ശബരിമല തീര്‍ഥാടകയുടെ മരണം ; കിയോസ്‌കിലേക്ക് വൈദ്യുതി പ്രവഹിച്ചെന്ന വാദം തള്ളി ജല അതോറിറ്റി
Kerala Kerala Mex Kerala mx Pathanamthitta Top News
1 min read
121

ശബരിമല തീര്‍ഥാടകയുടെ മരണം ; കിയോസ്‌കിലേക്ക് വൈദ്യുതി പ്രവഹിച്ചെന്ന വാദം തള്ളി ജല അതോറിറ്റി

May 22, 2025
0

പമ്പ: തീര്‍ഥാടക ഷോക്കേറ്റു മരിച്ചത് വഴിവിളക്കിന്റെ തൂണില്‍ നിന്ന് കുടിവെള്ള കിയോസ്‌കിലേക്ക് വൈദ്യുതി പ്രവഹിച്ചതുകൊണ്ടാണെന്ന വാദം തള്ളി ജല അതോറിറ്റി. അപകടവുമായി യാതൊരു ബന്ധവുമില്ലെന്ന് പമ്പ സെക്ഷന്‍ അധികാരികള്‍ മേലധികാരികള്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. അപകടം നടന്നത് നീലിമല താഴെ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ രണ്ടാംനമ്പര്‍ ഷെഡിനടുത്താണ്. ഇവിടെ കെഎസ്ഇബിയുടെയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും ലോഹനിര്‍മിതമായ വൈദ്യുതത്തൂണുകളുണ്ട്. ഇതിനടുത്താണ് ജല അതോറിറ്റിയുടെ കിയോസ്‌ക് സ്ഥാപിച്ചിരിക്കുന്നത്. സ്റ്റീലില്‍ പണിത കിയോസ്‌കില്‍ പിവിസി ടാപ്പുകളാണ് വെള്ളം

Continue Reading
വാഹനാപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു ; കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍
Kerala Kerala Mex Kerala mx Pathanamthitta Top News
0 min read
137

വാഹനാപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു ; കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍

May 22, 2025
0

പത്തനംതിട്ട : പത്തനംതിട്ട കൊന്നമൂട്ടിൽ കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ച സംഭവത്തിൽ കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍. വടശ്ശേരിക്കര സ്വദേശി ജസ്റ്റിൻ ആണ് അറസ്റ്റിലായത്. ജസ്റ്റിൻ വാഹനം ഓടിച്ചിരുന്നത് മദ്യ ലഹരിയിലായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ഇന്നലെ രാത്രി 10 മണിക്ക് ശേഷം പത്തനംതിട്ട കൊന്നമൂട്ടിലായിരുന്നു അപകടം ഉണ്ടായത്. അമിത വേഗതയിൽ ജസ്റ്റിൻ ഓടിച്ച കാർ സ്കൂട്ടർ യാത്രികനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഓമല്ലൂർ സ്വദേശി ജോബിൻ ആണ് അപകടത്തിൽ മരണപ്പെട്ടത്. ജോബിനൊപ്പം സ്കൂട്ടറിൽ

Continue Reading
കളിയില്‍ അല്‍പം കാര്യവുമായി വനിതാ ശിശുവികസന വകുപ്പ് സ്റ്റാള്‍
Kerala Kerala Mex Kerala mx Pathanamthitta Top News
0 min read
142

കളിയില്‍ അല്‍പം കാര്യവുമായി വനിതാ ശിശുവികസന വകുപ്പ് സ്റ്റാള്‍

May 21, 2025
0

പത്തനംതിട്ട : കളിയില്‍ അല്‍പം കാര്യവുമായി വനിതാ ശിശുവികസന വകുപ്പ് സ്റ്റാള്‍. എന്റെ കേരളം വിപണന മേളയിലാണ് കുരുന്നുകള്‍ക്ക് കളിച്ചുല്ലസിക്കാനും വനിതകള്‍ക്ക് അറിവ് പകര്‍ന്നുമുള്ള സ്റ്റാള്‍. സ്മാര്‍ട്ട് അങ്കണവാടി മാതൃകയില്‍ നിര്‍മിച്ച സ്റ്റാളില്‍ കുട്ടികള്‍ക്ക് പഠിക്കാനും കളിക്കാനും കലാവിരുതുകള്‍ കാണിക്കാനുമുള്ള അവസരവുമുണ്ട്. സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യത്തിന് ഊന്നല്‍ നല്‍കി അങ്കണവാടികളുടെ പോഷകാഹാര പ്രദര്‍ശനവുമുണ്ട്. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ സൗജന്യ കൗണ്‍സിലിംഗ് സര്‍വീസ് ലഭ്യമാക്കുന്ന പേരന്റിങ് ക്ലിനിക്കാണ് മറ്റൊരു പ്രത്യേകത. സ്ത്രീകള്‍

Continue Reading
ലഹരിക്കെതിരെ തോല്‍പ്പാവക്കൂത്തുമായി സാമൂഹിക നീതി വകുപ്പ്
Kerala Kerala Mex Kerala mx Pathanamthitta Top News
0 min read
176

ലഹരിക്കെതിരെ തോല്‍പ്പാവക്കൂത്തുമായി സാമൂഹിക നീതി വകുപ്പ്

May 21, 2025
0

പത്തനംതിട്ട : നിഴലിലൂടെ വിസ്മയം തീര്‍ത്ത് എന്റെ കേരളം മേളയില്‍ സാമൂഹിക നീതി വകുപ്പ് സ്റ്റാള്‍. ലഹരിക്കെതിരെ രാമചന്ദ്ര പുലവാരും സംഘവുമാണ് തോല്‍പ്പാവക്കൂത്ത് അവതരിപ്പിക്കുന്നത്. ദൃശ്യഭംഗി ആസ്വദിക്കാന്‍ സ്റ്റാളില്‍ നിരവധി പേർ എത്തുന്നു. വകുപ്പിന്റെ പദ്ധതിയും ബോധവല്‍ക്കരണവും സ്റ്റാളിലുണ്ട്. വയോമിത്രം ക്ലിനിക്കിലൂടെ സൗജന്യ ജീവിതശൈലി രോഗനിര്‍ണയ അവസരമുണ്ട്. പാട്ടുപാടിയും പ്രശ്‌നോത്തരി പരിഹരിച്ചും കുട്ടികളുടെ പ്രിയ ഇടമാണ് സ്റ്റാള്‍. ഭിന്നശേഷി സഹായ ഉപകരണങ്ങളുടെ പ്രദര്‍ശനവും ആവശ്യക്കാര്‍ക്ക് സൗജന്യമായി ലഭിക്കുന്നതിനുള്ള അപേക്ഷയും നല്‍കാം.

Continue Reading
എന്റെ കേരളം പ്രദര്‍ശന മേള ; കുട തുന്നി തണലൊരുക്കാം
Kerala Kerala Mex Kerala mx Pathanamthitta Top News
0 min read
150

എന്റെ കേരളം പ്രദര്‍ശന മേള ; കുട തുന്നി തണലൊരുക്കാം

May 21, 2025
0

പത്തനംതിട്ട : നൂലിഴകള്‍ തുന്നിചേര്‍ത്ത് കുടയുമായി സന്ദര്‍ശകര്‍ക്ക് പുതുഅനുഭവം നല്‍കി പൊതുവിദ്യാഭ്യാസ വകുപ്പ്. ശബരിമല ഇടത്താവളത്തില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന മേളയില്‍ തല്‍സമയം കുട നിര്‍മിക്കാനുള്ള പരിശീലനം സൗജന്യമായൊരുക്കി വകുപ്പിന്റെ സ്റ്റാള്‍. ഭിന്നശേഷിക്കാരായ കുട്ടികളുടെ അമ്മമാര്‍ക്ക് വരുമാനമാര്‍ഗമെന്ന നിലയില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശീലനം ലഭിച്ചവരാണ് കുട തുന്നി തണലൊരുക്കുന്നത്. സ്റ്റാളിലെത്തിയാല്‍ കുടയും അത് നിര്‍മിക്കാനുള്ള കിറ്റും വാങ്ങാം. സമഗ്ര ശിക്ഷാ കേരളയുടെ ഭാഗമായാണ് കുടനിര്‍മാണം. ഭിന്നശേഷിക്കാര്‍, അന്യ സംസ്ഥാന

Continue Reading
മുളയില്‍ ദൃശ്യവിസ്മയം ഒരുക്കി ആറന്മുള വാസ്തുവിദ്യ ഗുരുകുലത്തിന്റെ പ്രദര്‍ശനം
Kerala Kerala Mex Kerala mx Pathanamthitta Top News
1 min read
150

മുളയില്‍ ദൃശ്യവിസ്മയം ഒരുക്കി ആറന്മുള വാസ്തുവിദ്യ ഗുരുകുലത്തിന്റെ പ്രദര്‍ശനം

May 21, 2025
0

പത്തനംതിട്ട : ശബരിമല ഇടത്താവളത്തില്‍ നടക്കുന്ന എന്റെ കേരളം മേളയിലാണ് പൈതൃക ഓര്‍മകളുണര്‍ത്തുന്ന വിവിധ ഇനം കരകൗശല വസ്തുക്കളുമായി സ്റ്റാള്‍ സജീകരിച്ചിരിക്കുന്നത്. വയനാടില്‍ നിന്നും എത്തിക്കുന്ന വിവിധ വലുപ്പത്തിലുള്ള ആന മുളകളാണ് പെയിന്റിംഗിന് ഉപയോഗിച്ചിരിക്കുന്നത്. 11 പേര്‍ ഉള്‍പ്പെട്ട വര്‍ണിക സംഘത്തിന്റെ കലാ വിരുതുകളാണ് പ്രകൃതിദത്ത നിറങ്ങളാല്‍ പൈതൃക-കലാ രൂപങ്ങളായി മുളകളില്‍ നിറഞ്ഞത്. 800 മുതല്‍ 3500 രൂപാ നിരക്കില്‍ സ്റ്റാളില്‍ നിന്നും ഇവ സ്വന്തമാക്കാം. വാസ്തു വിദ്യാ ഗുരുകുലത്തിന്റെ

Continue Reading
വനമാതൃകയില്‍ ഹരിതകേരളം മിഷന്‍ സ്റ്റാള്‍
Kerala Kerala Mex Kerala mx Pathanamthitta Top News
0 min read
149

വനമാതൃകയില്‍ ഹരിതകേരളം മിഷന്‍ സ്റ്റാള്‍

May 21, 2025
0

പത്തനംതിട്ട : എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ ഹരിത കേരളം മിഷന്റെ സ്റ്റാളുകള്‍ ശ്രദ്ധേയമാകുന്നു. ലഭ്യമായ സ്ഥലത്ത് തനതായ മരങ്ങളും തദ്ദേശീയ സസ്യങ്ങളും നട്ടുപിടിപ്പിച്ച് പ്രകൃതിദത്ത വനമാതൃക സൃഷ്ടിക്കുന്ന പച്ചത്തുരുത്തും ജലത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതുമായ രണ്ട് സ്റ്റാളുകളാണ് സജ്ജീകരിച്ചിട്ടുളളത്. ഹരിത കേരളം മിഷന്റെ വിവിധ കാമ്പയിനില്‍ ഭാഗമാകുന്ന റാന്നി കേരള സ്റ്റേറ്റ് റൂട്രോണിക്‌സിലെ അധ്യാപകര്‍, വിദ്യാര്‍ഥികള്‍, ഹരിത കേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍മാര്‍, ഇന്റേണ്‍ഷിപ്പ് ട്രയിനിമാര്‍ എന്നിവര്‍ ചേര്‍ന്നാണ്

Continue Reading
സ്‌കൂള്‍ ശുചീകരണത്തിന് ജനകീയ കാമ്പയിന്‍ സംഘടിപ്പിക്കണം ; മന്ത്രി വീണാ ജോര്‍ജ്
Kerala Kerala Mex Kerala mx Pathanamthitta Top News
1 min read
147

സ്‌കൂള്‍ ശുചീകരണത്തിന് ജനകീയ കാമ്പയിന്‍ സംഘടിപ്പിക്കണം ; മന്ത്രി വീണാ ജോര്‍ജ്

May 21, 2025
0

പത്തനംതിട്ട : പുതിയ അധ്യയന വര്‍ഷത്തിന് മുമ്പ് സ്‌കൂളുകളില്‍ ജനകീയ കാമ്പയിനിലൂടെ ശുചീകരണം പൂര്‍ത്തിയാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്‌കൂളുകളുടെ സുരക്ഷ പ്രത്യേകമായി പരിശോധിച്ച് ഉറപ്പുവരുത്തണം. സ്‌കൂള്‍ പരിസരത്തുള്ള അപകടകരമായ മരങ്ങള്‍ മുറിച്ചു മാറ്റണമെന്ന് വിദ്യാഭ്യാസ- തദ്ദേശ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന മഴക്കാല മുന്നൊരുക്ക യോഗത്തില്‍ അധ്യക്ഷയായിരുന്നു മന്ത്രി. ഇന്‍സിഡന്റ് റെസ്പോണ്‍സ് സിസ്റ്റം ജില്ലാ- താലൂക്ക് തലത്തില്‍ നടപ്പാക്കണം. ഇവര്‍ക്ക് ആവശ്യായ

Continue Reading
മിനി ടെമ്പോ സ്കൂട്ടറിലിടിച്ച് 19 വയസ്സുകാരന് ദാരുണാന്ത്യം
Kerala Kerala Mex Kerala mx Pathanamthitta Top News
1 min read
104

മിനി ടെമ്പോ സ്കൂട്ടറിലിടിച്ച് 19 വയസ്സുകാരന് ദാരുണാന്ത്യം

May 21, 2025
0

പത്തനംതിട്ട: മീൻ കയറ്റി വന്ന മിനി ടെമ്പോ സ്കൂട്ടറിലിടിച്ച് 19 വയസ്സുകാരന് ദാരുണാന്ത്യം. സ്വകാര്യ ആശുപത്രിയിലെ ട്രെയിനറായ എടത്വാ ചങ്ങങ്കരി തുണ്ടിയിൽ സജീവന്റെ മകൻ രോഹിത് സജീവാണ് (19) മരിച്ചത്. ഇന്നലെ അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയിൽ വെട്ടുതോട് എസ്എൻഡിപി കുട്ടനാട് സൗത്ത് യൂണിയൻ ഓഫീസിന് സമീപത്തു വെച്ചുണ്ടായ അപകടം ഉണ്ടായത്. അമ്പലപ്പുഴയിൽ നിന്നും മീൻ കയറ്റിവന്ന മിനി ടെമ്പോ മറ്റൊരു സ്കൂട്ടറിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട് രോഹിത്

Continue Reading
കലഞ്ഞൂരിൽ അജ്ഞാതന്റെ ആസിഡ് ആക്രമണത്തിൽ വ്യാപാരിക്ക്‌ പരിക്ക്
Kerala Kerala Mex Kerala mx Pathanamthitta Top News
0 min read
86

കലഞ്ഞൂരിൽ അജ്ഞാതന്റെ ആസിഡ് ആക്രമണത്തിൽ വ്യാപാരിക്ക്‌ പരിക്ക്

May 18, 2025
0

പത്തനംതിട്ട: കൊടുമൺ കലഞ്ഞൂരിൽ അജ്ഞാതന്റെ ആസിഡ് ആക്രമണത്തിൽ വ്യാപാരിക്ക്‌ പരിക്കേറ്റു. കലഞ്ഞൂർ ക്ഷേത്രത്തിന് സമീപം എംപയർ ഇലക്ട്രിക് ആൻഡ്‌ പ്ലംബിങ്‌ എന്ന സ്ഥാപനം നടത്തുന്ന അനൂപ് ഭവനിൽ അനു(34) വിനാണ് പരിക്കേറ്റത്. അനുവിന്റെ മുഖത്തും നെഞ്ചിലും ഇരുകൈകളിലും പൊള്ളലേറ്റു. ശനി രാത്രി എട്ടോടെയായിരുന്നു ആക്രമണം. കലഞ്ഞൂർ ജങ്‌ഷനിൽനിന്ന് ബൈക്കിൽ വീട്ടിലേക്ക് പോകവേ, ഡിപ്പോ ജങ്‌ഷന് സമീപത്തുവച്ച്‌ മുഖംമറച്ച ആൾ ചാടി വീണ് ആസിഡ് ഒഴിക്കുകയായിരുന്നുവെന്നാണ്‌ അനൂപിന്റെ മൊഴി. വീടിന്‌ പരിസരത്തായിരുന്നതിനാൽ അച്ഛനും

Continue Reading