മഴക്കാല മുന്നൊരുക്കം: തോട്ടപ്പള്ളി പൊഴിമുഖത്ത് അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യും – ജില്ലാ കളക്ടർ
Alappuzha Kerala Kerala Mex Kerala mx Top News
0 min read
127

മഴക്കാല മുന്നൊരുക്കം: തോട്ടപ്പള്ളി പൊഴിമുഖത്ത് അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യും – ജില്ലാ കളക്ടർ

June 29, 2025
0

തെക്ക് പടിഞ്ഞാറൻ മൺസൂൺ മഴയ്ക്കുമുന്നോടിയായി തോട്ടപ്പള്ളി പൊഴിമുഖത്ത് അടിഞ്ഞുകൂടിയ മണൽ നീക്കി നീരൊഴുക്ക് സുഗമമാക്കാൻ നടപടി സ്വീകരിക്കും. മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി വിവിധ വകുപ്പുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നിർവഹിക്കേണ്ട ചുമതലകൾ വിലയിരുത്തുന്നതിന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ അധ്യക്ഷത വഹിച്ച ജില്ലാ കളക്ടർ അലക്‌സ് വർഗീസാണ് ഇറിഗേഷൻ വകുപ്പിന് ഇതുസംബന്ധിച്ച് നിർദേശം നൽകിയത്. തണ്ണീർമുക്കം തോട്ടപ്പള്ളി എന്നിവിടങ്ങളിലെ ഷട്ടറുകൾ യഥാസമയം തുറക്കുന്നതിനും ആവശ്യമുള്ള ഘട്ടത്തിൽ റെഗുലേറ്റ് ചെയ്യുന്നതിനുള്ള

Continue Reading
ആലപ്പുഴയിൽ കെ.എസ്.ഡി.പി മെഡി മാർട്ട് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും
Alappuzha Kerala Kerala Mex Kerala mx Top News
1 min read
112

ആലപ്പുഴയിൽ കെ.എസ്.ഡി.പി മെഡി മാർട്ട് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും

June 29, 2025
0

കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആന്റ് ഫാർമസ്യൂട്ടിക്കൽസിന്റെ അൻപതാം വാർഷികാഘോഷ പരിപാടികളുടെയും കെ.എസ്.ഡി.പി മെഡി മാർട്ടിന്റെയും ഉദ്ഘാടനം ഏപ്രിൽ 8ന് രാവിലെ 10ന് ആലപ്പുഴ കെ.എസ്.ഡി.പി അങ്കണത്തിൽ വ്യവസായ-നിയമ-കയർ വകുപ്പ് മന്ത്രി പി രാജീവ് നിർവഹിക്കും. കെ.എസ്.ഡി.പി പ്രവർത്തനങ്ങൾ ആരംഭിച്ചതിന്റെ സുവർണ ജൂബിലി ആഘോഷിക്കുന്നതിന്റെ ഭാഗമായി കുറഞ്ഞ നിരക്കിൽ ഗുണമേന്മയുള്ള മരുന്നുകൾ, സർജിക്കൽ ഉപകരണങ്ങൾ എന്നിവ ലഭ്യമാക്കുന്നതിനായാണ് മെഡി മാർട്ട് ആരംഭിക്കുന്നത്. ഇവിടെ മരുന്നുകൾ 10 മുതൽ 20 % വരെ

Continue Reading
കടലില്‍ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
Alappuzha Kerala Kerala Mex Kerala mx Top News
1 min read
122

കടലില്‍ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

June 29, 2025
0

അമ്പലപ്പുഴ : പൊങ്ങുവള്ളത്തില്‍ കടലില്‍ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് 12-ാം വാര്‍ഡില്‍ പറവൂര്‍ ചാണിയില്‍ സ്റ്റീഫന്റെ (റോക്കി-56) മൃതദേഹമാണ് കണ്ടെത്തിയത്. മൂന്നുദിവസം മുന്‍പ് ഇദ്ദേഹത്തെ കാണാതായത്. കാണാതായ സ്ഥലത്തുനിന്ന് 12 കിലോമീറ്റര്‍ തെക്കുമാറി പുറക്കാട് തീരത്തിനടുത്താണ് ഞായറാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത്.മൃതദേഹം ആംബുലന്‍സില്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Continue Reading
ജല അതോറിറ്റിയുടെ വാട്ടർ ടാങ്കിൽ ഇറങ്ങി യുവാക്കൾ ; കേസെടുത്ത് പോലീസ്
Alappuzha Kerala Kerala Mex Kerala mx Top News
0 min read
89

ജല അതോറിറ്റിയുടെ വാട്ടർ ടാങ്കിൽ ഇറങ്ങി യുവാക്കൾ ; കേസെടുത്ത് പോലീസ്

June 29, 2025
0

ആലപ്പുഴ : ചേർത്തല പള്ളിപ്പുറത്ത് റീൽസ് ചിത്രീകരിക്കാനായി ജലഅതോറിറ്റിയുടെ വാട്ടർ ടാങ്കിൽ ഇറങ്ങി കുളിച്ച മൂന്ന് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. റീൽസ് ചിത്രീകരിക്കുന്നതിനിടെ മൂവരെയും നാട്ടുകാർ പിടികൂടി പൊലീസിനെ ഏൽപിക്കുകയായിരുന്നു. തുടർന്ന് ടാങ്കിലെ വെള്ളം മുഴുവൻ തുറന്നു വിട്ടു. ജപ്പാൻ കുടിവെള്ള പദ്ധതിയുടെ ടാങ്ക് ക്ലീൻ ചെയ്യുകയും ചെയ്തു. തൈക്കാട്ടുശ്ശേരി സ്വദേശികളാണ് യുവാക്കൾ. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നാണ് പൊലീസെത്തി യുവാക്കളെ താഴെയിറക്കിയത്.സംഭവത്തിൽ ചേർത്തല നഗരസഭയും വാട്ടർ അതോറിറ്റിയും പരാതി നൽകുന്നതോടെ

Continue Reading
കുട്ടികളുടെ കഴിവുകൾ വളർത്താനുള്ള ജില്ല പഞ്ചായത്ത് പദ്ധതി മാതൃകാപരം ; സ്പീക്കർ എ എൻ ഷംസീർ
Alappuzha Kerala Kerala Mex Kerala mx Top News
1 min read
109

കുട്ടികളുടെ കഴിവുകൾ വളർത്താനുള്ള ജില്ല പഞ്ചായത്ത് പദ്ധതി മാതൃകാപരം ; സ്പീക്കർ എ എൻ ഷംസീർ

June 29, 2025
0

ആലപ്പുഴ : പാട്ട്, ചിത്രരചന, സ്‌പോർട്‌സ് തുടങ്ങി കുട്ടികൾക്കിടയിലെ പലതരം കഴിവുകളെ പ്രോത്സാഹിപ്പിക്കുന്ന ഏറ്റവും മികച്ച മാതൃകയാണ് ജില്ലാ പഞ്ചായത്ത് ആര്യാട് ഡിവിഷന് കീഴിൽ സംഘടിപ്പിക്കുന്ന ചിത്രപ്രദർശനമെന്ന് നിയമസഭ സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു. ജില്ലാ പഞ്ചായത്ത് ആര്യാട് ഡിവിഷൻ ആലപ്പി ആർട്ട് അക്കാദമി സംഘടിപ്പിച്ച വിദ്യാർഥികളുടെ ചിത്രപ്രദർശനത്തിന്റെ ഉദ്ഘാടനം ആലപ്പുഴ ലളിതകല അക്കാദമി ആർട്ട് ഗാലറിയിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ കുട്ടികൾക്കും ജന്മനാ ഓരോ കഴിവുകളാണ്.

Continue Reading
സുംബ ഡാൻസ് : യഥാസ്തികരുടെ സമ്മർദ്ദത്തിന് സർക്കാർ വഴങ്ങരുതെന്ന് സ്പീക്കർ എ. എൻ ഷംസീർ
Alappuzha Kerala Kerala Mex Kerala mx Top News
1 min read
84

സുംബ ഡാൻസ് : യഥാസ്തികരുടെ സമ്മർദ്ദത്തിന് സർക്കാർ വഴങ്ങരുതെന്ന് സ്പീക്കർ എ. എൻ ഷംസീർ

June 29, 2025
0

ആലപ്പുഴ : സുംബ ഡാൻസ് ഒരു കാർഡിയാക് വ്യായാമമാണെന്നും ചില യഥാസ്തികരുടെ സമ്മർദ്ദത്തിനു സർക്കാരും വിദ്യാഭ്യാസ വകുപ്പും വഴങ്ങേണ്ടതില്ലെന്നും നിയമസഭ സ്പീക്കർ എ.എൻ ഷംസീർ പറഞ്ഞു. ആലപ്പുഴ നിയമസഭാ മണ്ഡലത്തിലെ ആലപ്പുഴ ആരവത്തിന്റെ ഭാഗമായിട്ടുള്ള ‘വിജ്ഞാന ജ്യോതി’ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഈ വർഷത്തെ എസ് എസ്.എൽ.സി, പ്ലസ് ടു പരിക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്കുള്ള പി പി ചിത്തരഞ്ജൻ എം.എൽ.എ മെറിറ്റ് അവാർഡ് വിതരണം ഉദ്ഘാടനം ചെയ്‌തു

Continue Reading
ടെക്നോളജി ക്ലിനിക്ക് സംഘടിപ്പിച്ചു
Alappuzha Kerala Kerala Mex Kerala mx Top News
1 min read
124

ടെക്നോളജി ക്ലിനിക്ക് സംഘടിപ്പിച്ചു

June 27, 2025
0

ആലപ്പുഴ ജില്ലാ വ്യവസായ കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ ആർ എ എം പി പദ്ധതിയുടെ ഭാഗമായി ഇലക്ട്രിക് ടൂ വീലർ സർവീസ് ആൻഡ് മെയിൻ്റനൻസ് എന്ന വിഷയത്തിൽ ടെക്നോളജി ക്ലിനിക്ക് സംഘടിപ്പിച്ചു. ചുങ്കം കേരള സ്റ്റേറ്റ് കയർ മെഷീൻ മാനുഫാക്ച്ചറിങ് കമ്പനി ഹാളിൽ നടന്ന പരിപാടി ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ബിജു കുര്യൻ ഉദ്ഘാടനം ചെയ്തു. ക്ലാസുകളിൽ 70 സംരംഭകർ പങ്കെടുത്തു. ജില്ലാ വ്യവസായ കേന്ദ്രം മാനേജർ ഗൗതം

Continue Reading
പൊങ്ങുവള്ളത്തില്‍ കടലില്‍പോയ തൊഴിലാളിയെ കാണാതായി
Alappuzha Kerala Kerala Mex Kerala mx Top News
1 min read
60

പൊങ്ങുവള്ളത്തില്‍ കടലില്‍പോയ തൊഴിലാളിയെ കാണാതായി

June 27, 2025
0

അമ്പലപ്പുഴ: പുന്നപ്ര പറവൂര്‍ തീരത്ത് നിന്ന് മീന്‍ പിടിക്കാന്‍ പോയ മത്സ്യതൊഴിലാളിയെ കാണാതായി.വെള്ളിയാഴ്ച പുലര്‍ച്ചെ പൊങ്ങുവള്ളത്തില്‍ മത്സ്യതൊഴിലാളി മീന്‍ പിടിക്കാന്‍ പോയത്. പുന്നപ്ര വടക്ക് ഗ്രാമപ്പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില്‍ പറവൂര്‍ ചാണിയില്‍ സ്റ്റീഫനെയാണ് (റോക്കി-56) കാണാതായത്.ശക്തമായ തിരമാലയില്‍പ്പെട്ടതായാണ് സംശയം. പുന്നപ്ര പോലീസ്, നാട്ടുകാര്‍, മത്സ്യ തൊഴിലാളികള്‍ എന്നിവരുടെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുന്നു.

Continue Reading
ഉല്ലാസ് നിരക്ഷരതാ നിര്‍മ്മാര്‍ജ്ജന പദ്ധതിയിൽ ആലപ്പുഴ ജില്ലയിയിൽ നിന്നും 10 ഗ്രാമ പഞ്ചായത്തുകള്‍
Alappuzha Kerala Kerala Mex Kerala mx Top News
1 min read
112

ഉല്ലാസ് നിരക്ഷരതാ നിര്‍മ്മാര്‍ജ്ജന പദ്ധതിയിൽ ആലപ്പുഴ ജില്ലയിയിൽ നിന്നും 10 ഗ്രാമ പഞ്ചായത്തുകള്‍

June 24, 2025
0

നവഭാരത് സാക്ഷരത കാര്യക്രമ് (ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം) പരിപാടിയുടെ ഭാഗമായി കേരളത്തിലെ അവശേഷിക്കുന്ന നിരക്ഷരരെ കണ്ടെത്തി സാക്ഷരരാക്കാൻ ഉല്ലാസ് എന്ന പേരിൽ പദ്ധതി നടപ്പിലാക്കുന്നു. മറ്റ് സംസ്ഥാനങ്ങളോടൊപ്പം കേരളത്തെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തി നൂറ് ശതമാനം സാക്ഷരത കൈവരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ആകെ ചെലവിന്റെ 60 ശതമാനം തുക കേന്ദ്ര സര്‍ക്കാരും 40 ശതമാനം തുക സംസ്ഥാന സര്‍ക്കാരും അനുവദിക്കും. ആലപ്പുഴയിലെ 10 ഗ്രാമ പഞ്ചായത്തുകള്‍ പദ്ധതിക്കായി തെരഞ്ഞെടുക്കപ്പെട്ടു. വയലാര്‍,

Continue Reading
മൊബൈൽ വെറ്ററിനറി യൂണിറ്റുകളിലേക്ക് സർജൻമാരെ നിയമിക്കുന്നു
Alappuzha Kerala Kerala Mex Kerala mx Top News
1 min read
46

മൊബൈൽ വെറ്ററിനറി യൂണിറ്റുകളിലേക്ക് സർജൻമാരെ നിയമിക്കുന്നു

June 21, 2025
0

റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമായി ആലപ്പുഴ ജില്ലയിൽ അനുവദിച്ച മൊബൈൽ വെറ്ററിനറി യൂണിറ്റുകളിലേക്ക് വെറ്ററിനറി സർജൻമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. വാക്ക്-ഇൻ-ഇന്റർവ്യൂ ജൂൺ 24 ന് രാവിലെ 10:30 മുതൽ 11 വരെ ജില്ലാ കോടതി പാലത്തിന് സമീപമുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടക്കും. നിയമന കാലാവധി പരമാവധി 89 ദിവസത്തേക്കോ അല്ലെങ്കിൽ മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റ് മുഖേനയോ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് മുഖേനയോ കേന്ദ്രീകൃത നിയമനം നടക്കുന്നതുവരേയോ ആയിരിക്കും.

Continue Reading