സാമൂഹികാധിഷ്ഠിത ലഹരി വിമുക്ത സേവനങ്ങൾ ശക്തിപ്പെടുത്തും ; മന്ത്രി വീണാ ജോർജ്
Health Kerala Kerala Mex Kerala mx Top News
0 min read
144

സാമൂഹികാധിഷ്ഠിത ലഹരി വിമുക്ത സേവനങ്ങൾ ശക്തിപ്പെടുത്തും ; മന്ത്രി വീണാ ജോർജ്

May 6, 2025
0

തിരുവനന്തപുരം : സാമൂഹികാധിഷ്ഠിത ലഹരി വിമുക്ത സേവനങ്ങൾ ശക്തിപ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കുട്ടികളെ പരിചരിക്കാൻ പ്രത്യേക സംവിധാനം വേണം. കുട്ടികളെ ജീവിതത്തിലേയ്ക്ക് തിരികെയെത്തിക്കാൻ സ്‌നേഹപൂർണമായ പരിചരണം ഒരുക്കണം. സ്ത്രീകൾക്കും പ്രത്യേകം പരിചരണമൊരുക്കണം. മതിയായ വിദഗ്ധ പരിശീലനം ലഭ്യമാക്കണമെന്നും മന്ത്രി നിർദേശം നൽകി. ഡിഅഡിക്ഷൻ സെന്ററുകളുടെ അവലോകന യോഗത്തിലാണ് മന്ത്രി നർദേശം നൽകിയത്. എല്ലാ ഡിഅഡിക്ഷൻ സെന്ററുകൾക്കും രജിസ്ട്രേഷൻ നിർബന്ധമാണ്. എല്ലാ കേന്ദ്രങ്ങളിലും അംഗീകൃത യോഗ്യതയുള്ളവരെ മാത്രം

Continue Reading
പേവിഷബാധ – മുറിവ് കഴുകല്‍ വളരെ പ്രധാനം
Health Kerala Kerala Mex Kerala mx Top News
1 min read
88

പേവിഷബാധ – മുറിവ് കഴുകല്‍ വളരെ പ്രധാനം

May 5, 2025
0

തിരുവനന്തപുരം ; പേവിഷബാധ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ മുറിവ് കഴുകുന്നത് വളരെ പ്രധാനമാണെന്ന് കൊല്ലം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. രോഗം ബാധിച്ച മൃഗങ്ങളുടെ ഉമിനീരില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്ന മാരകമായ വൈറസാണ് റാബിസ്. ഈ വൈറസ് മനുഷ്യരിലും മറ്റ് സസ്തനികളിലും രോഗബാധ ഉണ്ടാക്കുന്നു. മൃഗങ്ങളുടെ കടി, പോറല്‍, നക്കല്‍ എന്നിവയേല്‍ക്കുന്ന ഭാഗം സോപ്പും വെള്ളവും ഉപയോഗിച്ച് 15 മിനുട്ടെങ്കിലും ടാപ്പിലൂടെ ഒഴുകി വരുന്ന വെള്ളത്തില്‍ കഴുകേണ്ടതാണ്. വൈറസ്

Continue Reading
പേവിഷ ബാധ ; മുറിവ് കഴുകല്‍ വളരെ പ്രധാനം
Health Kerala Kerala Mex Kerala mx Top News
1 min read
126

പേവിഷ ബാധ ; മുറിവ് കഴുകല്‍ വളരെ പ്രധാനം

May 4, 2025
0

കൊല്ലം ; പേവിഷ ബാധ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ മുറിവ് കഴുകുന്നത് വളരെ പ്രധാനമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. രോഗം ബാധിച്ച മൃഗങ്ങളുടെ ഉമിനീരില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്ന മാരകമായ വൈറസാണ് റാബിസ്. ഈ വൈറസ് മനുഷ്യരിലും മറ്റ് സസ്തനികളിലും രോഗബാധ ഉണ്ടാക്കുന്നു. മൃഗങ്ങളുടെ കടി, പോറല്‍, നക്കല്‍ എന്നിവയേല്‍ക്കുന്ന ഭാഗം സോപ്പും വെള്ളവും ഉപയോഗിച്ച് 15 മിനുട്ടെങ്കിലും ടാപ്പിലൂടെ ഒഴുകി വരുന്ന വെള്ളത്തില്‍ കഴുകേണ്ടതാണ്. വൈറസ്

Continue Reading
ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കുമെതിരെ ജാഗ്രത പുലര്‍ത്തണം ; കേസ് വര്‍ധിക്കാന്‍ സാധ്യത
Health Kerala Kerala Mex Kerala mx Top News
1 min read
97

ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കുമെതിരെ ജാഗ്രത പുലര്‍ത്തണം ; കേസ് വര്‍ധിക്കാന്‍ സാധ്യത

May 3, 2025
0

തിരുവനന്തപുരം : കാലാവസ്ഥാ വ്യതിയാനം കാരണം സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി, ജലജന്യ രോഗങ്ങള്‍ എന്നിവ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ വളരെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ എല്ലാ തദ്ദേശ സ്ഥാപനങ്ങളും മേയ് 15നകം മൈക്രോ പ്ലാന്‍ തയ്യാറാക്കണം. കൊതുകുജന്യ രോഗങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ആരോഗ്യ ജാഗ്രതാ കലണ്ടര്‍ പ്രകാരം ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണം. തദ്ദേശ സ്ഥാപനങ്ങള്‍ കൃത്യമായ കൊതുക് നിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. ഹോട്ട്

Continue Reading
ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നുവോ.. എങ്കില്‍, കുടിക്കേണ്ട പാനീയങ്ങള്‍ ഇവ…
Health Kerala Kerala Mex Kerala mx Top News
1 min read
92

ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നുവോ.. എങ്കില്‍, കുടിക്കേണ്ട പാനീയങ്ങള്‍ ഇവ…

May 3, 2025
0

ശരീരഭാരം കൂടുന്നത് പലരേയും അലട്ടുന്ന പ്രശ്നമാണ്. അത്തരക്കാര്‍ ഡയറ്റില്‍ ഉറപ്പായും ഉള്‍പ്പെടുത്തേണ്ട ചില പാനീയങ്ങൾ എന്തൊക്കെയെന്ന് നോക്കാം… ശരീരഭാരം കുറയ്ക്കാന്‍ ഭക്ഷണക്രമത്തില്‍ ഏറെ ശ്രദ്ധ വേണം. ഫൈബറും പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പുകളും അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. അതുപോലെ തന്നെ പഞ്ചസാരയുടെ ഉപയോഗം, എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍, അനാരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവ കുറയ്ക്കുന്നത് വയര്‍ കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.

Continue Reading
ജ്യൂസുകളില്‍ ‘നൂറു ശതമാനം പഴച്ചാറുകള്‍’ അടങ്ങിയിട്ടുണ്ടെന്ന പരസ്യം ശരിയല്ല; തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് എഫ്എസ്എസ്എഐ
Health Kerala Kerala Mex Kerala mx National Top News
1 min read
110

ജ്യൂസുകളില്‍ ‘നൂറു ശതമാനം പഴച്ചാറുകള്‍’ അടങ്ങിയിട്ടുണ്ടെന്ന പരസ്യം ശരിയല്ല; തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് എഫ്എസ്എസ്എഐ

May 2, 2025
0

ന്യൂഡല്‍ഹി: ജ്യൂസ് ഉത്പന്നങ്ങളിലെ ‘നൂറുശതമാനം പഴച്ചാര്‍ എന്ന അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ). 2024 ജൂണിലെ വിജ്ഞാപനത്തെ ചോദ്യം ചെയ്ത് ഡാബര്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിന് മറുപടിയായി ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വിശദമാക്കിയിരിക്കുന്നത്. ഫുഡ് ബിസിനസ് ഓപ്പറേറ്റര്‍മാര്‍ പുനര്‍നിര്‍മിച്ച പഴച്ചാറുകള്‍ ‘നൂറു ശതമാനം ഫ്രൂട്ട് ജ്യൂസ്’ എന്ന അവകാശവാദത്തോടെ വിപണനം ചെയ്യുന്നത് നിര്‍ത്തണമെന്ന് സത്യവാങ്മൂലത്തില്‍ എഫ്എസ്എസ്എഐ ആവശ്യപ്പെട്ടു. ജ്യൂസുകളില്‍

Continue Reading
അമീബിക്ക് മസ്തിഷ്‌ക ജ്വരം പ്രതിരോധിക്കാനായി ഏകാരോഗ്യത്തിൽ അധിഷ്ഠിതമായി പുതുക്കിയ മാർഗരേഖ പുറത്തിറക്കി
Health Kerala Kerala Mex Kerala mx Top News
0 min read
94

അമീബിക്ക് മസ്തിഷ്‌ക ജ്വരം പ്രതിരോധിക്കാനായി ഏകാരോഗ്യത്തിൽ അധിഷ്ഠിതമായി പുതുക്കിയ മാർഗരേഖ പുറത്തിറക്കി

May 1, 2025
0

തിരുവനന്തപുരം : അമീബിക്ക് മസ്തിഷ്‌ക ജ്വരം (അമീബിക്ക് മെനിഞ്ചോഎൻസെഫലൈറ്റിസ്) പ്രതിരോധിക്കാനായി ഏകാരോഗ്യത്തിൽ (വൺഹെൽത്ത്) അധിഷ്ഠിതമായി ആക്ഷൻപ്ലാൻ പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. രോഗ പ്രതിരോധം, രോഗ നിർണയം, ചികിത്സ എന്നിവ ക്രമീകരിക്കുന്നതിനുള്ള സമഗ്ര ആക്ഷൻ പ്ലാനാണ് തയ്യാറാക്കിയത്. അവബോധ ക്യാമ്പയിൻ, രോഗ നിർണയ ശേഷി വർധിപ്പിക്കൽ, ആക്ടീവ് കേസ് സർവൈലൻസ്, പരിസ്ഥിതി നിരീക്ഷണവും ഹോട്ട് സ്പോട്ട് മാപ്പിംഗും, ചികിത്സയും മരുന്ന് ലഭ്യതയും, ഗവേഷണം എന്നീ മേഖലകൾ അടിസ്ഥാനമാക്കിയാണ്

