എ പ്ലസ് കുറഞ്ഞതിൽ മനംനൊന്ത് വിദ്യാർത്ഥിനി ജീവനൊടുക്കി
Alappuzha Kerala Kerala Mex Kerala mx Top News
1 min read
97

എ പ്ലസ് കുറഞ്ഞതിൽ മനംനൊന്ത് വിദ്യാർത്ഥിനി ജീവനൊടുക്കി

May 10, 2025
0

ഹരിപ്പാട്: എസ്എസ്എൽസി പരീക്ഷയ്ക്ക് എ പ്ലസ് കുറഞ്ഞതിനെ തുടർന്ന് വിദ്യാർത്ഥിനി ജീവനൊടുക്കി. പല്ലന കെ വി ‌‍ജെട്ടി കിഴക്കേക്കര മനോജ് ഭവനത്തിൽ മനോജ് -സൗമ്യ ദമ്പതികളുടെ മകൾ ആര്യ നന്ദയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ചത്. നങ്ങ്യാർകുളങ്ങര ബഥനി മാലികാമഠം ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയായിരുന്നു ആര്യ.

Continue Reading
ഈ തോക്ക് പൊട്ടുമോ ; കാണികളിൽ കൗതുകവും ആകാംക്ഷയും നിറച്ച് പോലീസ് സ്റ്റാൾ
Alappuzha Kerala Kerala Mex Kerala mx Top News
0 min read
129

ഈ തോക്ക് പൊട്ടുമോ ; കാണികളിൽ കൗതുകവും ആകാംക്ഷയും നിറച്ച് പോലീസ് സ്റ്റാൾ

May 9, 2025
0

സാറേ ഈ തോക്ക് കൊണ്ടൊന്നു വെടി വെച്ചു കാണിക്കാമോ? ആലപ്പുഴ എന്റെ കേരളം പ്രദർശന വിപണനമേളയിൽ കേരള പോലീസിന്റെ സ്റ്റാൾ സന്ദർശിച്ച ഒരു കുട്ടിക്കുറുമ്പന്റെ ആവശ്യമാണിത്. പോലീസ് മാമൻമാർ പിന്നെ ഒന്നും നോക്കിയില്ല ഓരോ തോക്കുകളായി ചൂണ്ടിക്കാണിച്ചിട്ട് അവയുടെ പേരുകളും അതിലിടുന്ന ബുള്ളറ്റുകളും മറ്റു പ്രത്യേകതകളുമെല്ലാം പറഞ്ഞ് നൽകി, തോക്കുകൾ തൊട്ടു നോക്കാനുള്ള അവസരവും കൊടുത്ത് അവനെ സന്തോഷത്തോടെ മടക്കി അയച്ചു. മുൻകാലങ്ങളിൽ പോലീസ് സേന ഉപയോഗിച്ചിരുന്ന ആയുധങ്ങൾ മുതൽ

Continue Reading
മൃഗചികിത്സ വീട്ടുപടിക്കലേക്ക്: മന്ത്രി ജെ.ചിഞ്ചുറാണി
Alappuzha Kerala Kerala Mex Kerala mx Top News
1 min read
127

മൃഗചികിത്സ വീട്ടുപടിക്കലേക്ക്: മന്ത്രി ജെ.ചിഞ്ചുറാണി

May 9, 2025
0

ജില്ലയില്‍ മൃഗചികിത്സ വീട്ടുപടിക്കലേക്കെത്തുമെന്ന് ക്ഷീരവികസന- മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. സംസ്ഥാനമാകെ ആരംഭിച്ച മൊബൈല്‍ വെറ്ററിനറി യൂണിറ്റുകളുടെയും സര്‍ജറി യൂണിറ്റുകളുടെയും ഫ്‌ളാഗ് ഓഫ് ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. 1962 ടോള്‍ ഫ്രീ കോള്‍ സെന്റര്‍ നമ്പറിലേക്ക് വിളിച്ചാല്‍ സേവനം വീട്ടിലെത്തും. ഇത്തിക്കര, കൊട്ടാരക്കര, ചവറ ബ്ലോക്കുകളില്‍ മൊബൈല്‍ യൂണിറ്റുകളും കൊല്ലം കേന്ദ്രീകരിച്ച് ഒരു സര്‍ജറി യൂണിറ്റുമാണ് പ്രവര്‍ത്തനം തുടങ്ങുക. പ്രത്യേക പരിശീലനം നേടിയ ഡോക്ടര്‍മാരും ഡ്രൈവര്‍

Continue Reading
കേരളത്തിൽ ട്രെൻഡായി മാറുന്ന ടൂറിസം കാരവൻ അടുത്തറിയാം സുഖകരമായ വിനോദ സഞ്ചാരത്തിന് ആർക്കും കൊതി പകരും
Alappuzha Kerala Kerala Mex Kerala mx Top News
0 min read
101

കേരളത്തിൽ ട്രെൻഡായി മാറുന്ന ടൂറിസം കാരവൻ അടുത്തറിയാം സുഖകരമായ വിനോദ സഞ്ചാരത്തിന് ആർക്കും കൊതി പകരും

May 8, 2025
0

യാത്ര പ്രേമികൾക്കിടയിൽ ട്രെൻഡായി മാറുകയാണ് ടുറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ വന്ന കാരവൻ ടൂറിസം. ആലപ്പുഴ ബീച്ചിൽ ഒരുക്കിയ കാരവനിൽ പ്രവേശിക്കാം. അടുത്തറിയാം. രണ്ടാം പിണറായി വിജയൻ മന്ത്രിസഭയുടെ നാലാം വാർഷികത്തോടനുബന്ധിച്ച് ആലപ്പുഴ ബീച്ചിൽ നടക്കുന്ന മേളയിൽ എത്തുന്നവർക്ക് കാരവനിലെ സൗകര്യങ്ങൾ നേരിട്ട് കണ്ട് മനസിലാക്കാൻ അവസരം ഒരുക്കിയിരിക്കുന്നു. കേരള സർക്കാരിന്റെ വിനോദസഞ്ചാരസാധ്യതകൾ വാനോളം ഉയർത്തി മേളയുടെ പ്രവേശന കവാടത്തിനു മുൻപിൽ തന്നെയാണ് ടൂറിസം വകുപ്പിൻ്റെ കാരവൻ സ്ഥാനം പിടിച്ചിരിക്കുന്നത്. സന്ദർശകർക്ക്

Continue Reading
ഏത് ചോദ്യത്തിനും ഉത്തരവുമായി ‘റോബോ അധ്യാപിക’, ഒപ്പം ഓടിക്കളിക്കാൻ ‘റോബോ ഡോഗ്’; സാങ്കേതിക വിദ്യകളറിയാൻ ആലപ്പുഴ ബീച്ചിലെ പ്രദർശന വിപണനമേള
Alappuzha Kerala Kerala Mex Kerala mx Top News
1 min read
127

ഏത് ചോദ്യത്തിനും ഉത്തരവുമായി ‘റോബോ അധ്യാപിക’, ഒപ്പം ഓടിക്കളിക്കാൻ ‘റോബോ ഡോഗ്’; സാങ്കേതിക വിദ്യകളറിയാൻ ആലപ്പുഴ ബീച്ചിലെ പ്രദർശന വിപണനമേള

May 8, 2025
0

കുട്ടികളോട് ചോദ്യങ്ങൾ ചോദിച്ച് ഉത്തരം പറയിപ്പിക്കുന്നതാണ് അധ്യാപകരുടെ രീതി, തെറ്റിയാൽ നല്ല ശാസനയും കിട്ടും എന്നാൽ, അധ്യാപികയോട് അങ്ങോട്ട് ചോദ്യങ്ങൾ ചോദിച്ച് ഉത്തരങ്ങൾ പറയിപ്പിക്കാൻ മത്സരിക്കുകയാണ് ആലപ്പുഴ ബീച്ചിലെ എന്റെ കേരളം പ്രദർശന വിപണനമേളയിലെത്തുന്ന കുട്ടികൾ. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ പവലിയനിലെ ‘ഐറിസ്’ എന്ന ‘റോബോ അധ്യാപികയാണ്’ ഇപ്പോൾ മേളയിലെ താരം. സയൻസോ ഗണിതമോ ഇംഗ്ലീഷോ പാഠ്യ വിഷയങ്ങൾ എന്ത് തന്നെ ആയാലും ചോദ്യങ്ങൾക്ക് ഞൊടിയിടയിൽ ചുറുചുറുക്കോടെ ഉത്തരം പറയും

Continue Reading
സർക്കാർ ആശുപത്രികളിൽ ക്യൂ നിന്ന് വിഷമിക്കേണ്ട; ഇ ഹെൽത്ത് സേവനങ്ങൾക്കുള്ള സഹായം ഒരുക്കി ആരോഗ്യവകുപ്പ് സ്റ്റാൾ
Alappuzha Kerala Kerala Mex Kerala mx Top News
1 min read
135

സർക്കാർ ആശുപത്രികളിൽ ക്യൂ നിന്ന് വിഷമിക്കേണ്ട; ഇ ഹെൽത്ത് സേവനങ്ങൾക്കുള്ള സഹായം ഒരുക്കി ആരോഗ്യവകുപ്പ് സ്റ്റാൾ

May 8, 2025
0

സർക്കാർ ആശുപത്രികളിൽ പോയി ഇപ്പോഴും മണിക്കൂറുകൾ ക്യൂ നിന്ന് ടോക്കൺ എടുത്താണോ ഡോക്ടറെ കാണുന്നത് ? എങ്കിൽ അല്പസമയം കണ്ടെത്തി ആലപ്പുഴ ബീച്ചിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണമേള ഉറപ്പായും സന്ദർശിക്കണം. മേളയിലെ ആരോഗ്യവകുപ്പ് ഒരുക്കിയിരിക്കുന്ന സ്റ്റാളിലാണ് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്നവർക്ക് ഏറ്റവും ഉപകാരപ്രദമായ ഇ ഹെൽത്ത് സേവനം പ്രയോജനപ്പെടുത്തുന്നതിന് വേണ്ടിയുള്ള സഹായങ്ങൾ ലഭ്യമാക്കിയിരിക്കുന്നത്. ആധാർ കാർഡും അതുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ ഫോണുമായി ഇവിടെ എത്തിയാൽ തികച്ചും

Continue Reading
ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് അച്ചീവർ പുരസ്കാരം സ്വന്തമാക്കി മൂന്ന് വയസ്സുകാരൻ
Alappuzha Kerala Kerala Mex Kerala mx Top News
1 min read
122

ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് അച്ചീവർ പുരസ്കാരം സ്വന്തമാക്കി മൂന്ന് വയസ്സുകാരൻ

May 8, 2025
0

അമ്പലപ്പുഴ: മൂന്ന് വയസ്സുകാരൻ സ്വന്തമാക്കിയത് അത്യപൂർവ നേട്ടം. ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് അച്ചീവർ പുരസ്കാരം കരസ്ഥമാക്കി കൊച്ചു മിടുക്കൻ. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് നീർക്കുന്നം പള്ളിപ്പറമ്പിൽ സജീർ ജമാൽ – മുഫിലത്ത് സജീർ ദമ്പതികളുടെ മകൻ സിദാൻ അലി എന്ന മൂന്നു വയസ്സു മാത്രം പ്രായമുള്ള ബാലനാണ് അത്യപൂർവം നേട്ടം സ്വന്തമാക്കിയത്. 22 മൃഗങ്ങൾ, 22 പഴങ്ങൾ, 20 പച്ചക്കറികൾ, 27 പ്രവർത്തന പദങ്ങൾ, 19 ശരീരഭാഗങ്ങൾ, 10

Continue Reading
എന്റെ കേരളം സെമിനാര്‍: മാലിന്യസംസ്കരണത്തോടുള്ള സമീപനത്തില്‍ മാറ്റം വേണം: കളക്ടർ അലക്സ്‌ വർഗീസ്
Alappuzha Kerala Kerala Mex Kerala mx Top News
1 min read
104

എന്റെ കേരളം സെമിനാര്‍: മാലിന്യസംസ്കരണത്തോടുള്ള സമീപനത്തില്‍ മാറ്റം വേണം: കളക്ടർ അലക്സ്‌ വർഗീസ്

May 8, 2025
0

മാലിന്യസംസ്കരണ രംഗത്ത് വരുംവര്‍ഷം ജില്ലയില്‍ വലിയ കുതിച്ചുചാട്ടമുണ്ടാകുമെന്നും മാലിന്യസംസ്കരണത്തോടുള്ള നമ്മുടെ കാഴ്ചപ്പാടിലും സമീപനത്തിലും മാറ്റം വരേണ്ടതുണ്ടെന്നും ജില്ലാ കളക്ടർ അലക്സ്‌ വർഗീസ് പറഞ്ഞു. ആലപ്പുഴ ബീച്ചിൽ നടക്കുന്ന എൻ്റെ കേരളം പ്രദർശന വിപണന മേളയിൽ തദ്ദേശ സ്വയംഭരണ വകുപ്പ്, ശുചിത്വമിഷൻ എന്നിവ സംയുക്തമായി ‘ശുചിത്വം പുതിയ ഘട്ടത്തിലേക്ക് ‘ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിഷ്കൃത സമൂഹത്തിൽ മാലിന്യസംസ്കരണം സുപ്രധാന വിഷയാണ്. ഈ മേഖലക്ക്

Continue Reading
കേരളത്തിന്റെ കാർഷികമേഖല രാജ്യത്തിന്റെ സമ്പദ്ഘടനയുടെ പ്രധാന ഘടകം ; എച്ച് സലാം എംഎൽഎ
Alappuzha Kerala Kerala Mex Kerala mx Top News
1 min read
122

കേരളത്തിന്റെ കാർഷികമേഖല രാജ്യത്തിന്റെ സമ്പദ്ഘടനയുടെ പ്രധാന ഘടകം ; എച്ച് സലാം എംഎൽഎ

May 8, 2025
0

ആലപ്പുഴ : കേരളത്തിലെ കാർഷികമേഖല രാജ്യത്തിന്റെ സമ്പദ്ഘടനയുടെ പ്രധാന ഘടകമെന്ന് എച്ച് സലാം എംഎൽഎ പറഞ്ഞു. ആലപ്പുഴ ബീച്ചിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിൽ ‘മാറുന്ന കാലം, മാറേണ്ട കൃഷിരീതി’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്റെ കേരളം മേളയിലെ ആദ്യ സെമിനാറാണ് നടന്നത്. കാർഷിക മേഖലയിൽ സാങ്കേതികവിദ്യ ഏതൊക്കെ രീതിയിൽ ഉൾപ്പെടുത്താമെന്ന തിരിച്ചറിവ് വളരെ പ്രധാനമാണ്. ഇതിലൂടെ

Continue Reading
വിവാഹിതരായ പെൺമക്കളെ മാതാപിതാക്കൾ ചേർത്ത് നിർത്തണം ; ദലീമ ജോജോ എംഎൽഎ
Alappuzha Kerala Kerala Mex Kerala mx Top News
1 min read
99

വിവാഹിതരായ പെൺമക്കളെ മാതാപിതാക്കൾ ചേർത്ത് നിർത്തണം ; ദലീമ ജോജോ എംഎൽഎ

May 8, 2025
0

ആലപ്പുഴ : പെൺമക്കൾ വിവാഹിതരായാലും അവരെ എപ്പോഴും ചേർത്തുപിടിക്കുന്ന സമീപനം മാതാപിതാക്കൾ കൈക്കൊള്ളണമെന്ന് ദലീമ ജോജോ എംഎൽഎ പറഞ്ഞു. ആലപ്പുഴ ബീച്ചിൽ നടക്കുന്ന എൻ്റെ കേരളം പ്രദർശന വിപണന മേളയിൽ ‘സ്ത്രീകളിൽ വർദ്ധിച്ചു വരുന്ന ആത്മഹത്യാ പ്രവണതയും പരിഹാര സാധ്യതകളും’ എന്ന വിഷയത്തിൽ വനിത ശിശുവികസന വകുപ്പ് സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎൽഎ. വിവാഹിതരായ പെൺമക്കളെ മറ്റൊരു കുടുംബാംഗമായി കണക്കാക്കി മാതാപിതാക്കൾ അകറ്റി നിർത്തുന്നത് ഗാർഹിക പീഡനങ്ങൾ

Continue Reading