Your Image Description Your Image Description

യറ്റുമതിയിൽ ഒരു ലക്ഷം യൂണിറ്റുകൾ എന്ന നാഴികക്കല്ല് പിന്നിടുന്ന ഏറ്റവും വേഗതയേറിയ ഇന്ത്യൻ എസ്‌യുവിയായി ഫ്രോങ്ക്സ്. മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡാണ് ഇത് അറിയിച്ചത്. 25 മാസത്തിനുള്ളിലാണ് കോംപാക്റ്റ് ക്രോസ്ഓവർ ഈ നേട്ടം കൈവരിച്ചത്. മാരുതി സുസുക്കിയുടെ ഗുജറാത്ത് നിർമ്മാണ കേന്ദ്രത്തിലാണ് ഫ്രോങ്ക്സ് നിർമ്മിക്കുന്നത്.

മാരുതി ഫ്രോങ്ക്സ് നിലവിൽ മിഡിൽ ഈസ്റ്റ്, ലാറ്റിൻ അമേരിക്ക, ആഫ്രിക്ക എന്നിവ ഉൾപ്പെടെയുള്ള പ്രധാന ആഗോള വിപണികളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. കഴിഞ്ഞ നാല് സാമ്പത്തിക വർഷമായി ഇന്ത്യയിൽ നിന്നുള്ള യാത്രാ വാഹന കയറ്റുമതിയിൽ ഒന്നാം സ്ഥാനത്താണ് മാരുതി സുസുക്കി.

2025-26 സാമ്പത്തിക വർഷത്തിന്റെ ആദ്യത്തിൽ 96,000-ത്തിലധികം വാഹനങ്ങൾ കയറ്റുമതി ചെയ്തതോടെ, ഇന്ത്യയിൽ നിന്നുള്ള പാസഞ്ചർ വാഹന കയറ്റുമതിയിൽ കമ്പനിയുടെ പങ്ക് 47 ശതമാനത്തിൽ എത്തി. നിലവിൽ മാരുതി സുസുക്കി ഏകദേശം 100 രാജ്യങ്ങളിലേക്ക് 17 മോഡലുകൾ കയറ്റുമതി ചെയ്യുന്നുണ്ട്.

ദക്ഷിണാഫ്രിക്ക, ജപ്പാൻ, സൗദി അറേബ്യ എന്നിവയാണ് മാരുതി സുസുക്കി കയറ്റുമതി ചെയ്യുന്ന മുൻനിര രാജ്യങ്ങൾ. 2024-25 സാമ്പത്തിക വർഷത്തിൽ മാരുതി സുസുക്കിയുടെ കയറ്റുമതി അളവ് 3.3 ലക്ഷം യൂണിറ്റ് കവിഞ്ഞിരുന്നു. ഇത് ഏതൊരു സാമ്പത്തിക വർഷത്തിലെയും ഏറ്റവും ഉയർന്ന നിരക്കാണ്.

Related Posts