Continue Reading
നോര്‍ക്ക റൂട്ട്‌സ് പ്രവാസി ഐഡി കാർഡ്; ഇന്‍ഷുറന്‍സ് പരിരക്ഷ തുക ഉയര്‍ത്തി
Health Kerala Kerala Mex Kerala mx Top News
1 min read
103

നോര്‍ക്ക റൂട്ട്‌സ് പ്രവാസി ഐഡി കാർഡ്; ഇന്‍ഷുറന്‍സ് പരിരക്ഷ തുക ഉയര്‍ത്തി

April 29, 2025
0

തിരുവനന്തപുരം : നോര്‍ക്ക റൂട്ട്‌സിന്റെ പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ്, എന്‍ആര്‍കെ ഇന്‍ഷുറന്‍സ് കാര്‍ഡ്, സ്റ്റുഡന്റ് ഐഡി കാര്‍ഡ് എന്നിവയുടെ അപകടമരണ ഇന്‍ഷുറന്‍സ് പരിരക്ഷ തുക അഞ്ചു ലക്ഷം രൂപയാക്കി ഉയര്‍ത്തി. നിലവില്‍ നാലു ലക്ഷം രൂപയായിരുന്നു. പ്രവാസി രക്ഷാ ഇന്‍ഷുറന്‍സ് പോളിസിയുടെ അപകടമരണ ഇന്‍ഷുറന്‍സ് പരിരക്ഷ തുക നിലവിലെ രണ്ടു ലക്ഷം രൂപയെന്നത് മൂന്നു ലക്ഷം രൂപയാക്കി വര്‍ധിപ്പിച്ചു. ഇനി മുതല്‍ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ മലയാളികള്‍ക്കും പ്രവാസി രക്ഷ

Continue Reading
മലിനമായ വെള്ളവും ഭക്ഷണവും ആപത്ത് ; കോളറയ്‌ക്കെതിരെ ജാഗ്രത
Health Kerala Kerala Mex Kerala mx Top News
0 min read
103

മലിനമായ വെള്ളവും ഭക്ഷണവും ആപത്ത് ; കോളറയ്‌ക്കെതിരെ ജാഗ്രത

April 29, 2025
0

തിരുവനന്തപുരം : മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും കോളറ പകരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. വേനൽക്കാലമായതിനാൽ പ്രത്യേകം ശ്രദ്ധിക്കണം. കോളറ ലക്ഷണങ്ങൾ കണ്ടാൽ ഉടൻതന്നെ ചികിത്സ തേടണം. വയറിളക്കം, ഛർദ്ദി, പേശി വേദന, നിർജ്ജലീകരണം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, പഴകിയ ഭക്ഷണം ഒഴിവാക്കുക, പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി ഉപയോഗിക്കുക, വ്യക്തി ശുചിത്വം പാലിക്കുക എന്നിവയിലൂടെ രോഗം പകരാതെ സൂക്ഷിക്കാം.

Continue Reading
അമ്മയും കുഞ്ഞും സുരക്ഷിതരാണ്; മികവിന്റെ കേന്ദ്രങ്ങളായി ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികള്‍
Health Kerala Kerala Mex Kerala mx Latest News 2025 Nava Keralam Top News
1 min read
189

അമ്മയും കുഞ്ഞും സുരക്ഷിതരാണ്; മികവിന്റെ കേന്ദ്രങ്ങളായി ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികള്‍

April 28, 2025
0

കോഴിക്കോട് : ഗര്‍ഭിണികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും സംരക്ഷണ വലയമൊരുക്കുകയാണ് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികള്‍. മികച്ച പരിചരണം, ആരോഗ്യ പ്രവര്‍ത്തകരുടെ പിന്തുണ, വൃത്തിയുള്ള ശുചിമുറികള്‍, വാര്‍ഡുകള്‍ തുടങ്ങിയവയൊരുക്കിയാണ് സര്‍ക്കാര്‍ ആശുപത്രികള്‍ മികവിന്റ കേന്ദ്രങ്ങളായിരിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഒരുക്കിയ സഖി കോംപ്ലക്സിലൂടെ ഗര്‍ഭിണികളുടെ മാനസിക പിരിമുറുക്കം കുറച്ച് പ്രസവം സാധ്യമാക്കുന്നു. സ്വകാര്യ ആശുപത്രികളില്‍ മാത്രമുണ്ടായിരുന്ന സൗകര്യമാണ് ഇതിലൂടെ സാധാരണക്കാര്‍ക്കും ലഭ്യമാകുന്നത്. പ്രസവമുറിയുടെയും ഓപറേഷന്‍ തിയേറ്ററിന്റെയും ഗുണമേന്മ ഉറപ്പുവരുത്തുന്ന സ്ഥാപനങ്ങള്‍ക്ക് ലഭിക്കുന്ന

Continue Reading