Your Image Description Your Image Description

ധികം വൈകാതെ തന്നെ ഐഫോണ്‍ 17 സീരീസ് ഫോണുകള്‍ പുറത്തിറങ്ങും. ഐഫോണ്‍ 17 എയര്‍ എന്ന പുതിയ മോഡല്‍ ഉള്‍പ്പെടുന്ന പുതിയ സീരീസിനെ കുറിച്ചുള്ള വാര്‍ത്തകൾ സജീവമാണ്. അതിനൊപ്പം തന്നെ 2026 ല്‍ പുറത്തിറങ്ങാനിരിക്കുന്ന ഐഫോണ്‍ 18 സീരീസിനെ കുറിച്ചുള്ള ചര്‍ച്ചകളും സജീവമാണ്. ഐഫോണ്‍ 18 സീരിസില്‍ ഡിസൈന്‍, പ്രവര്‍ത്തനക്ഷമത എന്നിവയില്‍ ഉള്‍പ്പടെ സുപ്രധാനമായ ചില മാറ്റങ്ങള്‍ക്ക് ആപ്പിള്‍ ഒരുങ്ങുന്നുവെന്നാണ് വിവരം.

ഐഫോണിലെ ജനപ്രിയമായ ഫീച്ചറുകളിലൊന്ന് ഒഴിവാക്കപ്പെടുമെന്നതാണ് അതില്‍ പ്രധാനപ്പെട്ടൊരു മാറ്റമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഐഫോണ്‍ 14 പ്രോ മോഡലുകളിലാണ് ആപ്പിള്‍ ആദ്യമായി ഡൈനാമിക് ഐലന്‍ഡ് ഫീച്ചര്‍ അവതരിപ്പിച്ചത്. ആന്‍ഡ്രോയിഡ് ഫോണുകള്‍ പോലും അനുകരിച്ച ആപ്പിളിന്റെ ഈ ഫീച്ചര്‍ ഫോണ്‍ ഡിസ്‌പ്ലേ അനുഭവം കൂടുതല്‍ ആകര്‍ഷകമാക്കി. ഐഫോണ്‍ 18 സീരീസില്‍ ഡൈനാമിക് ഐലന്‍ഡ് ഉണ്ടാവില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ ഫെയ്‌സ് ഐഡി സാങ്കേതിക വിദ്യയാണ് അതിന് കാരണം.

അതേസമയം, ഐഫോണ്‍ 18 പ്രോ മോഡലുകള്‍ക്കായി ആപ്പിള്‍ പുതിയ അണ്ടര്‍ ഡിസ്‌പ്ലേ ഫെയ്‌സ് ഐഡി സാങ്കേതിക വിദ്യ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇക്കാരണത്താല്‍ ഡിസ്‌പ്ലേയുടെ രൂപകല്‍പനയില്‍ മാറ്റം വരും. ഡൈനാമിക് ഐലന്‍ഡ് ഒഴിവാക്കപ്പെടാനുള്ള കാരണവും ഇത് തന്നെയാണ്. അതേസമയം സെല്‍ഫി ക്യാമറ സ്‌ക്രീനില്‍ മധ്യഭാഗത്ത് മുകളിലായി നല്‍കുന്നതിന് പകരം മുകളില്‍ ഇടത് ഭാഗത്തേക്ക് മാറും. അതിനായി ഒരു പഞ്ച് ഹോള്‍ നോച്ച് നല്‍കാന്‍ സാധ്യതയുണ്ട്.

ഐഫോണ്‍ 18 സീരീസിലെ ഡൈനാമിക് ഐലന്‍ഡിന് വലിപ്പം കുറയുമെന്നായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍. അതില്‍ നിന്ന് വിരുദ്ധമാണ് പുതിയ റിപ്പോര്‍ട്ട്. ഐഫോണ്‍ 18 സീരീസിലെ ഫോണുകള്‍ വിവിധ ഘട്ടങ്ങളായാണ് അവതരിപ്പിക്കുകയെന്ന് അടുത്തിടെ ഒരു ആപ്പിള്‍ വിശകലന വിദഗ്ദനായ മിങ് ചി കുവോ അഭിപ്രായപ്പെട്ടിരുന്നു. ഐഫോണ്‍ 18 പ്രോ മോഡലുകളും ഐഫോണ്‍ 18 എയര്‍ മോഡലും 2026 സെപ്റ്റംബറിലും സ്റ്റാന്റേര്‍ഡ് ഐഫോണ്‍ 18, ഐഫോണ്‍ 18ഇ മോഡലുകള്‍ 2027 മാര്‍ച്ചിലും ആയിരിക്കും അവതരിപ്പിക്കുകയെന്നാണ് മിങ് ചി കുവോ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts