Your Image Description Your Image Description

ന്യൂഡൽഹി: ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാഷ്‌ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല സന്ദർശനം മാറ്റിവെച്ചു. മെയ് 19 ന് രാഷ്ട്രപതി ശബരിമല സന്ദർശനം നടത്തുമെന്നായിരുന്നു ഔദ്യോഗിക അറിയിപ്പ് ലഭിച്ചിരുന്നത്. മെയ് 18-ന് കേരളത്തിലെത്തുന്ന രാഷ്‌ട്രപതി പാല സെൻറ് തോമസ് കോളേജിലെ ജൂബിലി സമ്മേളനത്തിലും ശേഷം ശബരിമല സന്ദർശനവും നടത്തുമെന്നായിരുന്നു അറിയിച്ചത്.

ശബരിമല നട ഇടവ മാസ പൂജയ്ക്കായി തുറക്കുമ്പോൾ രാഷ്ട്രപതി എത്തുമെന്ന് പൊലീസിനും തിരുവിതാംകൂർ ദേവസ്വം ബോർഡിനും നേരത്തെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts