Your Image Description Your Image Description

മുംബൈ: മുംബൈയിൽ ഭക്ഷണത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഭർത്താവ് ഭാര്യയുടെ തല തല്ലിപ്പൊളിച്ചു. കോഴിക്കറിയും ചൈനീസ് ഭക്ഷണവും കൂടുതലായി നൽകിയില്ലയെന്ന് പറഞ്ഞാണ് ആക്രമണം നടന്നത്. ബുധനാഴ്ചയാണ് 38കാരൻ ഭാര്യയെ ആക്രമിച്ചതിന് അറസ്റ്റിലായത്. അജയ് അരുൺ ദഭാഡെ എന്നയാളാണ് ഭാര്യ സ്വാതി ദഭാഡെയെ മർദ്ദിച്ചത്. വാക്കേറ്റത്തിനിടെ ഇരുമ്പ് വടി കൊണ്ടും യുവതിക്ക് മർദ്ദനമേറ്റിട്ടുണ്ട്.

ജൂലൈ 3നായിരുന്നു ആക്രമണം നടന്നത്. തലയ്ക്ക് പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് സ്വാതി ഗുരുതരാവസ്ഥയിൽ നിന്ന് പുറത്ത് വന്നതിന് പിന്നാലെയാണ് സംഭവത്തിൽ പൊലീസ് കേസ് എടുത്തത്. ട്രോംബെയിലെ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. ഭക്ഷണം തീർന്ന് പോയതിനാലാണ് കൂടുതൽ വിളമ്പാൻ കഴിയാതിരുന്നതെന്ന് പൊലീസിന് യുവതി മൊഴി നൽകിയിരുന്നു. സംഭവത്തിൽ കൊലപാതക ശ്രമം, മനപൂർ‍വ്വം മുറിവേൽപ്പിക്കാൻ ശ്രമം, ആക്രമണം, ഗാർഹിക പീഡനം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തത്.

അതേസമയം സംഭവത്തിൽ യുവതിയുടെ ഭർത്താവിന്റെ അമ്മയ്ക്കെതിരെയും പൊലീസ് കേസ് എടുത്തിട്ടുണ്ട്. ഭാര്യയ്ക്കെതിരായ മകന്റെ ക്രൂരതയ്ക്ക് കൂട്ട് നിന്നതിനാണ് കേസ് എടുത്തിരിക്കുന്നത്.

Related Posts