Your Image Description Your Image Description

കൊച്ചി: വിനോദ സഞ്ചാരികളെ സ്വാഗതം ചെയ്ത് അലിബാഗിലെ ട്രോപ്പിക്കാന റിസോര്‍ട്ട്. മാപ്ഗാവോണില്‍ ചോണ്ടി ഗ്രാമത്തിന് സമീപം 14 ഏക്കറിലാണ് റിസോര്‍ട്ട്. മുംബൈ, പുണെ എന്നിവിടങ്ങളില്‍ നിന്ന് മണിക്കൂറുകള്‍ക്കകം എത്താവുന്ന ഈ റിസോര്‍ട്ടിലേക്ക് റോഡ് മാര്‍ഗമോ ഗേറ്റ് വേ ഓഫ് ഇന്ത്യ, ഭൗച ധക്കയില്‍ എന്നിവിടങ്ങളില്‍ നിന്ന് ഫെറി/ചെങ്ങാടം വഴി മണ്ഡ്വ ജെട്ടി വഴിയോ റിസോര്‍ട്ടിലെത്താം. അടല്‍ സെതു പാലം വഴി മുംബൈയില്‍ നിന്നുള്ള യാത്ര എളുപ്പമാണ്. പുണെയില്‍ നിന്ന് ഏകദേശം 3 മുതല്‍ 3.5 മണിക്കൂര്‍ മാത്രമാണ് യാത്രാ സമയം

റിസോര്‍ട്ടില്‍ 32 ഡീലക്‌സ് ഹോട്ടല്‍ മുറികള്‍, 12 സ്റ്റുഡിയോ മുറികള്‍ (അടുക്കളയോടുകൂടി), 11 ആഡംബര വില്ലകള്‍ തുടങ്ങിയവയാണുള്ളത്. പ്രധാന സ്വിമ്മിംഗ് പൂളിനെ ചുറ്റിപ്പറ്റി യു ആകൃതിയില്‍ ഒരുക്കിയ ഡീലക്‌സ് റൂമുകള്‍ മനോഹര കാഴ്ച നല്‍കുന്നു. കുടുംബങ്ങള്‍ക്ക് അനുയോജ്യമായ സ്റ്റുഡിയോ റൂമുകളില്‍ മൈക്രോവേവ്, ഫ്രിഡ്ജ്, ഡൈനിംഗ് ഏരിയ തുടങ്ങിയവ ഉള്‍പ്പെടുന്നു. പ്രധാന ആകര്‍ഷണമായ നാല് ബെഡ്‌റൂമുകളുള്ള വില്ലകള്‍ 3,500 ച.അടി വിസ്തൃതിയിലാണ്, സ്വകാര്യ പൂള്‍, ലിവിംഗ് റൂം, കിച്ചന്‍, ഓപ്പണ്‍ ബാത്ത് ഏരിയ എന്നിവയും ഇതില്‍ ഒരുക്കിയിരിക്കുന്നു.

കൊങ്കണ്‍ രുചികള്‍ നിറഞ്ഞ ഭക്ഷ്യാനുഭവം റിസോര്‍ട്ടിന്റെ മറ്റൊരു പ്രത്യേകതയാണ്. ഫിഞ്ച് എന്ന ഓപ്പണ്‍ എയര്‍ റെസ്‌റ്റോറന്റ്, പ്രാദേശിക പാചക വിദഗ്ധയായ വനിതാ ഷെഫിന്റെ നേതൃത്വത്തില്‍ പോപ്ടി ചിക്കന്‍, കൗല ചിക്കന്‍ പോലുള്ള വിഭവങ്ങ ളും ഇവിടെയുണ്ട്. മഹാരാഷ്ട്രന്‍ വിഭവങ്ങളോടുകൂടിയ ബുഫേ റെസ്‌റ്റോറന്റും 36 സീറ്റുകള്‍ ഉള്ള ക്യാപ്റ്റന്‍സ് കുക്ക് ബാറും വേറിട്ട അന്താരാഷ്ട്ര രുചികള്‍ ഒരുക്കുന്ന ഇന്‍ഡോര്‍ റെസ്‌റ്റോറന്റ് ‘ദി ഈറ്റ്’ ഉം പ്രവര്‍ത്തിക്കുന്നു. പൂള്‍ സൈഡില്‍ ഫ്‌ളോട്ടിംഗ് ബ്രേക്ക്ഫാസ്റ്റും ഒരുക്കുന്നുണ്ട്.

റിസോര്‍ട്ടില്‍ ഇന്‍ഡോര്‍ ഗെയിമുകള്‍, കുട്ടികള്‍ക്കായുള്ള ആര്‍ട്ട്, പാചക ക്ലാസുകള്‍, ഓര്‍ഗാനിക് പ്ലാന്റ് സമ്മാനങ്ങള്‍ തുടങ്ങി നിരവധി അനുഭവങ്ങള്‍ ഒരുക്കിയിരിക്കുന്നു. വില്ലകളില്‍ സ്വകാര്യ ബോണ്‍ഫയര്‍, ബാര്‍ബിക്യൂ സൗകര്യങ്ങള്‍, ഡിജെ നൈറ്റുകള്‍, കരോക്കേ, ലൈവ് മ്യൂസിക്, നാടോടി നൃത്ത പ്രകടനങ്ങള്‍, ഓര്‍ഗാനിക് ഫാര്‍മിംഗ്, ഇബൈക്ക് റൈഡുകള്‍, സ്റ്റാര്‍ ഗേസിംഗ് തുടങ്ങിയ പരിപാടികളും ലഭ്യമാണ്.

Related Posts