Your Image Description Your Image Description

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) നാഷണൽ ഡിഫൻസ് അക്കാദമി (NDA), നേവൽ അക്കാദമി (NA) പരീക്ഷ (I) 2025 എന്നിവയുടെ ഫലങ്ങൾ ഉടൻ പ്രഖ്യാപിക്കും. പരീക്ഷ കലണ്ടറും മുൻ ട്രെൻഡുകളും അനുസരിച്ച്, NDA 1 ഫലം 2025 ഏപ്രിൽ അവസാനത്തോടെ പുറത്തിറങ്ങനാണ് സാധ്യത. ഫലം പ്രഖ്യാപിച്ച് കഴിഞ്ഞൽ പരീക്ഷ എഴുതിയവർക്ക് ഔദ്യോഗിക വെബ്‌സൈറ്റായ upsc.gov.in- ൽ സന്ദർശിച്ച് ഫലങ്ങൾ പരിശോധിക്കാം.

NDA NA 1 ന്റെ എഴുത്തുപരീക്ഷ 2025 ഏപ്രിൽ 13 നാണ് നടന്നത്. മുൻകാല ട്രെൻഡുകളുടെ അടിസ്ഥാനത്തിൽ, പരീക്ഷാ തീയതിയുടെ 15 മുതൽ 20 ദിവസങ്ങൾക്കുള്ളിൽ UPSC NDA ഫലങ്ങൾ പ്രഖ്യാപിക്കും. കൃത്യമായ തീയതി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, യോഗ്യത നേടിയ ഉദ്യോഗാർത്ഥികളുടെ റോൾ നമ്പറുകൾ അടങ്ങിയ PDF ഫോർമാറ്റിൽ ഫലം പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു.

യുപിഎസ്‌സി വർഷത്തിൽ രണ്ടുതവണ എൻ‌ഡി‌എ പരീക്ഷ നടത്തുന്നു – ഏപ്രിലിലും വർഷത്തിന്റെ അവസാന പകുതിയിലും. 2024 ലെ എൻ‌ഡി‌എ 1 എഴുത്തുപരീക്ഷയുടെ കട്ട്-ഓഫ് 291 മാർക്കായിരുന്നു. കൂടാതെ ഓരോ വിഷയത്തിനും കുറഞ്ഞത് 20% ആവശ്യമാണ്. എസ്‌എസ്‌ബി റൗണ്ടിന് ശേഷമുള്ള അവസാന കട്ട്-ഓഫ് 1800 മാർക്കിൽ 654 ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts