Your Image Description Your Image Description

ഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടിയ ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ അസുഖബാധിതനെന്ന് റിപ്പോർട്ട്. ഗിൽ വീട്ടിൽ വിശ്രമത്തിലാണെന്നും ദുലീപ് ട്രോഫി മത്സരങ്ങൾ താരത്തിന് നഷ്ടമാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ദുലീപ് ട്രോഫിയിൽ നോർത്ത് സോണിന്റെ ക്യാപ്റ്റനായി ഗില്ലിനെ തെരഞ്ഞെടുത്തിരുന്നു. ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിലും ഗിൽ ഉൾപ്പെട്ടിരുന്നു. ഫിസിയോ ഗില്ലിനെ പരിശോധിച്ചുവെന്നും ബിസിസിഐ ആരോഗ്യസ്ഥിതിയെക്കുറിച്ച് അറിയിച്ചിട്ടുണ്ടെന്നും ക്രിക്ക് ബസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അതേസമയം കോണ്ടിനെന്റൽ ടൂർണമെന്റിന് മുമ്പ് ഗിൽ ആരോഗ്യം വീണ്ടെടുക്കുമെന്നും എന്നാൽ ഗിൽ ദുലീപ് ട്രോഫിയിൽ നിന്ന് വിട്ടുനിൽക്കുമെന്നുമാണ് ലഭ്യമാകുന്ന വിവരം. അങ്ങനെയെങ്കിൽ ഗില്ലിന്റെ അഭാവത്തിൽ നോർത്ത് സോണിനെ നയിക്കുക വൈസ് ക്യാപ്റ്റനായ അങ്കിത് കുമാറായിരിക്കും.

Related Posts