സൗദിയിൽ ഊദ്, അകിൽ, ചന്ദനമരങ്ങൾ നട്ടു വളർത്തുന്ന പദ്ധതിക്ക് തുടക്കമായി
Kerala Kerala Mex Kerala mx Pravasi Top News
0 min read
104

സൗദിയിൽ ഊദ്, അകിൽ, ചന്ദനമരങ്ങൾ നട്ടു വളർത്തുന്ന പദ്ധതിക്ക് തുടക്കമായി

May 2, 2025
0

റിയാദിൽ ആദ്യമായി ഊദ്, അകിൽ, ചന്ദനമരങ്ങൾ എന്നിവ നട്ടു വളർത്തുന്ന പദ്ധതിക്ക് തുടക്കമായി. റിയാദ് മേഖല ഗവർണർ ഫൈസൽ ബിൻ ബന്ദർ ബിൻ അബ്ദുൽ അസീസ് രാജകുമാരൻ ആദ്യത്തെ ചന്ദനത്തൈ നട്ടുകൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. ഗവർണറേറ്റ് കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ ജസാൻ പർവത പ്രദേശ വികസന, പുനർനിർമാണ അതോറിറ്റിയുടെ സിഇഒ എൻജിനീയർ ദാഫർ ബിൻ അയേദ് അൽ ഫഹാദും അതോറിറ്റിയിലെ നിരവധി ജീവനക്കാരും പങ്കെടുത്തു. പരിസ്ഥിതി സുസ്ഥിരത വർദ്ധിപ്പിക്കുന്നതിനും

Continue Reading
സൗദിയിൽ ഹജിന്  10 ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി
Kerala Kerala Mex Kerala mx Pravasi Top News
0 min read
94

സൗദിയിൽ ഹജിന് 10 ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി

May 2, 2025
0

ഹജ് നിർവഹിക്കുന്നതിന് കുറഞ്ഞത് 10 ദിവസമെങ്കിലും വേതനത്തോടെ അവധിക്ക് അനുവാദമുണ്ടെന്ന് സൗദി മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. എന്നാൽ ഒരു സ്ഥാപനത്തിൽ രണ്ടു വർഷമെങ്കിലും സ്ഥിരമായി ജോലി ചെയ്ത ജീവനക്കാരന് മാത്രമേ ഹജ് ചെയ്യുന്നതിന് അവധിക്ക് അർഹതയുള്ളൂ. ഹജ് ചെയ്യാൻ ആഗ്രഹിക്കുന്ന ജീവനക്കാരന്റെ അവധി സംബന്ധിച്ച് ഉന്നയിച്ച സംശയത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രാലയം.ഹജ് നിർവഹിക്കുന്നതിലേക്ക് ഈദ് അൽ അദ്ഹ അവധി ഉൾപ്പെടെ, ഹജ് അവധി 10 ദിവസത്തിൽ കുറയാനും 15

Continue Reading
Kerala Kerala Mex Kerala mx Pravasi Top News
1 min read
84

രണ്ട് വർഷത്തിനുള്ളിൽ 1,500 ലേറെ പുതിയ പൈലറ്റുമാരെ നിയമിക്കാനൊരുങ്ങി എമിറേറ്റ്സ് എയർലൈൻസ്

May 2, 2025
0

രണ്ട് വർഷത്തിനുള്ളിൽ 1,500 ലേറെ പുതിയ പൈലറ്റുമാരെ നിയമിക്കാനൊരുങ്ങി എമിറേറ്റ്സ് എയർലൈൻസ്.എമിറേറ്റ്‌സിന്റെ നാല് പ്രോഗ്രാമുകളിലൊന്നായ ഡയറക്ട് എൻട്രി ക്യാപ്റ്റൻസ്, ആക്സിലറേറ്റഡ് കമാൻഡ്, ഫസ്റ്റ് ഓഫിസേഴ്‌സ് ടൈപ്പ് റേറ്റഡ്, ഫസ്റ്റ് ഓഫിസേഴ്‌സ് നോൺ-ടൈപ്പ് റേറ്റഡ് എന്നിവയിൽ പരിചയസമ്പന്നരായ പൈലറ്റുമാരെ നിയമിക്കുന്നതിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പുതിയ നിയമനങ്ങൾ 4,600 ലധികം വരുന്ന ഫ്ലൈറ്റ് ക്രൂ കമ്യൂണിറ്റിക്ക് മുതൽക്കൂട്ടാകും. 2022 ന്റെ തുടക്കം മുതൽ ഇതുവരെ ഏകദേശം 2,000 പുതിയ പൈലറ്റുമാർക്ക് നിയമനം

