Your Image Description Your Image Description

മലപ്പുറം: കേരളത്തിൽ വികസനം ബി.ജെ.പി കൊണ്ടുവരുമെന്ന് സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. എൽ ഡി എഫും യു ഡി എഫും കേരളത്തിൽ ഒന്നും കൊണ്ടു വരില്ല
കേരളത്തിന്‍റെ നഷ്ടപ്പെട്ട ദശകമാണ് കടന്നു പോകുന്നത്. ആശ വർക്കർമാരോ , കർഷകരോ, സർക്കാർ ജീവനക്കാരോ ഉൾപ്പടെയുള്ള സാധരണക്കാർ ആഘോഷിക്കാൻ കഴിയാതെ ഇരിക്കുമ്പോഴാണ് സർക്കാർ ആഘോഷം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘വികസന ഭാരതത്തിനൊപ്പം മാറാത്ത കേരളം ഇനി മാറും’ എന്ന മുദ്രാവാക്യം ഉയര്‍ത്തി ബിജെപി സംസ്ഥാന അധ്യക്ഷന്റെ ജില്ലാ സന്ദര്‍ശനത്തിന്റെ ഭാഗമായി മലപ്പുറത്താണ് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.രാവിലെ 7.30ന് തിരുന്നാവായയില്‍ മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം സംസ്ഥാന അധ്യക്ഷന്‍ നിര്‍വഹിച്ചു. തുടര്‍ന്ന് രാവിലെ 10ന് തിരൂര്‍ കരുണ ക്ലാസിക് ഓഡിറ്റോറിയത്തില്‍ മലപ്പുറം വെസ്റ്റ് ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം നിർവഹിച്ചു .

Leave a Reply

Your email address will not be published. Required fields are marked *

Related Posts