റോഡ് സേഫ്റ്റി കേഡറ്റ് പദ്ധതിയിലൂടെ വിദ്യാർഥികൾക്ക് ഗ്രേസ്മാർക്ക് നൽകുന്ന കാര്യം പരിഗണനയിൽ; മന്ത്രി ഗണേഷ് കുമാർ
Alappuzha Kerala Kerala Mex Kerala mx Top News
0 min read
111

റോഡ് സേഫ്റ്റി കേഡറ്റ് പദ്ധതിയിലൂടെ വിദ്യാർഥികൾക്ക് ഗ്രേസ്മാർക്ക് നൽകുന്ന കാര്യം പരിഗണനയിൽ; മന്ത്രി ഗണേഷ് കുമാർ

May 31, 2025
0

ആലപ്പുഴ : റോഡ് സേഫ്റ്റി കേഡറ്റ് പദ്ധതിയിൽ ഉൾപ്പെടുന്ന വിദ്യാർഥികൾക്ക് ഗ്രേസ്മാർക്ക് നൽകുന്ന കാര്യം പരിഗണിക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാർ പറഞ്ഞു. കെഎസ്ആർടിസി മാവേലിക്കരയിൽ തുടങ്ങിയ അത്യാധുനിക ഡ്രൈവിംഗ് സ്‌കൂളിന്റെയും ടെസ്റ്റിംഗ് ഗ്രൗണ്ടിന്റെയും ഉദ്ഘാടനം റീജിയണൽ വർക്ക് ഷോപ്പിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മോട്ടോർ വാഹന വകുപ്പ് ആരംഭിക്കുന്ന ലേണേഴ്‌സ് ആപ്പിലൂടെ 18 വയസുള്ളവർക്ക് ഡ്രൈവിങ് എളുപ്പത്തിൽ മനസിലാക്കാം. കൺസഷനും മറ്റും ഡിജിറ്റലാക്കുന്നതോടെ കെഎസ്ആർടിസി യാത്രക്കാരുടെ എണ്ണം

Continue Reading
മീന്‍പിടിക്കാന്‍ പോയ വള്ളംമറിഞ്ഞ് യുവാവ് മരിച്ചു
Alappuzha Kerala Kerala Mex Kerala mx Top News
0 min read
126

മീന്‍പിടിക്കാന്‍ പോയ വള്ളംമറിഞ്ഞ് യുവാവ് മരിച്ചു

May 31, 2025
0

ഹരിപ്പാട്: ആലപ്പുഴ ഹരിപ്പാട് സുഹൃത്തുക്കള്‍ക്കൊപ്പം മീന്‍പിടിക്കാന്‍ പോയ യുവാവ് മുങ്ങിമരിച്ചു. ഹരിപ്പാട് ചാക്കാട്ട് കിഴക്കതില്‍ സ്റ്റീവ് രാജേഷ് (23) ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ പള്ളിപ്പാട് പുഞ്ചയിലെ കുരീത്തറ ഭാഗത്താണ് സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം ചെറുവള്ളത്തില്‍ മീന്‍പിടിക്കുന്നതിനിടെ വള്ളംമറിഞ്ഞാണ് അപകടം ഉണ്ടായത്. വെള്ളിയാഴ്ചത്തെ കനത്ത മഴയില്‍ പുഞ്ചയിലൂടെയുള്ള റോഡ് ഉള്‍പ്പെടെ മുങ്ങിയ നിലയിലായിരുന്നു. ഇതിനിടെയാണ് ശനിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം സ്റ്റീവ് വള്ളത്തില്‍ പോയത്. വള്ളം മറിഞ്ഞപ്പോള്‍ ഒപ്പമുണ്ടായിരുന്നവര്‍ നീന്തിരക്ഷപ്പെട്ടു.

Continue Reading
യുവാവിനെ കനാലിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി
Alappuzha Kerala Kerala Mex Kerala mx Top News
0 min read
129

യുവാവിനെ കനാലിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി

May 31, 2025
0

ആലപ്പുഴ : യുവാവിനെ കനാലിൽ വീണ് മരിച്ചു. ആലപ്പുഴ നഗരസഭാ ജില്ലാ കോടതി വാർഡിൽ താമസിക്കുന്ന സുവിൻ സുരേന്ദ്രൻ (42) ആണ് മരിച്ചത്. ഇയാൾ പുരവഞ്ചിയിലെ ജീവനക്കാരനായിരുന്നു. ബുധനാഴ്ച രാത്രി മഴയെ തുടർന്ന് ബോട്ടുജെട്ടിയുടെ തെക്കേക്കരയിലെ കടയുടെ വരാന്തയിൽ സുവിനെ പ്രദേശത്തുകാർ കണ്ടിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം രാവിലെ ഹനുമാൻ ക്ഷേത്രത്തിന്റെ പടിഞ്ഞാറുവശത്തായി കനാൽത്തീരത്ത് പഴ്സ്, ചെരുപ്പ്, മൊബൈൽ, വസ്ത്രം എന്നിവ പ്രദേശവാസികൾ കണ്ടതിനെ തുടർന്ന് കൗൺസിലറെ അറിയിച്ചു. തുടർന്ന്

Continue Reading
തിരുമല പോഞ്ഞിക്കരയിൽ ഗൃഹനാഥൻ വെള്ളക്കെട്ടിൽ വീണു മരിച്ചു
Alappuzha Kerala Kerala Mex Kerala mx Top News
0 min read
112

തിരുമല പോഞ്ഞിക്കരയിൽ ഗൃഹനാഥൻ വെള്ളക്കെട്ടിൽ വീണു മരിച്ചു

May 31, 2025
0

ആലപ്പുഴ: ആലപ്പുഴ തിരുമല പോഞ്ഞിക്കരയിൽ ഗൃഹനാഥൻ വെള്ളക്കെട്ടിൽ വീണു മരിച്ചു. വട്ടപ്പറമ്പിൽ അനിരുദ്ധൻ (75) ആണ് മരണപ്പെട്ടത്. നേരത്തെ താമസിച്ചിരുന്ന വീട്ടിൽ വെള്ളം കയറിയത് നോക്കാൻ പോയപ്പോഴാണ് വെള്ളക്കെട്ടിൽ വീണത്. കാണാതിരുന്നതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് വെള്ളത്തിൽ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. അഗ്നിശമന സേനയെത്തി മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Continue Reading
സ്കൂൾ തുറക്കാൻ രണ്ട് നാൾ കൂടി ; ജില്ലയിൽ പാഠപുസ്തക വിതരണം 94 ശതമാനം പൂർത്തിയായി
Alappuzha Kerala Kerala Mex Kerala mx Top News
0 min read
124

സ്കൂൾ തുറക്കാൻ രണ്ട് നാൾ കൂടി ; ജില്ലയിൽ പാഠപുസ്തക വിതരണം 94 ശതമാനം പൂർത്തിയായി

May 31, 2025
0

ആലപ്പുഴ : ജൂൺ രണ്ടിന് സംസ്ഥാനതല പ്രവേശനോത്സവത്തിന് ജില്ല ഒരുങ്ങുമ്പോൾ ജില്ലയിൽ പാഠപുസ്തക വിതരണം 94 ശതമാനവും പൂർത്തിയാക്കിയതിൻ്റെ അഭിമാനത്തിൽ വിദ്യാഭ്യാസ വകുപ്പ്.പാഠപുസ്തകങ്ങളെല്ലാം തന്നെ സ്കൂളുകളിൽ ലഭ്യമാക്കി കഴിഞ്ഞു. ആക്ടിവിറ്റി പുസ്തകങ്ങളുടെ വിതരണം മാത്രമാണ് നിലവിൽ ബാക്കിയുള്ളത്. ഇതുകൂടി പൂർത്തിയാകുന്നതോടെ വിതരണം നൂറ് ശതമാനമാകും. നിലവിൽ എല്ലാ സ്കൂളുകളിലേക്കും പുസ്തകങ്ങൾ എത്തിച്ചിട്ടുണ്ട്. അവിടെനിന്ന് സ്കൂൾ തുറക്കുന്ന ജൂൺ രണ്ടിനുള്ളിൽ തന്നെ മുഴുവൻ കുട്ടികൾക്കും പുസ്തകങ്ങൾ വിതരണം ചെയ്യുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.സ്കൂൾ

Continue Reading
മഴ: ജില്ലയിൽ നാല് താലൂക്കുകളിലായി 26 ദുരിതാശ്വാസക്യാമ്പുകൾ
Alappuzha Kerala Kerala Mex Kerala mx Top News
0 min read
119

മഴ: ജില്ലയിൽ നാല് താലൂക്കുകളിലായി 26 ദുരിതാശ്വാസക്യാമ്പുകൾ

May 30, 2025
0

ആലപ്പുഴ :മഴക്കെടുതിയെ തുടർന്ന് ജില്ലയിലെ നാല് താലൂക്കുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 26 ക്യാമ്പുകളിലായി 851 കുടുംബങ്ങളെയാണ് നിലവിൽ മാറ്റി പാർപ്പിച്ചിരിക്കുന്നത്. അമ്പലപ്പുഴ താലൂക്കിൽ 10 ദുരിതാശ്വാസ ക്യാമ്പുകളിലായി 715 കുടുംബങ്ങളും കുട്ടനാട് താലൂക്കിൽ അഞ്ചു ദുരിതാശ്വാസക്യാമ്പുകളിലായി 26 കുടുംബങ്ങളും കാർത്തികപ്പള്ളി താലൂക്കിൽ മൂന്ന് ദുരിതാശ്വാസക്യാമ്പുകളിലായി 76 കുടുംബങ്ങളും ചെങ്ങന്നൂർ താലൂക്കിൽ എട്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി 34 കുടുംബങ്ങളും ആണ് ഉള്ളത്.

Continue Reading
വിദ്യാഭ്യാസം മതനിരപേക്ഷ ജനാധിപത്യ മനസുള്ള കുട്ടികളെ സൃഷ്ടിക്കുന്നതാവണം ; പ്രൊഫ സി രവീന്ദ്രനാഥ്
Alappuzha Kerala Kerala Mex Kerala mx Top News
0 min read
137

വിദ്യാഭ്യാസം മതനിരപേക്ഷ ജനാധിപത്യ മനസുള്ള കുട്ടികളെ സൃഷ്ടിക്കുന്നതാവണം ; പ്രൊഫ സി രവീന്ദ്രനാഥ്

May 30, 2025
0

ആലപ്പുഴ : സമൂഹത്തെ മുന്നോട്ട് നയിക്കുന്ന മതനിരപേക്ഷ ജനാധിപത്യ മനസുള്ള കുട്ടികളെ സൃഷ്ടിക്കുകയെന്നതാണ് ആധുനിക വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന് മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് പറഞ്ഞു.സംസ്ഥാന സ്കൂൾ പ്രവേശനോത്സവത്തിൻ്റെ ഭാഗമായി കലവൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നടത്തിയ പൂർവ്വ അധ്യാപക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അധ്യാപക കേന്ദ്രീകൃതമായിരുന്ന സാമ്പ്രദായിക വിദ്യാഭ്യാസ രീതിയെ മാറ്റി ആധുനിക വിദ്യാഭ്യാസ രീതി സ്വീകരിക്കുന്നതാണ് കേരളത്തിൻ്റെ പ്രധാന നേട്ടമെന്ന്

Continue Reading
യുവാവിനെ കനാലിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി
Alappuzha Kerala Kerala Mex Kerala mx Top News
0 min read
168

യുവാവിനെ കനാലിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി

May 30, 2025
0

ആലപ്പുഴ: യുവാവിനെ കനാലിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ നഗരസഭാ ജില്ലാ കോടതി വാർഡിൽ താമസിക്കുന്ന സുവിൻ സുരേന്ദ്രൻ (42) ആണ് മരണപ്പെട്ടത്. പുരവഞ്ചിയിലെ ജീവനക്കാരനായിരുന്നു. ബുധനാഴ്ച രാത്രി മഴയെ തുടർന്ന് ബോട്ടുജെട്ടിയുടെ തെക്കേക്കരയിലെ കടയുടെ വരാന്തയിൽ സുവിനെ പ്രദേശത്തുകാർ കണ്ടിരുന്നു. ഇന്നലെ രാവിലെ ഹനുമാൻ ക്ഷേത്രത്തിന്റെ പടിഞ്ഞാറുവശത്തായി കനാൽത്തീരത്ത് പഴ്സ്, ചെരുപ്പ്, മൊബൈൽ, വസ്ത്രം എന്നിവ പ്രദേശവാസികൾ കണ്ടത്. തുടർന്ന് പൊലീസും അഗ്നിരക്ഷാസേനയും നടത്തിയ അന്വേഷണത്തിലാണ് കനാലിൽ

Continue Reading
പതിനഞ്ചുവയസ്സുകാരനെ പീഡിപ്പിച്ചു ; പ്രതി അറസ്റ്റിൽ
Alappuzha Kerala Kerala Mex Kerala mx Top News
1 min read
138

പതിനഞ്ചുവയസ്സുകാരനെ പീഡിപ്പിച്ചു ; പ്രതി അറസ്റ്റിൽ

May 30, 2025
0

ആലപ്പുഴ : ആലപ്പുഴയില്‍ പതിനഞ്ചുവയസ്സുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ സ്വകാര്യ ബസ്‌ ഡ്രൈവര്‍ അറസ്റ്റിൽ. വള്ളിക്കുന്നം കടുവിനാല്‍ മുറിയില്‍ അരുണ്‍ സോമനെയാണ് (32) നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഭരണിക്കാവ്-ചെങ്ങന്നൂര്‍ റൂട്ടിലോടുന്ന പ്രൈവറ്റ് ബസ്സിലെ ഡ്രൈവറാണ് പ്രതി.കടയില്‍ സാധനം വാങ്ങാന്‍ പോയ പതിനഞ്ചുവയസ്സുകാരനെ അച്ഛന്‌റെ സുഹൃത്തെന്ന് സ്വയം പരിചയപ്പെടുത്തിയ ശേഷം ആളൊഴിഞ്ഞ സ്ഥലത്തെത്തിക്കുകയായിരുന്നു. തുടര്‍ന്ന് ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.കുട്ടി കരഞ്ഞ് നിലവിളിച്ചിട്ടും പ്രതി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.

Continue Reading
മീൻ പിടിക്കാൻ പോയ ആളെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
Alappuzha Kerala Kerala Mex Kerala mx Top News
0 min read
130

മീൻ പിടിക്കാൻ പോയ ആളെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

May 30, 2025
0

ആലപ്പുഴ: മീൻ പിടിക്കാൻ പോയ ആളെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പറവൂർ സ്വദേശി കെജെ ജെയിംസ് (65) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രി പറവൂർ കിഴക്ക് ഇളയിടതുരുത്ത് പഠശേഖരത്തിൽ ആണ് മരിച്ച നിലയിൽ കണ്ടത്. കാൽ വഴുതി വീണതാകാമെന്ന് പ്രാഥമിക നിഗമനം. അതേസമയം, ആലപ്പുഴയിൽ കനത്തമഴ തുടരുകയാണ്. കിഴക്കൻ വെള്ളത്തിന്‍റെ വരവ് ശക്തമായതോടെ കുട്ടനാട്ടിൽ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം നിറഞ്ഞു.

Continue Reading