Continue Reading
കുവൈത്ത് റിഫൈനറിയിൽ തീപിടിത്തം: ഒരു മരണം
Kerala Kerala Mex Kerala mx Pravasi Top News
0 min read
85

കുവൈത്ത് റിഫൈനറിയിൽ തീപിടിത്തം: ഒരു മരണം

May 2, 2025
0

കുവൈത്ത് നാഷനൽ പെട്രോളിയം കമ്പനിയുടെ (കെഎൻപിസി) മിന അബ്ദുല്ല റിഫൈനറിയിലെ ഡീസൾഫറൈസേഷൻ യൂണിറ്റിലുണ്ടായ ‌തീപിടിത്തത്തിൽ ഒരു മരണം. നാലു പേർക്ക് പരുക്കേറ്റു. ഇന്നലെയാണ് തീപിടിത്തമുണ്ടായത്. പരുക്കേറ്റ നാലു പേരിൽ രണ്ടു പേർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണെന്ന് കെഎൻപിസി പ്രസ്താവനയിൽ അറിയിച്ചു. തീപിടിത്തം  ഉൽപാദനത്തെയും പ്രവർത്തനങ്ങളെയും ബാധിച്ചോ എന്നതിനെക്കുറിച്ച് കെഎൻപിസി മൗനം പാലിക്കുകയാണ്.

Continue Reading
ഷാർജയിൽ വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ച് വാഹനമോടിച്ചയാൾ പിടിയിൽ
Kerala Kerala Mex Kerala mx Pravasi Top News
1 min read
76

ഷാർജയിൽ വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ച് വാഹനമോടിച്ചയാൾ പിടിയിൽ

May 2, 2025
0

ഷാർജയിൽ വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ച് വാഹനമോടിച്ചയാളെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു. ഗതാഗത നിരീക്ഷണ സംവിധാനങ്ങളിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയാണ് ഇയാൾ വാഹനത്തിൽ വ്യാജ ലൈസൻസ് പ്ലേറ്റുകൾ ഘടിപ്പിച്ചത്. ഇയാൾ നേരത്തെ 137 ഗതാഗത നിയമലംഘനങ്ങൾ നടത്തിയതായും 104,000 ദിർഹം പിഴ ഈടാക്കിയതായും അധികൃതർ കണ്ടെത്തി. വാഹന ഉടമയ്ക്ക് 308 ട്രാഫിക് ബ്ലാക്ക് പോയിന്റുകളും ഉണ്ടായിരുന്നു. വാഹനം കണ്ടുകെട്ടാനുള്ള കാലാവധി 764 ദിവസത്തിൽ കൂടുതലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഫീൽഡ്

Continue Reading
സൗദിയിൽ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യത
Kerala Kerala Mex Kerala mx Pravasi Top News
0 min read
87

സൗദിയിൽ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യത

May 2, 2025
0

സൗദിയിൽ മേയ് ആറ് വരെ പല പ്രദേശങ്ങളിലും കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ മുന്നറിയിപ്പുമായി സൗദി അറേബ്യ സിവിൽ ഡിഫൻസ്. മക്കയിൽ മിതമായതോ കനത്തതോ ആയ മഴയ്ക്കും ആലിപ്പഴം പൊഴിയുന്നതിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് ഡയറക്ടറേറ്റ് അറിയിച്ചു. റിയാദിൽ മിതമായതോ കനത്തതോ ആയ മഴയും ശക്തമായ കാറ്റും ഉണ്ടാകും. തെക്ക് പടിഞ്ഞാറൻ മേഖലയിലെ നജ്‌റാനിൽ നേരിയ മഴ പ്രതീക്ഷിക്കാം.മദീന, അൽ ബഹ, അസീർ, ജസാൻ, സെൻട്രൽ ഖസിം, ഹായിൽ,

Continue Reading
സംസ്ഥാനത്ത് 5 ജില്ലകളിൽ ഇടിയോടുകൂടിയ മഴക്ക് സാധ്യത
Kerala Kerala Mex Kerala mx Top News
0 min read
79

സംസ്ഥാനത്ത് 5 ജില്ലകളിൽ ഇടിയോടുകൂടിയ മഴക്ക് സാധ്യത

May 2, 2025
0

സംസ്ഥാനത്ത് 5 ജില്ലകളിൽ ഇടിയോടുകൂടിയ മഴക്ക് സാധ്യത പ്രവചിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ടാണ്. അടുത്ത മൂന്നു മണിക്കൂറിൽ തിരുവനന്തപുരത്തെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോടുകൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളത്തിന്റെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്‌ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. 24 മണിക്കൂറിൽ

Continue Reading
സ്കൂട്ടർ മറിഞ്ഞ് അമ്മക്കും  ഒന്നര വയസ്സുകാരനും ദാരുണാന്ത്യം
Kerala Kerala Mex Kerala mx Top News
0 min read
79

സ്കൂട്ടർ മറിഞ്ഞ് അമ്മക്കും ഒന്നര വയസ്സുകാരനും ദാരുണാന്ത്യം

May 2, 2025
0

പാലക്കാട്: കല്ലേക്കാട് കിഴക്കഞ്ചേരിക്കാവിന് സമീപം സ്കൂട്ടർ മറിഞ്ഞ് അമ്മയും ഒന്നര വയസ്സുകാരനും മരിച്ചു. മാട്ടുമറ്റ സ്വദേശി അഞ്ജു (26) മകൻ ശ്രീയാൻ ശരത്ത് എന്നിവരാണ് മരിച്ചത്. നിയന്ത്രണം വിട്ട സ്കൂട്ടർ റോഡരികിൽ കൂട്ടിയിട്ടിരുന്ന കുടിവെള്ള പൈപ്പിൽ തട്ടി മറയുകയായിരുന്നു. ഉച്ചയ്‌ക്ക് 11 മണിയോടെയായിരുന്നു സംഭവം.  വരിക്കാശ്ശേരി മനയിൽ ഫോട്ടോ ഷൂട്ടിന് ശേഷം മടങ്ങി വരുമ്പോഴാണ് അപകടമുണ്ടായത്. സുഹൃത്തും കൂടെയുണ്ടായിരുന്നു.  ഉടൻ തന്നെ  ഇരുവരേയും സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Continue Reading
ദുബൈയില്‍ മലയാളി യുവാവ്  വാഹനാപകടത്തില്‍ മരിച്ചു
Kerala Kerala Mex Kerala mx Pravasi Top News
1 min read
75

ദുബൈയില്‍ മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു

May 2, 2025
0

കോഴിക്കോട്: മലയാളി യുവാവിന് ദുബൈയില്‍ വാഹനാപകടത്തില്‍ ദാരുണാന്ത്യം. കോഴിക്കോട് കൊയിലാണ്ടി സ്വദേശി വിരുന്നുകണ്ടി ഉണിച്ചോയിന്റെപുരയില്‍ വികെ അര്‍ജുന്‍ പ്രമോദ് ആണ് മരിച്ചത്. 23 വയസായിരുന്നു. ഫുജൈറയിലെ ദിബ്ബാ മോഡേണ്‍ ബേക്കറിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു അര്‍ജുന്‍. കഴിഞ്ഞ ഏപ്രില്‍ 28ന് റാസല്‍ഖൈമയിൽ വെച്ചുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു അർജുൻ. ഒരു മാസം മുമ്പാണ് അര്‍ജുന്‍ നാട്ടില്‍ വന്ന് തിരികെ ദുബൈയിലേക്ക് തിരിച്ചെത്തിയത്. അച്ഛന്‍: പ്രമോദ്. അമ്മ: ശോണിജ. സഹോദരന്‍:

Continue Reading
ഡെങ്കിപ്പനിക്കും എലിപ്പനിക്കുമെതിരെ ജാഗ്രത പുലര്‍ത്തണം; മന്ത്രി വീണ ജോര്‍ജ്
Kerala Kerala Mex Kerala mx Top News
1 min read
89

ഡെങ്കിപ്പനിക്കും എലിപ്പനിക്കുമെതിരെ ജാഗ്രത പുലര്‍ത്തണം; മന്ത്രി വീണ ജോര്‍ജ്

May 2, 2025
0

തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനം കാരണം സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി, ജലജന്യ രോഗങ്ങള്‍ എന്നിവ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ വളരെ ശ്രദ്ധിക്കണമെന്ന് മന്ത്രി വീണ ജോര്‍ജ്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ എല്ലാ തദ്ദേശ സ്ഥാപനങ്ങളും മേയ് 15 നകം മൈക്രോ പ്ലാന്‍ തയാറാക്കണം. കൊതുകുജന്യ രോഗങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ആരോഗ്യ ജാഗ്രതാ കലണ്ടര്‍ പ്രകാരം ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണം. തദ്ദേശ സ്ഥാപനങ്ങള്‍ കൃത്യമായ കൊതുക് നിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. ഹോട്ട് സ്‌പോട്ടുകള്‍ കണ്ടെത്തി

Continue Reading