മ​ക​ന്‍റെ​യും മ​രു​മ​ക​ളു​ടെ​യും മ​ർ​ദ​ന​മേ​റ്റ് വ​യോ​ധി​ക​യ്ക്ക് ഗുരുതര പ​രി​ക്ക്
Crime Kerala Kerala Mex Kerala mx Top News
1 min read
153

മ​ക​ന്‍റെ​യും മ​രു​മ​ക​ളു​ടെ​യും മ​ർ​ദ​ന​മേ​റ്റ് വ​യോ​ധി​ക​യ്ക്ക് ഗുരുതര പ​രി​ക്ക്

April 2, 2025
0

കോ​ഴി​ക്കോ​ട്: ബാ​ലു​ശേ​രി​യി​ല്‍ മ​ക​ന്‍റെ​യും ഭാ​ര്യ​യു​ടെ​യും മ​ര്‍​ദ​ന​മേ​റ്റ് വ​യോ​ധി​ക​യ്ക്ക് ഗു​രു​ത​ര പ​രു​ക്ക്. ബാ​ലു​ശേ​രി ക​ണ്ണാ​ടി​പ്പൊ​യി​ലി​ലാ​ണു അതിക്രൂരമായ സംഭവം നടന്നത്. ന​ടു​ക്ക​ണ്ടി സ്വ​ദേ​ശി ര​തി​ക്കാ​ണു പ​രി​ക്കേ​റ്റ​ത്. ര​തി​യെ മ​ക​ന്‍ ര​ബി​നും മ​രു​മ​ക​ള്‍ ഐ​ശ്വ​ര്യ​യും എ​ന്നി​വ​ര്‍ ചേ​ര്‍​ന്നു കു​ക്ക​റി​ന്‍റെ മൂ​ടി കൊ​ണ്ട് അ​ടി​ച്ചു പ​രു​ക്കേ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു. ര​തി​യെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഭ​ര്‍​ത്താ​വ് ഭാ​സ്‌​ക​ര​നും മ​ര്‍​ദി​ച്ച​താ​യി ര​തി​യു​ടെ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. സം​ഭ​വ​ത്തി​ല്‍ ബാ​ലു​ശേ​രി പോ​ലീ​സ് എ​ഫ്‌​ഐ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.  

Continue Reading
സുസ്ഥിര വികസനം വിരല്‍ത്തുമ്പില്‍; ഡിജിറ്റല്‍ മാപ്പിംഗ് ഡ്രോണ്‍ സര്‍വേയുമായി ഇരവിപേരൂര്‍
Kerala Kerala Mex Kerala mx Pathanamthitta Top News
1 min read
128

സുസ്ഥിര വികസനം വിരല്‍ത്തുമ്പില്‍; ഡിജിറ്റല്‍ മാപ്പിംഗ് ഡ്രോണ്‍ സര്‍വേയുമായി ഇരവിപേരൂര്‍

April 2, 2025
0

പത്തനംതിട്ട : പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തില്‍ സുസ്ഥിരവികസനം ലക്ഷ്യമാക്കി ജി.ഐ.എസ് മാപ്പിങ് പദ്ധതിക്ക് തുടക്കം. പഞ്ചായത്ത് പരിധിയിലെ സ്ഥലങ്ങളുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങള്‍ ഒറ്റ ക്ലിക്കില്‍ ലഭ്യം. നൂതന സാങ്കേതികവിദ്യയോടെ പഞ്ചായത്തിലെ മുഴുവന്‍ മനുഷ്യ, പ്രകൃതിവിഭവ വിവരങ്ങളും ശേഖരിച്ച് ആവശ്യാനുസരണം ലഭ്യമാക്കുകയാണ് ലക്ഷ്യം. വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏഴ് ലക്ഷം രൂപ ആദ്യ ഘട്ടത്തില്‍ വിലയിരുത്തി. ജനക്ഷേമ പദ്ധതിക്ക് ആവശ്യമായവ ശേഖരിക്കുകയാണ് ലക്ഷ്യം. മുഴുവന്‍ വിവരങ്ങളും കണ്ടെത്തി ആസൂത്രണം, പദ്ധതി

Continue Reading
ക​ര്‍​ണാ​ട​ക​യി​ല്‍ ഡീ​സ​ല്‍ വി​ല ര​ണ്ട് രൂ​പ കൂ​ട്ടി
Kerala Kerala Mex Kerala mx National Top News
1 min read
144

ക​ര്‍​ണാ​ട​ക​യി​ല്‍ ഡീ​സ​ല്‍ വി​ല ര​ണ്ട് രൂ​പ കൂ​ട്ടി

April 2, 2025
0

ബം​ഗു​ളൂ​രു: ക​ര്‍​ണാ​ട​ക​യി​ല്‍ തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ ഡീ​സ​ല്‍ വി​ല വ​ര്‍​ധി​പ്പി​ച്ചു. സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ വി​ല്‍​പ​ന നി​കു​തി മൂ​ന്ന് ശ​ത​മാ​നം കൂ​ട്ടി​യ​തോ​ടെ ക​ര്‍​ണാ​ട​ക​യി​ല്‍ ഒ​രു ലി​റ്റ​ര്‍ ഡീ​സ​ലി​ന് ര​ണ്ടു​രൂ​പ വ​ര്‍​ധി​ച്ചു. ഇ​തോ​ടെ ഡീ​സ​ല്‍ വി​ല ലി​റ്റ​റി​ന് 88.99 പൈ​സ​യാ​യി. അ​തേ​സ​മ​യം പെ​ട്രോ​ള്‍ വി​ല​യി​ല്‍ വ​ര്‍​ധ​ന​വി​ല്ല.  

Continue Reading
ഉ​ത്സ​വം കാ​ണാ​ൻ പോ​യ യു​വ​തി​യു​ടെ വ​സ്ത്രം വ​ലി​ച്ചു കീ​റി ​; പ്ര​തി അ​റ​സ്റ്റി​ൽ
Alappuzha Kerala Kerala Mex Kerala mx Top News
1 min read
140

ഉ​ത്സ​വം കാ​ണാ​ൻ പോ​യ യു​വ​തി​യു​ടെ വ​സ്ത്രം വ​ലി​ച്ചു കീ​റി ​; പ്ര​തി അ​റ​സ്റ്റി​ൽ

April 2, 2025
0

ആ​ല​പ്പു​ഴ: കാ​യം​കു​ള​ത്ത് ഉ​ത്സ​വം കാ​ണാ​ൻ പോ​യ യു​വ​തി​യു​ടെ വ​സ്ത്രം പൊ​തു​ജ​ന മ​ധ്യ​ത്തി​ൽ വ​ലി​ച്ചു കീ​റി​യ കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ. കാ​യം​കു​ളം പു​തു​പ്പ​ള്ളി വി​ല്ലേ​ജി​ൽ പു​തു​പ്പ​ള്ളി വ​ട​ക്ക് മു​റി​യി​ൽ ഷാ​ജി ഭ​വ​ന​ത്തി​ൽ ഷാ​ജി (56) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കാ​യം​കു​ളം പു​തു​പ്പ​ള്ളി ദേ​വി​കു​ള​ങ്ങ​ര അ​മ്പ​ല​ത്തി​ലെ ഉ​ത്സ​വം കാ​ണു​ന്ന​തി​നാ​യി അ​മ്മാ​വ​നോ​ടും അ​മ്മൂ​മ്മ​യോ​ടും അ​നു​ജ​ത്തി​യോ​ടു​മൊ​പ്പം പോ​യ 21 വ​യ​സ്സു​ള്ള യു​വ​തി​യു​ടെ ചു​രി​ദാ​റിന്‍റെ ടോ​പ്പ് ആ​ണ് ഷാ​ജി വ​ലി​ച്ചു കീ​റി​യ​ത്. യു​വ​തി​യു​ടെ അ​മ്മാ​വ​നോ​ടു​ള്ള വൈ​രാ​ഗ്യ​ത്തി​ന്‍റെ പേ​രി​ൽ അതിക്രമം

Continue Reading
കൂ​ട​ൽ​മാ​ണി​ക്യ ക്ഷേ​ത്ര​ത്തി​ലെ ജാ​തി വി​വേ​ച​നം; ക​ഴ​ക​ക്കാ​ര​ൻ രാ​ജി​വെ​ച്ചു
Kerala Kerala Mex Kerala mx Thrissur Top News
1 min read
151

കൂ​ട​ൽ​മാ​ണി​ക്യ ക്ഷേ​ത്ര​ത്തി​ലെ ജാ​തി വി​വേ​ച​നം; ക​ഴ​ക​ക്കാ​ര​ൻ രാ​ജി​വെ​ച്ചു

April 2, 2025
0

തൃ​ശൂ​ര്‍: ഇ​രി​ങ്ങാ​ല​ക്കു​ട കൂ​ട​ൽ​മാ​ണി​ക്യം ക്ഷേ​ത്ര​ത്തി​ൽ ജാ​തി വി​വേ​ച​ന​ത്തി​നി​ര​യാ​യ ക​ഴ​ക​ക്കാ​ര​ൻ ആ​ര്യ​നാ​ട് സ്വ​ദേ​ശി ബി.​എ. ബാ​ലു രാ​ജി​വെ​ച്ചു. ഇ​ന്ന് പു​ല​ര്‍​ച്ചെ കൂ​ട​ൽ​മാ​ണി​ക്യം ക്ഷേ​ത്ര​ത്തി​ലെ ദേ​വ​സ്വം ഓ​ഫീ​സി​ലെ​ത്തി അ​ഡ്മി​നി​സ്ട്രേ​റ്റ​ര്‍​ക്ക് രാ​ജി ക​ത്ത് കൈ​മാ​റു​ക​യാ​യി​രു​ന്നു. വി​വാ​ദ​ങ്ങ​ള്‍​ക്കു​ശേ​ഷം അ​വ​ധി​യി​ൽ പോ​യ ബാ​ലു ഇ​ന്ന് ജോ​ലി​യി​ൽ തി​രി​കെ പ്ര​വേ​ശി​ക്കേ​ണ്ട​താ​യി​രു​ന്നു. ദേ​വ​സ്വം റി​ക്രൂ​ട്ട്മെ​ന്‍റ് ബോ​ർ​ഡ് നി​യ​മ​ത്തെ തു​ട​ർ​ന്ന് ഫെ​ബ്രു​വ​രി 24നാ​ണ് ബാ​ലു ക​ഴ​ക​ക്കാ​ര​നാ​യി ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലെ​ത്തി​യ​ത്.  

Continue Reading
യു​പി​യി​ൽ ട്രെ​യി​ല​ർ ട്ര​ക്ക് ഇ​ടി​ച്ച് ന​വ​ദ​മ്പ​തി​ക​ൾ മ​രി​ച്ചു
Kerala Kerala Mex Kerala mx National Top News
1 min read
179

യു​പി​യി​ൽ ട്രെ​യി​ല​ർ ട്ര​ക്ക് ഇ​ടി​ച്ച് ന​വ​ദ​മ്പ​തി​ക​ൾ മ​രി​ച്ചു

April 2, 2025
0

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​​ൽ അ​മി​ത​വേ​ഗ​ത​യി​ൽ വ​ന്ന ട്രെ​യി​ല​ർ ട്ര​ക്ക് ഇ​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​രാ​യ ന​വ​ദ​മ്പ​തി​ക​ൾ മ​രി​ച്ചു. പ​വ​ൻ കു​മാ​ർ സിം​ഗ് (29), ഭാ​ര്യ റി​ങ്കി സിം​ഗ് (26) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഹ​ൽ​ദാ​ർ​പൂ​ർ പ്ര​ദേ​ശ​ത്തെ ഗ​ർ​വാ മോ​റി​ന് സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പി​ൽ​ഖി വ​രു​ണ ഗ്രാ​മ​ത്തി​ലു​ള്ള റി​ങ്കി സിം​ഗി​ന്‍റെ അ​മ്മ​യു​ടെ വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. ഇ​രു​വ​രും സം​ഭ​വ​സ്ഥ​ല​ത്ത് ത​ന്നെ മ​രി​ച്ചു.ട്രെ​യി​ല​ർ ട്ര​ക്ക് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. എ​ന്നാ​ൽ ഡ്രൈ​വ​ർ സ്ഥ​ല​ത്ത് നി​ന്നും ഓ​ടി​ര​ക്ഷ​പെ​ട്ടു.

Continue Reading
ശ്രീനാരായണഗുരു യൂണിവേഴ്സിറ്റിക്ക് പുതിയ മന്ദിരം; പ്രദേശത്ത് പുതിയ പാലവും
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
153

ശ്രീനാരായണഗുരു യൂണിവേഴ്സിറ്റിക്ക് പുതിയ മന്ദിരം; പ്രദേശത്ത് പുതിയ പാലവും

April 2, 2025
0

തിരുവനന്തപുരം : ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിക്ക് പുതിയ മന്ദിരം വരുന്നതോടൊപ്പം യാത്രാസൗകര്യം മെച്ചപ്പെടുത്താൻ പുതിയൊരു പാലംകൂടി നിർമ്മിക്കും എന്ന് ധനകാര്യവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. മന്ദിരം നിർമ്മിക്കുന്നതിനുള്ള മുണ്ടക്കലിലെ ഭൂമി ഏറ്റെടുപ്പ് നടപടി പൂർത്തിയാക്കി സ്ഥലം സന്ദർശിച്ച് മന്ത്രി വ്യക്തമാക്കിയതാണ് ഇത്. ഭൂമിയുടെ രജിസ്ട്രേഷൻ പൂർത്തിയായി. സാമ്പത്തിക വർഷം അവസാനിക്കുന്ന മാർച്ച്‌ 29 ന് തന്നെ ശ്രമകരമായ പ്രവർത്തനങ്ങളിലൂടെയാണ് മുണ്ടയ്ക്കൽ വില്ലേജിൽപ്പെട്ട 125/4 സർവേ നമ്പറിലുള്ള ഒമ്പതര ഏക്കർ

Continue Reading
വലിയമല ഐ.എസ്.ആർ.ഒ സ്ഥലമേറ്റെടുപ്പ് ; മന്ത്രി ജി ആർ അനിൽ യോഗം ചേർന്നു
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
156

വലിയമല ഐ.എസ്.ആർ.ഒ സ്ഥലമേറ്റെടുപ്പ് ; മന്ത്രി ജി ആർ അനിൽ യോഗം ചേർന്നു

April 2, 2025
0

തിരുവനന്തപുരം : ഐ.എസ്.ആർ.ഒ സ്ഥാപനമായ ലിക്വിഡ് പ്രൊപൽഷൻ സിസ്റ്റംസ് സെന്ററിന്റെ വലിയമല ആസ്ഥാനത്തുള്ള 25 കുടുംബങ്ങൾ താമസിക്കുന്ന ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നാട്ടുകാരുടെ ആശങ്കകൾ പരിഹരിച്ച് മുന്നോട്ടുപോകണമെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. സെക്രട്ടറിയേറ്റിലെ മന്ത്രിയുടെ ചേമ്പറിൽ നടന്ന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഐ.എസ്.ആർ.ഒ കോമ്പൗണ്ടിനോട് അടുത്തുവരുന്ന പ്രദേശത്തെ 25 കുടുംബങ്ങൾക്ക് സഞ്ചരിക്കുന്നതിന് ഏറെ പ്രയാസങ്ങൾ നേരിട്ടിരുന്നു. ഐ.എസ്.ആർ.ഒയുടെ കോമ്പൗണ്ടിനുള്ളിലൂടെ കടന്നു മാത്രമേ

Continue Reading
ഏലൂർ റൂട്ടിൽ ഒരു വാട്ടർ മെട്രോ ബോട്ട് കൂടി സർവ്വീസ് തുടങ്ങുന്നു
Ernakulam Kerala Kerala Mex Kerala mx Top News
0 min read
133

ഏലൂർ റൂട്ടിൽ ഒരു വാട്ടർ മെട്രോ ബോട്ട് കൂടി സർവ്വീസ് തുടങ്ങുന്നു

April 2, 2025
0

കൊച്ചി : കൊച്ചി വാട്ടർ മെട്രോ ഏലൂരിലേക്ക് പുതിയൊരു സർവ്വീസ് കൂടി ആരംഭിക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. പുതിയ സർവ്വീസ് അടുത്ത തിങ്കളാഴ്ച മുതൽ ആരംഭിക്കും. ഏലൂർ, ചേരാനല്ലൂർ റൂട്ടിൽ ഹൈക്കോടതി ജംഗ്ഷനിലേക്കുള്ള കണക്ടിവിറ്റി വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഒരു ബോട്ട് കൂടി സർവ്വീസ് ആരംഭിക്കുന്നത്. കൊച്ചിൻ ഷിപ്പ്യാർഡിൽ നിന്ന് ചൊവ്വാഴ്ച ലഭിച്ച 19ാമത്തെ ബോട്ടാണ് ഏലൂർ റൂട്ടിൽ സർവ്വീസ് നടത്തുക. ഇതോടെ എറണാകുളത്തേക്ക് ഏലൂരിൽ നിന്ന് നേരിട്ടുള്ള കണക്ടിവിറ്റി

Continue Reading
കടലിനെയും കടലോരത്തെയും പ്ലാസ്റ്റിക് മുക്തമാക്കാൻ ശുചിത്വ സാഗരം സുന്ദര തീരം പദ്ധതി
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
149

കടലിനെയും കടലോരത്തെയും പ്ലാസ്റ്റിക് മുക്തമാക്കാൻ ശുചിത്വ സാഗരം സുന്ദര തീരം പദ്ധതി

April 2, 2025
0

തിരുവനന്തപുരം : കടലിനെയും കടലോരത്തെയും പ്ലാസ്റ്റിക് മുക്തമാക്കി സ്വാഭാവിക ആവാസ വ്യവസ്ഥ വീണ്ടെടുക്കുന്നതിനായി മത്സ്യത്തൊഴിലാളികൾ, ബോട്ടുടമകൾ, മറ്റ് സന്നദ്ധ സംഘടനകൾ, രാഷ്ട്രീയ പ്രസ്ഥാനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിവിധ സർക്കാർ വകുപ്പുകൾ, ഏജൻസികൾ തുടങ്ങി മുഴുവൻ ജനവിഭാഗങ്ങളുടെയും സഹകരണത്തോടെ കടലും, തീരവും പ്ലാസ്റ്റിക്ക് മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ‘ശുചിത്വ സാഗരം സുന്ദര തീരം’ എന്ന പദ്ധതി സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ മൂന്ന് ഘട്ടങ്ങളിലായി നടപ്പിലാക്കും.സാധ്യമായ എല്ലാ മാർഗ്ഗങ്ങളും ഉപയോഗിച്ചുള്ള

Continue Reading