Your Image Description Your Image Description

തൃശൂർ: തൃശൂർ കൂട്ടാലയിൽ മകൻ അച്ഛനെ കൊന്ന് ചാക്കിൽകെട്ടി പറമ്പില്‍ ഉപേഷിച്ച സംഭവത്തിൽ പ്രതിയുടെ കുറ്റസമ്മത മൊഴി പുറത്ത്. സ്വർണമാല നൽകാത്തതിനാലാണ് അച്ഛനെ കൊലപ്പെടുത്തിയതെന്നാണ് മകൻ സുമേഷ് മൊഴി നൽകിയിട്ടുള്ളത്. സ്ഥിരം മദ്യപാനിയായ സുമേഷ് ജോലിക്കൊന്നും പോയിരുന്നില്ലെന്നും തുടർന്ന് അച്ഛനോട് മാല പണയം വെക്കാൻ ആവശ്യപ്പെടട്ടെന്നും നൽകാതെ വന്നതോടെ കൊലപതാകം നടത്തുകയായിരുന്നുവെന്നുമാണ് ഇയാൾ മൊഴി നൽകിയത്.

80 വയസ്സുള്ള സുന്ദരൻ ആണ് കൊല്ലപ്പെട്ടത്. വീടിനടുത്ത പറമ്പില്‍ നിന്നാണ് സുന്ദരന്റെ മൃതദേഹം കണ്ടെത്തിയത്. സുമേഷ് താമസിച്ചിരുന്നത് പുത്തൂര്‍ എന്ന സ്ഥലത്താണ്. സുന്ദരൻ തന്റെ രണ്ടാമത്തെ മകനോടൊപ്പം മുളയാതെ വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. തിങ്കളാഴ്ച്ച മുളയത്തെ അച്ഛന്റെ വീട്ടിലെത്തിയ സുമേഷ് ഇന്നലെ അച്ഛനെ ഒറ്റയ്ക്ക് കിട്ടാൻ മറ്റുള്ളവർ പുറത്തുപോകുന്നത് കാത്തിരുന്ന് പണയം വയ്ക്കാൻ മാല ആവശ്യപ്പെട്ടു. എന്നാൽ സുന്ദരൻ ഇത് നൽകാത്തതാണ് കൂട്ടാക്കിയില്ല. ഇതിന് പിന്നാലെഅവിടെയുണ്ടായിരുന്ന വടികൊണ്ട് തലയ്ക്ക് അടിച്ചു വീഴ്ത്തി. അടിയേറ്റ് അച്ഛൻ വീണതോടെ ചാക്കിൽ കെട്ടി പുറത്തേക്ക് വലിച്ചു കൊണ്ടു പോയി തൊട്ടടുത്ത പൊന്തക്കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് മാല പണയം വെച്ച് മദ്യം വാങ്ങി കൂട്ടുകാർക്കൊപ്പം മദ്യപിച്ചു. രാത്രിയോടെ പുത്തൂരിലെ വീട്ടിലെത്തുകയായിരുന്നു. എന്നാൽ പോലീസ് തന്നെ പിടികൂടാൻ എത്തിയെന്ന വിവരം അറിഞ്ഞ് സുമേഷ് വീടിന് പിൻഭാഗത്ത് ഒളിക്കാൻ ശ്രമിച്ചെങ്കിലും ഇയാളെ പിടികൂടി. അറസ്റ്റിലായ സുമേഷിനെ വിശദമായി ചോദ്യം ചെയ്യും.

Related Posts