Your Image Description Your Image Description

ന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയുടെ ഡിജിറ്റല്‍ സംപ്രേക്ഷണാവകാശം സ്വന്തമാക്കി ജിയോ ഹോട്ട്‌സ്റ്റാര്‍. ടെസ്റ്റ് ജൂണ്‍ 20നാണ് അഞ്ച് മത്സരങ്ങളടങ്ങിയ ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. പരമ്പരയിലെ ആദ്യ മത്സരം ജൂണ്‍ 20ന് ഹെഡിങ്‌ലിയില്‍ നടക്കും. മറ്റ് ടെസ്റ്റ് മത്സരങ്ങള്‍ ബര്‍മിംഗ്ഹാം (ജൂലൈ 2), ലോര്‍ഡ്സ് (ജൂലൈ 10), മാഞ്ചസ്റ്റര്‍ (ജൂലൈ 23), ഓവല്‍ (ജൂലൈ 31) എന്നിവടങ്ങളിലാണ് നടക്കുക.

രാജ്യത്തെ പ്രമുഖ സ്‌പോര്‍ട്‌സ് ബ്രോഡ്കാസ്റ്റ് നെറ്റ്‌വര്‍ക്കായ സോണി എന്റര്‍ടെയിന്‍മെന്റ് അഥവാ കള്‍വര്‍ മാക്‌സ് എന്റര്‍ടെയിന്‍മെന്റ് തന്നെയാണ് ടെലിവിഷന്‍ സംപ്രേക്ഷണാവകാശം നിലനിര്‍ത്തുന്നത്. ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡിന്റെ (ECB) പങ്കാളിത്തത്തോടെയുള്ള ഈ കരാര്‍ ഇന്ത്യയുടെ 2026ലെ ഇംഗ്ലണ്ട് വൈറ്റ് ബോള്‍ പര്യടനത്തിനും ബാധകമാണ്. 2026ലെ പര്യടനത്തില്‍ മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളും ഉള്‍പ്പെടുന്നു.

ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടെസ്റ്റ് ടീം: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, കെ എല്‍ രാഹുല്‍, സായ് സുദര്‍ശന്‍, അഭിമന്യു ഈശ്വരന്‍, കരുണ്‍ നായര്‍, നിതീഷ് റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ഷാര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് സിറാജ്, ജസ്പ്രീ ബുമ്ര, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അര്‍ഷ്ദീപ് സിംഗ്, കുല്‍ദീപ് യാദവ്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts