Your Image Description Your Image Description

കൊച്ചി,: കേരളം ഹരിത ഓണത്തിലൂടെ സുസ്ഥിരത ഉറപ്പാക്കുമ്പോൾ സംസ്ഥാനത്തിന്‍റെ പുനരുപയോഗ ഊർജ്ജമേഖലയെ ശക്തിപ്പെടുത്തുന്ന മുന്നേറ്റങ്ങളുമായി ടാറ്റ പവർ. കായംകുളത്തെ 350 ഏക്കർ വിസ്തൃതിയുള്ള ടാറ്റ പവറിന്‍റെ 101.6 മെഗാവാട്ട് ഫ്ലോട്ടിംഗ് സോളാർ പവർ പ്രോജക്‌ട് വർഷംതോറും 64,000 ടണ്ണിലധികം കാർബൺ ബഹിർഗമനം കുറയ്ക്കുന്നതോടൊപ്പം ജലോപരിതലങ്ങളെ സൗരോർജ്ജ ഉൽപ്പാദനത്തിനായി ഉപയോഗപ്പെടുത്തി കേരളത്തിന്‍റെ ഹരിത ഊർജ്ജ ലക്ഷ്യങ്ങൾക്ക് മികച്ച സംഭാവന നൽകുകയും ചെയ്യുന്നു.

ഇതിനകം സംസ്ഥാനത്ത് ആകെ 30,000-ലധികം സൗരോർജ്ജ മേൽക്കൂരകൾ ടാറ്റ പവർ സ്ഥാപിച്ചു കഴിഞ്ഞു. അടുത്തിടെ എൻഎച്ച്പിസി ലിമിറ്റഡുമായി ടാറ്റ പവർ റിന്യൂവബിൾ എനർജി ഒപ്പിട്ട 30 മെഗാവാട്ട് / 120 മെഗാവാട്ട് അവർ ബാറ്ററി എനർജി സ്റ്റോറേജ് വാങ്ങൽ കരാർ കേരളത്തിന്‍റെ വൈദ്യുതി ഗ്രിഡിനെ ശക്തിപ്പെടുത്തുകയും പുനരുപയോഗ ഊർജ്ജ സംയോജനം കൂടുതൽ സുഗമമാക്കുകയും ചെയ്യും.

വയനാട്ടിലെ ടാറ്റാ പവറിന്‍റെ സ്‌കിൽ പാർക്കിലൂടെ 921-ലധികം പേർക്ക് സൗരോർജ്ജ പിവി ഇൻസ്റ്റലേഷൻ പോലുള്ള ഹരിത തൊഴിലുകൾക്ക് പരിശീലനം നൽകികഴിഞ്ഞു. ഒരു നൂറ്റാണ്ടിലേറെ കാലത്തെ വൈദഗ്ധ്യവും ഇന്ത്യയിലുടനീളം 5,000 മെഗാവാട്ടിലധികം ഉത്പാദന ശേഷിയുള്ള സൗരോർജ്ജ പ്രോജക്‌ടുകളും ഉള്ള ടാറ്റ പവർ, കേരളത്തിന്‍റെ ഹരിത ഊർജ്ജ വിപ്ലവത്തിന് നേതൃത്വം നൽകാൻ പ്രതിജ്ഞാബദ്ധമാണ്.

Related Posts