Your Image Description Your Image Description

ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതിനു ശേഷം ആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട് ഫ്രാൻസിസ് മാർപാപ്പ. ഗുരുതരമായ രീതിയിൽ ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു മാർപാപ്പ. രണ്ടാഴ്ച മുമ്പ് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ വീൽചെയറിൽ കൈകൾ വീശി ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്തിരുന്നു.

12 വർഷത്തിനിടയിലെ ഏറ്റവും ഗുരുതരമായ ആരോഗ്യ പ്രതിസന്ധിയിയാണ് മാർപ്പാപ്പ അഭിമുഖീകരിച്ചത്. അഞ്ച് ആഴ്ചയിലധികം നീണ്ട ചികിത്സയ്ക്ക് ശേഷം റോമിലെ ജെമെല്ലി ആശുപത്രിയിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പ് ഒരു ചെറിയ ആശംസ നൽകിയ മാർച്ച് 23 മുതൽ 88 കാരനായ ഫ്രാൻസിസ് പൊതുജനങ്ങളുടെ കാഴ്ചയിൽ നിന്ന് വിട്ടുനിന്നിരുന്നു.

കത്തോലിക്കാ സഭയുടെ ജൂബിലി ആഘോഷത്തിനായുള്ള കുർബാനയുടെ സമാപനത്തിനായി, ഒരു പ്രഖ്യാപിനവും കൂടാതെയാണ് പോപ്പ് ചത്വരത്തിലേക്ക് വന്നത്. പോപ്പ് ക്ഷീണിതനാണെങ്കിലും വിശ്വാസികളെ അഭിസംബോധന ചെയ്യുകയും നന്ദി അറിയിക്കുകയും ചെയ്‌തു.

Also Read : തെറ്റുപറ്റിയെന്ന് ഇസ്രയേല്‍ ! രക്ഷാപ്രവര്‍ത്തകരെ ‘കൊന്ന് കുഴിച്ചുമൂടിയതില്‍’ ഖേദമെന്ന് സേന

സാധാരണയായി ഞായറാഴ്ചകളിൽ സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ ഫ്രാൻസിസ് ആഴ്ചതോറും ഉച്ച പ്രാർത്ഥന നടത്താറുണ്ട്. എന്നാൽ ഫെബ്രുവരി 9 മുതൽ ആശുപത്രിയിൽ പോകുന്നതുവരെ അദ്ദേഹത്തിന് ഇത് ചെയ്യാൻ കഴിഞ്ഞിട്ടില്ല.

“കഷ്ടപ്പെടുന്ന എല്ലാവരിലേക്കും അവന്റെ സ്നേഹത്തിന്റെ ഈ സ്പർശം എത്തിച്ചേരാനും അവരെ പരിപാലിക്കുന്നവരെ പ്രോത്സാഹിപ്പിക്കാനും ഞാൻ കർത്താവിനോട് അപേക്ഷിക്കുന്നു,” പോപ്പ് കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts