Your Image Description Your Image Description

കൊച്ചി :പിഎം-കുസും പദ്ധതിയുടെ ഭാഗമായി മഹാരാഷ്ട്രയിൽ 10,714 സോളാർ പമ്പുകൾ സ്ഥാപിക്കുന്നതിനുള്ള 320 കോടി രൂപയുടെ കരാർ സിആർഐ പമ്പ്‌സ് നേടി. 3 എച്ച്പി, 5 എച്ച്പി 7.5 എച്ച്പി ശേഷിയുള്ള ഈ പമ്പുകൾക്ക് ഐഒടി അധിഷ്ഠിത വിദൂര നിരീക്ഷണ സംവിധാനവും അഞ്ച് വർഷത്തെ വാറണ്ടിയും ഉണ്ടായിരിക്കും. ഗ്രാമീണ മേഖലയിൽ ജലലഭ്യത ഉറപ്പാക്കുക, കാർഷികോത്പാദനം വർദ്ധിപ്പിക്കുക, പരമ്പരാഗത ഊർജ്ജ സ്രോതസ്സുകളോടുള്ള ആശ്രയത്വം കുറയ്ക്കുക എന്നിവ ലക്ഷ്യമിട്ടുള്ളതാണ് ഈ പദ്ധതി. എംഎസ്ഇഡിസിഎലിന്റെ സമയപരിധിക്കനുസരിച്ച് കമ്പനി പദ്ധതി നടപ്പാക്കിത്തുടങ്ങും.

Related Posts