ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി
Kerala Kerala Mex Kerala mx Top News
1 min read
108

ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

April 11, 2025
0

അമ്പലമുക്ക്- പരുത്തിപ്പാറ റോഡില്‍ ടാറിംഗ് പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ ഏപ്രില്‍ 12 മുതല്‍ 18 വരെ  ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. പരുത്തിപ്പാറയില്‍ നിന്നും അമ്പലമുക്കിലേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് ഭാഗിക നിയന്ത്രണവും , അമ്പലമുക്കില്‍ നിന്നും പരുത്തിപ്പാറയിലേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് പൂര്‍ണ ഗതാഗത നിരോധനവുമാണ് ഏര്‍പ്പെടുത്തിയത്. അമ്പലമുക്കില്‍ നിന്നും വരുന്ന വാഹനങ്ങള്‍ വലിയകടവഴി തിരിഞ്ഞ് പോകണമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

Continue Reading
അലകടലായി ആവേശം: അന്താരാഷ്ട്ര സർഫിംഗ് ഫെസ്റ്റിവലിന് വർക്കലയിൽ തുടക്കം
Kerala Kerala Mex Kerala mx Sports Top News
1 min read
147

അലകടലായി ആവേശം: അന്താരാഷ്ട്ര സർഫിംഗ് ഫെസ്റ്റിവലിന് വർക്കലയിൽ തുടക്കം

April 11, 2025
0

സാഹസിക കായിക ടൂറിസത്തിന്റെ അനന്തസാധ്യതകൾ പരിചയപ്പെടുത്തുന്ന അന്താരാഷ്ട്ര സർഫിംഗ് ഫെസ്റ്റിവലിന് വർക്കലയിൽ തുടക്കമായി. ഫെസ്റ്റിവലിന്റെ ഔദ്യോഗിക ഉദ്ഘാടനം വെറ്റക്കട ബീച്ചിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിച്ചു. കേരളത്തെ സാഹസിക ടൂറിസത്തിന്റെ ഹബ്ബാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്നും കേരളത്തിൽ സാഹസിക ടൂറിസത്തിന് വലിയ ഉണർവാണ് ഉണ്ടായിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. വർക്കല ലോകത്തിലെ മികച്ച സർഫിംഗ് കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ്. സർഫിംഗിൽ തുടക്കക്കാരായവർക്ക് പരിശീലിക്കുന്നതിന് നിരവധി കേന്ദ്രങ്ങൾ വർക്കലയിൽ

Continue Reading
തെങ്ങ് കയറ്റ തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ്: അപേക്ഷിക്കാം
Kerala Kerala Mex Kerala mx Top News
1 min read
119

തെങ്ങ് കയറ്റ തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ്: അപേക്ഷിക്കാം

April 11, 2025
0

കോഴിക്കോട് ജില്ലയില്‍ തെങ്ങ് കയറ്റ തൊഴിലാളികള്‍ക്ക് നാളികേരവികസന ബോര്‍ഡ് നടപ്പിലാക്കി വരുന്ന കേരസുരക്ഷാ ഇന്‍ഷുറന്‍സില്‍ അംഗമാകുന്നതിന് വേണ്ടിയുളള അപേക്ഷകള്‍ കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ സ്വാഭിമാന്‍ സോഷ്യല്‍ സര്‍വീസ് ആന്റ് ചാരിറ്റബിള്‍ സൊസൈറ്റിയില്‍ നിന്നും ലഭിക്കും. കടന്നല്‍ കുത്ത്, താല്‍കാലിക അപകടങ്ങള്‍, മരണാനന്തര സഹായം, പൂര്‍ണ്ണ അംഗവൈകല്യം എന്നീ പദ്ധതികള്‍ ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.  പൊതുജനങ്ങള്‍ക്കും തൊഴിലാളികള്‍ക്കും (1) അപകട ഇന്‍ഷുറന്‍സ് (2) ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എന്നിവ വാര്‍ഷിക പ്രീമിയം അടച്ച് ചേരുന്ന

Continue Reading
ഗതാഗതം പൂർണ്ണമായി നിരോധിച്ചു
Kerala Kerala Mex Kerala mx Top News
1 min read
105

ഗതാഗതം പൂർണ്ണമായി നിരോധിച്ചു

April 11, 2025
0

പുത്തഞ്ചേരി ഉള്ളൂര്‍ റോഡില്‍  നിലവിലുള്ള ഓവുപാലം പുതുക്കിപ്പണിയുന്നതിന്റെ ഭാഗമായി  കൂമുള്ളി മുതല്‍ ഉള്ളൂര്‍ വരെയുള്ള വാഹനഗതാഗതം പ്രവൃത്തി തീരുന്നതുവരെ നിരോധിച്ചതായി  പിഒയു എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Continue Reading
വയോജനങ്ങൾക്ക് പോഷകാഹാര കിറ്റ് വിതരണ പദ്ധതിയുമായി കൊടുവള്ളി നഗരസഭ
Kerala Kerala Mex Kerala mx Top News
1 min read
126

വയോജനങ്ങൾക്ക് പോഷകാഹാര കിറ്റ് വിതരണ പദ്ധതിയുമായി കൊടുവള്ളി നഗരസഭ

April 11, 2025
0

വയോജന സംരക്ഷണത്തിൽ പുതിയ പദ്ധതിയുമായി കൊടുവള്ളി നഗരസഭ. 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഇരുപത് ലക്ഷം രൂപ ചെലവഴിച്ചാണ് കിറ്റുകൾ വിതരണം ചെയ്യുന്നത്.  അപേക്ഷ സമർപ്പിച്ച രണ്ടായിരം പേർക്ക് കിറ്റുകൾ നൽകും. നഗരസഭ പോഷകാഹാര പദ്ധതിയുടെ വിതരണോദ്ഘാടനം നഗരസഭാ ചെയർമാൻ വെള്ളറ അബ്ദു നിർവ്വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി സിയാലിഹാജി അധ്യക്ഷത വഹിച്ചു. ഹോർലിക്സ്, ബൂസ്റ്റ്, ഓഡ്സ്, റാഗി പൗഡർ, കോൺഫ്ളക്സ്, അമൂല്യ മിൽക്ക് പൗഡർ, അവിൽ,

Continue Reading
സ്നേഹപൂർവ്വം പദ്ധതി : അപേക്ഷ തീയതി നീട്ടി
Kerala Kerala Mex Kerala mx Top News
1 min read
117

സ്നേഹപൂർവ്വം പദ്ധതി : അപേക്ഷ തീയതി നീട്ടി

April 11, 2025
0

കേരള സാമൂഹ്യ സുരക്ഷാ മിഷൻ നടപ്പിലാക്കുന്ന വിദ്യാർത്ഥികൾക്കുള്ള പ്രതിമാസ ധനസഹായ പദ്ധതിയായ സ്നേഹപൂർവ്വം പദ്ധതി 2024-25 അദ്ധ്യയന വർഷത്തെ അപേക്ഷ വിദ്യാർത്ഥി പഠിക്കുന്ന സ്ഥാപന മേധാവി മുഖേന ഓൺലൈൻ ആയി അപ്‌ലോഡ്‌ ചെയ്യുന്നതിനുള്ള തീയതി ഏപ്രിൽ 30 വരെ നീട്ടി. വിശദവിവരങ്ങൾക്ക് : http://kssm.ikm.in . 30 ന് ശേഷം തീയതി നീട്ടി നൽകില്ല.

Continue Reading
ഇതര സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ച് ബജറ്റ് ടൂറിസം യാത്രകള്‍
Kerala Kerala Mex Kerala mx Top News
1 min read
106

ഇതര സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ച് ബജറ്റ് ടൂറിസം യാത്രകള്‍

