൻപ് ഔദ്യോഗിക റിപ്പോർട്ടുകൾ ഒന്നും ഇല്ലായിരുന്നുവെന്ന് ജില്ലാ കളക്ടർ ജോൺ വി സാമുവൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ആരോഗ്യ മന്ത്രി വീണ ജോർജിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം ശക്തമായതോടെ സർക്കാർ ആനുകൂല്യങ്ങളുൾപ്പെടെ പ്രഖ്യാപിച്ചിരുന്നു. മന്ത്രി വീണ ജോർജ് ബിന്ദുവിൻ്റെ വീട്ടിലെത്തി കുടുംബത്തിന് സഹായവും പ്രഖ്യാപിച്ചിരുന്നു.

Related Posts