Your Image Description Your Image Description

ന്യൂഡൽഹി: പള്ളികളിലും അമ്പലങ്ങളിലും നിയമ വിരുദ്ധമായി ഉപയോ​ഗിക്കുന്ന ഉച്ചഭാഷിണികൾക്കെതിരെ ഡൽഹി പരിസ്ഥിതി മന്ത്രി. ശബ്ദ മലിനീകരണം തടയുന്നതിന് സുപ്രീം കോടതി പുറത്തിറക്കിയ ഉത്തരവ് കർശനമായി നടപ്പാക്കാനൊരുങ്ങി ഡൽഹി പരിസ്ഥിതി മന്ത്രി മജിന്ദർ സിങ് സിർസ. ഇതിനെതിരെ കടുത്ത നിയമ നടപടിയെടുക്കുമെന്ന് രജൗരി മണ്ഡലം സന്ദർശിക്കവെ സിർസ അറിയിച്ചു. ഉച്ചഭാഷിണികൾക്ക് പുറമേ അനധികൃത മാംസ കടകൾ, ദാബകൾ, തന്തൂറുകൾ, ഡെനിം ഫ്കാടറികൾ എന്നിവക്കെതിരെയും കർശന നടപടിയെടുക്കുമെന്ന് മന്ത്രി അറിയിച്ചു.

ജനവാസ മേഖലയിലെ വ്യാവസായിക പ്രവൃത്തികളും ഫാക്ടറികളുമാണ് മലിനീകരണം വർധിപ്പിക്കുന്നതെന്ന് സന്ദർശനവേളയിൽ മന്ത്രി കൂട്ടിച്ചേർത്തു. ഇത്തരത്തിലുള്ള മലിനീകരണ പ്രവൃത്തികൾ ജനങ്ങളുടെ ജീവിത ഗുണനിലവാരത്തെ ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മലിനീകരണം ഇല്ലാതാക്കി മികച്ച ജീവിതാന്തരീക്ഷം ഉറപ്പു വരുത്താനാണ് ഡൽഹി സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

Related Posts