April 11, 2025
0

ഇതര സംസ്ഥാന ഉല്ലാസ കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിച്ച് കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം യാത്രകള്‍. ഊട്ടി, കൊടൈക്കനാല്‍, മൈസൂരു, കൂര്‍ഗ്, മധുര എന്നിവിടങ്ങളിലേക്കാണ് ട്രിപ്പുകള്‍ ആരംഭിക്കുന്നത്. അവധിക്കാലം ആഘോഷമാക്കാന്‍ ഒരുക്കിയ ബജറ്റ് ടൂറിസം ഉല്ലാസ യാത്രകളെല്ലാം വിജയമായതോടെയാണ് യാത്രകള്‍ അതിര്‍ത്തി കടക്കുന്നത്. പരീക്ഷകളുടെ പിരിമുറുക്കത്തില്‍നിന്ന് കുട്ടികളെയും രക്ഷിതാക്കളെയും മുക്തരാക്കാന്‍ വ്യത്യസ്ത യാത്രകളാണ്   അവധിക്കാലത്ത് കെ.എസ്.ആര്‍.ടി.സി ഒരുക്കിയത്. ഏപ്രിലില്‍ പൂര്‍ത്തിയായ എല്ലാ യാത്രകളും മികച്ച അഭിപ്രായം നേടിയതോടെ ഏപ്രില്‍, മെയ് മാസങ്ങളില്‍ കൂടുതല്‍

Continue Reading
മദ്യനിരോധിത മേഖലയായി പ്രഖ്യാപിച്ചു
Kerala Kerala Mex Kerala mx Top News
1 min read
99

മദ്യനിരോധിത മേഖലയായി പ്രഖ്യാപിച്ചു

April 11, 2025
0

ചവറ തെക്കുംഭാഗം മേജര്‍ ശ്രീ പനയ്ക്കറ്റോടില്‍ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ഘോഷയാത്രയോടനുബന്ധിച്ച് ഏപ്രില്‍ 28ന് ക്ഷേത്രവും രണ്ട് കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളും മദ്യനിരോധിത മേഖലയായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു.

Continue Reading
മിനി വ്യവസായ എസ്റ്റേറ്റ് ഷെഡുകള്‍ക്ക് അപേക്ഷിക്കാം
Kerala Kerala Mex Kerala mx Top News
1 min read
92

മിനി വ്യവസായ എസ്റ്റേറ്റ് ഷെഡുകള്‍ക്ക് അപേക്ഷിക്കാം

April 11, 2025
0

ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള മിനി വ്യവസായ എസ്റ്റേറ്റുകളില്‍ ഒഴിവുളള വ്യവസായ ഷെഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. കരീപ്ര എസ്.സി വനിത, പത്തനാപുരം എസ്.സി വനിത, പൂയപ്പള്ളി (ജനറല്‍) മിനി വ്യവസായ എസ്റ്റേറ്റുകളിലെ ഷെഡുകളാണ് ഉല്‍പാദന/സേവന സംരംഭകര്‍ക്ക് അനുവദിക്കുക. വെള്ളപേപ്പറില്‍ തയാറാക്കിയ അപേക്ഷ, പദ്ധതി രേഖ, തിരിച്ചറിയല്‍ രേഖകള്‍, ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഏപ്രില്‍ 16നകം ജില്ലാ പഞ്ചായത്തിലോ ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ക്കോ സമര്‍പ്പിക്കണം. ഫോണ്‍: 0474 2748395.

Continue Reading
ഹോക്കി പരിശീലന ക്യാമ്പിന് തുടക്കം
Kerala Kerala Mex Kerala mx Top News
1 min read
83

ഹോക്കി പരിശീലന ക്യാമ്പിന് തുടക്കം

April 11, 2025
0

കൊല്ലം ഹോക്കിയും ജില്ലാ സ്‌പോര്‍ട്സ് കൗണ്‍സിലും ഐ.ആര്‍.ഇയും സംയുക്തവുമായി സംഘടിപ്പിച്ച വേനല്‍ക്കാല ഹോക്കി പരിശീലന ക്യാമ്പിന് ആശ്രാമം ഹോക്കി സ്റ്റേഡിയത്തില്‍ തുടക്കമായി. സമ്മര്‍ ക്യാമ്പിന്റെ ഉദ്ഘാടനവും സൗജന്യ ഹോക്കി സ്റ്റിക്ക്, ജഴ്‌സി വിതരണവും ചവറ ഐ.ആര്‍.ഇ ജനറല്‍ മാനേജര്‍ എന്‍.എസ് അജിത് നിര്‍വഹിച്ചു. കൊല്ലം ഹോക്കി പ്രസിഡന്റ് ജി. രാധാകൃഷ്ണപിള്ള അധ്യക്ഷനായി. സെക്രട്ടറി ഡോ. എം.ജെ മനോജ്, വൈസ് പ്രസിഡന്റ് ഡോ. രമണി കൃഷ്ണന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ്

Continue Reading