Your Image Description Your Image Description

ന്യൂയോർക്ക്: ഒടുവിൽ അത് സംഭവിച്ചു. മാസങ്ങൾ നീണ്ട സാമ്പത്തിക ചർച്ചകൾക്കു ശേഷം, യുഎസ് സെൻട്രൽ ബാങ്ക് ബുധനാഴ്ച പലിശ നിരക്കുകൾ കുറച്ചു. പ്രധാന വായ്പാ പലിശനിരക്ക് 0.25 ശതമാനം പോയിന്റുകൾ കുറയ്ക്കുകയാണെന്ന് ഫെഡറൽ റിസർവ് വ്യക്തമാക്കി. അത് നാലു ശതമാനം മുതൽ 4.25ശതമാനം വരെയാകും പലിശ നിരക്ക്. നിലവിൽ 4.25 ശതമാനം മുതൽ 4.50 ശതമാനം വരെയായിരുന്നു പലിശനിരക്ക്. 2022 അവസാനത്തിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയാണിത്.

അമേരിക്കയിലുടനീളം വായ്പാ ചെലവുകൾ കുറയ്ക്കാൻ ഫെഡറൽ റിസർവിന്റെ തീരുമാനം സഹായിക്കും. വരും മാസങ്ങളിൽ കൂടുതൽ കുറവുകൾ വരുത്തുമെന്നാണ് സാമ്പത്തിക വിദ​ഗ്ധർ പ്രതീക്ഷിക്കുന്നത്. ഈ വർഷത്തെ ആദ്യ ഇളവാണ് ഇത്.

തൊഴിൽ മേഖല ഊർജ്ജിതപ്പെടുത്താനാണ് തീരുമാനമെന്ന് ഫെഡ് ചെയർമാൻ ജെറോം പവൽ പ്രതികരിച്ചത്. തീരുമാനത്തിന് പിന്നാലെ ഓഹരി വിപണിയിൽ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. വാഹന, വ്യക്തിഗത, വിദ്യാഭ്യാസ വായ്പാപ്പലിശയും ക്രെഡിറ്റ് കാർഡ് പലിശയും കുറയാൻ സഹായിക്കുന്നതാണ് തീരുമാനം. 9 മാസത്തെ കാത്തിരിപ്പിനൊടുവിലാണ് തീരുമാനം എത്തുന്നത്. വരും ദിവസങ്ങളിൽ വിലക്കയറ്റം പിടിച്ച് നിർത്താൻ സഹായിക്കുന്ന സമാന നടപടികളുണ്ടായേക്കുമെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Related Posts