Your Image Description Your Image Description

കൊച്ചി: കേരളത്തിൽ സ്വർണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 45 രൂപയുടെ കുറവാണ് ഉണ്ടായത്. വില 9100 രൂപയായാണ് കുറഞ്ഞത്. പവന്റെ വിലയിൽ 360 രൂപയുടെ കുറവുണ്ടായി. 72,800 രൂപയായാണ് വില കുറഞ്ഞത്. ആഗോളവിപണിയിലും കഴിഞ്ഞ ദിവസം സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി.

സ്​പോട്ട് ഗോൾഡ് വിലയിൽ 0.5 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. ഔൺസിന് 3,328 ഡോളറായാണ് വില കുറഞ്ഞത്. യു.എസ് ഗോൾഡ് ഫ്യൂച്ചർനിരക്ക് 0.7 ശതമാനം ഇടിഞ്ഞ് 3,336.7 ഡോളറായി ഇടിഞ്ഞു. തീരുവ സംബന്ധിച്ച യു.എസ് പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് സ്വർണവിപണിയും.

Related Posts