Your Image Description Your Image Description

തിരുവനന്തപുരം: ജിഎസ്ടി ഇളവ് ലഭിച്ചതോടെ, മിൽമ ഉത്പന്നങ്ങളായ നെയ്യ്, വെണ്ണ, പനീർ, ഐസ്ക്രീം തുടങ്ങി നൂറിലധികം ഉത്പന്നങ്ങളുടെ വില ഇന്ന് മുതൽ കുറയും. ജിഎസ്ടി ഇളവിന്റെ പ്രയോജനം നേരിട്ട് ഉപഭോക്താക്കൾക്ക് നൽകാനാണ് മിൽമയുടെ തീരുമാനം.

നെയ്യ് വില ലിറ്ററിന് 45 രൂപ കുറഞ്ഞ് 675 രൂപയാകും. നിലവിൽ ഒരു ലിറ്റർ നെയ്യിന് 720 രൂപയായിരുന്നു വില. അര ലിറ്റർ നെയ്യിന് 25 രൂപ കുറഞ്ഞ് 345 രൂപയായി. 400 ഗ്രാം വെണ്ണയുടെ വില 15 രൂപ കുറഞ്ഞ് 225 രൂപയാകും. നിലവിൽ 240 രൂപയായിരുന്നു വില 500 ഗ്രാം പനീറിന്റെ വില 245 രൂപയിൽ നിന്ന് 234 രൂപയായി കുറയും. പനീറിന്റെ ജിഎസ്ടി പൂർണമായി ഒഴിവാക്കിയതാണ് ഇതിന് കാരണം. മിൽമയുടെ വാനില ഐസ്ക്രീമിന്റെ വില 220 രൂപയിൽ നിന്ന് 196 രൂപയായി കുറയും. ഐസ്ക്രീമിന് മുൻപ് 18 ശതമാനം ജിഎസ്ടി ഉണ്ടായിരുന്നത് ഇപ്പോൾ അഞ്ച് ശതമാനമായി കുറച്ചതിനാലാണ് 24 രൂപയുടെ ഈ കുറവ് ലഭിക്കുന്നതെന്ന് മിൽമ ചെയർമാൻ കെ.എസ്. മണി അറിയിച്ചു.

Related Posts