റഷ്യയിലെ ശക്തമായ ഭൂകമ്പത്തിന് പിന്നാലെ ജപ്പാൻ, റഷ്യ തീരങ്ങളിൽ സുനാമി
Kerala Kerala Mex Kerala mx Top News World
0 min read
173

റഷ്യയിലെ ശക്തമായ ഭൂകമ്പത്തിന് പിന്നാലെ ജപ്പാൻ, റഷ്യ തീരങ്ങളിൽ സുനാമി

July 30, 2025
0

റഷ്യയുടെ കിഴക്കൻ തീരത്ത് ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടതിന് പിന്നാലെ ജപ്പാൻ, റഷ്യ തീരങ്ങളിൽ സുനാമി. ജപ്പാനിൽ രണ്ടിടത്ത് തീരത്ത് വലിയ കൂറ്റൻ തിരമാലകൾ ആഞ്ഞടിച്ചു. തീരപ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ഫുക്കുഷിമ ആണവ നിലയവും ഒഴിപ്പിച്ചു. ഇവിടുത്തെ വൈദ്യുതി ബന്ധം പൂർണമായി നിലച്ചിരിക്കുന്നുവെന്നാണ് വിവരം. അമേരിക്കയ്ക്കും സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അമേരിക്കയിലും ചില പ്രദേശങ്ങളിലൊക്കെ തന്നെ സുനാമി തിരമാലകൾ ആഞ്ഞടിക്കാനുള്ള സാധ്യതയുണ്ട്. ജപ്പാന്റെ വടക്കുകിഴക്കൻ തീരത്ത് മൂന്ന് മീറ്റർ ഉയരത്തിൽ

Continue Reading
വൈക്കത്തിനടുത്ത് കഴിഞ്ഞ ദിവസം വള്ളം മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം തീരത്തടിഞ്ഞു
Kerala Kerala Mex Kerala mx Top News
0 min read
18

വൈക്കത്തിനടുത്ത് കഴിഞ്ഞ ദിവസം വള്ളം മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം തീരത്തടിഞ്ഞു

July 30, 2025
0

കോട്ടയം: കോട്ടയം വൈക്കത്തിനടുത്ത് കാട്ടിക്കുന്നിൽ കഴിഞ്ഞ ദിവസം വള്ളം മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം തീരത്തടിഞ്ഞു. പാണാവള്ളി സ്വദേശി കണ്ണന്‍ എന്ന സുമേഷിന്റെ മൃതദേഹമാണ് തീരത്തടിഞ്ഞത്. 23 യാത്രക്കാരുമായി ചെമ്പിനടുത്ത് തുരുത്തേൽ എന്ന സ്ഥലത്ത് മരണാനന്തര ചടങ്ങിൽ പങ്കെടുത്തതിനു ശേഷം പാണാവള്ളിയിലേക്ക് മടങ്ങുകയായിരുന്നവർ സഞ്ചരിച്ച കെട്ടുവള്ളമാണ് മറിഞ്ഞത്. ഇതിൽ 22 പേരെയും രക്ഷപ്പെടുത്തിയിരുന്നു. വള്ളം മറിഞ്ഞപ്പോൾ അഞ്ച് പേരെ രക്ഷപ്പെടുത്തി സുമേഷ് കരക്കെത്തിച്ചിരുന്നു. അപ്പോഴേക്കും ക്ഷീണിതനായ സുമേഷ് പിടിച്ചുനിന്നിരുന്ന പലക

Continue Reading
കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് സ്ത്രീ മരിച്ച സംഭവം; രക്ഷാപ്രവർത്തനം വൈകിയില്ലെന്ന് റിപ്പോർട്ട്
Kerala Kerala Mex Kerala mx Top News
0 min read
18

കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് സ്ത്രീ മരിച്ച സംഭവം; രക്ഷാപ്രവർത്തനം വൈകിയില്ലെന്ന് റിപ്പോർട്ട്

July 30, 2025
0

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് സ്ത്രീ മരിച്ച സംഭവത്തിൽ രക്ഷാപ്രവർത്തനം വൈകിയില്ലെന്ന് റിപ്പോർട്ട്. അപകടം സംബന്ധിച്ച അന്വേഷണ റിപ്പോർട്ട്‌ ജില്ലാ കളക്ടർ സമർപ്പിച്ചു. ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കാണ് കളക്ടർ റിപ്പോർട്ട്‌ നൽകിയത്. സമഗ്ര റിപ്പോർട്ട്‌ ആണ് സമർപ്പിച്ചിരിക്കുന്നത്. അപകടത്തിൽ രക്ഷാപ്രവർത്തനം വൈകിയിട്ടില്ലെന്നാണ് അന്വേഷണ റിപ്പോർട്ടിലുള്ളത്. കെട്ടിടം തകർന്നുവീണ് മകൾക്ക് കൂട്ടിരിക്കാനെത്തിയ തലയോലപ്പറമ്പ് സ്വദേശിയായ വീട്ടമ്മയായ ബന്ദു മരിച്ചിരുന്നു. കെട്ടിടത്തിന്റെ ബലക്ഷയം സംബന്ധിച്ച് മുൻപ് ഔദ്യോഗിക

Continue Reading
കൊച്ചി ഇൻഫോപാർക്കിലെ വനിതാ ടോയ്‌ലറ്റിനുള്ളിൽ ഒളിക്യാമറ
Kerala Kerala Mex Kerala mx Top News
0 min read
12

കൊച്ചി ഇൻഫോപാർക്കിലെ വനിതാ ടോയ്‌ലറ്റിനുള്ളിൽ ഒളിക്യാമറ

July 30, 2025
0

കൊച്ചി: ഇൻഫോപാർക്കിലെ ടോയ്‌ലറ്റിനുള്ളിൽ ഒളിക്യാമറ. ഇൻഫോപാർക്കിലെ സെന്റർ കെട്ടിടത്തിന്റെ വനിതാ ടോയ്ലറ്റിലാണ് ക്യാമറ കണ്ടെത്തിയത്. സംഭവത്തിൽ പാർക്ക് സെന്റർ ഡെപ്യൂട്ടി മാനേജറുടെ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആരാണ് ടോയ്‌ലെറ്റിനുള്ളിൽ ഒളിക്യാമറ വെച്ചത് എന്ന് കണ്ടെത്താനായിട്ടില്ല. അന്വേഷണം തുടരുകയാണ്.

Continue Reading
കൂട്ടാലയിൽ അച്ഛനെ കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ച സംഭവം; കൊല നടത്തിയത് സ്വർണമാലയ്ക്കുവേണ്ടി
Kerala Kerala Mex Kerala mx Top News
0 min read
10

കൂട്ടാലയിൽ അച്ഛനെ കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ച സംഭവം; കൊല നടത്തിയത് സ്വർണമാലയ്ക്കുവേണ്ടി

July 30, 2025
0

തൃശൂർ: തൃശൂർ കൂട്ടാലയിൽ മകൻ അച്ഛനെ കൊന്ന് ചാക്കിൽകെട്ടി പറമ്പില്‍ ഉപേഷിച്ച സംഭവത്തിൽ പ്രതിയുടെ കുറ്റസമ്മത മൊഴി പുറത്ത്. സ്വർണമാല നൽകാത്തതിനാലാണ് അച്ഛനെ കൊലപ്പെടുത്തിയതെന്നാണ് മകൻ സുമേഷ് മൊഴി നൽകിയിട്ടുള്ളത്. സ്ഥിരം മദ്യപാനിയായ സുമേഷ് ജോലിക്കൊന്നും പോയിരുന്നില്ലെന്നും തുടർന്ന് അച്ഛനോട് മാല പണയം വെക്കാൻ ആവശ്യപ്പെടട്ടെന്നും നൽകാതെ വന്നതോടെ കൊലപതാകം നടത്തുകയായിരുന്നുവെന്നുമാണ് ഇയാൾ മൊഴി നൽകിയത്. 80 വയസ്സുള്ള സുന്ദരൻ ആണ് കൊല്ലപ്പെട്ടത്. വീടിനടുത്ത പറമ്പില്‍ നിന്നാണ് സുന്ദരന്റെ മൃതദേഹം

Continue Reading
നിസാറിന്റെ വിക്ഷേപണം ഇന്ന്; ഐഎസ്ആര്‍ഒയ്ക്ക് ഇന്ന് നിർണായകം
Kerala Kerala Mex Kerala mx National
1 min read
44

നിസാറിന്റെ വിക്ഷേപണം ഇന്ന്; ഐഎസ്ആര്‍ഒയ്ക്ക് ഇന്ന് നിർണായകം

July 30, 2025
0

തിരുവനന്തപുരം: ഐഎസ്ആര്‍ഒയും നാസയും സംയുക്തമായി വികസിപ്പിച്ചെടുത്ത ഭൗമനിരീക്ഷണ ഉപഗ്രഹമായ നിസാറിന്റെ വിക്ഷേപണം ഇന്ന്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്ന് വൈകിട്ട് 5.40ന് ഐഎസ്ആര്‍ഒയുടെ ജിഎസ്എല്‍വിഎഫ്16 റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപണം നടത്തുന്നത്. ഐഎസ്ആര്‍ഒ ഇതുവരെ വിക്ഷേപിച്ചതില്‍ ഏറ്റവും കൂടുതല്‍ ചെലവ് വരുന്ന ഉപഗ്രഹം കൂടിയാണ് നിസാര്‍. ഐഎസ്ആര്‍ഒയുടെ എസ് ബാന്‍ഡ് റഡാറും നാസയുടെ എല്‍ ബാന്‍ഡ് റഡാറും ഉള്‍പ്പെടെ രണ്ട് എസ്എആര്‍ റഡാറുകളുള്ള ലോകത്തിലെ ആദ്യ ഭൗമ നിരീക്ഷണ

Continue Reading
അതുല്യയുടെ മൃതദേഹം നാട്ടിലെത്തിച്ചു
Kerala Kerala Mex Kerala mx Top News
0 min read
15

അതുല്യയുടെ മൃതദേഹം നാട്ടിലെത്തിച്ചു

July 30, 2025
0

കൊല്ലം: ഷാർജയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശിനി അതുല്യ ശേഖറിന്റെ (30) മൃതദേഹം നാട്ടിൽ എത്തിച്ചു. മൃതദേഹം ഇന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ റീ പോസ്റ്റ്മോർട്ടം നടത്തും. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകുന്ന മൃതദേഹം വൈകിട്ട് വീട്ടുവളപ്പിൽ സംസ്കരിക്കും. മരണത്തിൽ അസ്വാഭാവികത ഇല്ലെന്നും അതുല്യ തൂങ്ങി മരിച്ചെന്നായിരുന്നു ഷാർജയിലെ ഫൊറൻസിക് പരിശോധനാ ഫലത്തിലെ കണ്ടെത്തൽ. എന്നാൽ മരണത്തിൽ അതുല്യയുടെ കുടുംബം ദുരൂഹത ആരോപിക്കുന്ന സാഹചര്യത്തിലാണ് നാട്ടിൽ റീ

Continue Reading
നടൻ കെപിഎസി രാജേന്ദ്രൻ ഓർമ്മയായി!
Entertainment Kerala Kerala Mex Kerala mx Top News
0 min read
14

നടൻ കെപിഎസി രാജേന്ദ്രൻ ഓർമ്മയായി!

July 30, 2025
0

തിരുവനന്തപുരം: ‘ഉപ്പും മുളകും’ എന്ന സിറ്റ്കോമിലെ ‘പടവലം വീട്ടിൽ കുട്ടൻപിള്ള’ എന്ന ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച നടൻ കെപിഎസി രാജേന്ദ്രൻ അന്തരിച്ചു. 50 വർഷമായി നാടകരംഗത്ത് പ്രവർത്തിച്ചിരുന്ന ഇദ്ദേഹം ഉപ്പും മുളകും എന്ന സീരിയലിലൂടെയാണ് ജനപ്രിയനാകുന്നത്. വർഷങ്ങളായി നാടക രംഗത്തെ സജീവ സാന്നിധ്യമായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ കരിയറിലെ തന്നെ മികച്ച കഥാപാത്രവും ആളുകൾ തിരിച്ചറിയാൻ തുടങ്ങിയതും ഫ്ലവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ‘ഉപ്പും മുളകിലെ’ കേന്ദ്ര കഥാപാത്രമായ നീലുവിന്റെ അച്ഛനായ പടവലം

Continue Reading
പ്ലസ് ടു വിദ്യാർഥിയെ പ്ലസ് വൺ വിദ്യാർഥികൾ വീട്ടിൽക്കയറി ആക്രമിച്ച് പരിക്കേൽപ്പിച്ചു
Kerala Kerala Mex Kerala mx Top News
0 min read
10

പ്ലസ് ടു വിദ്യാർഥിയെ പ്ലസ് വൺ വിദ്യാർഥികൾ വീട്ടിൽക്കയറി ആക്രമിച്ച് പരിക്കേൽപ്പിച്ചു

July 30, 2025
0

പാലോട്: തിരുവനന്തപുരത്ത് സ്‌കൂൾ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി. സ്‌കൂളിൽ വച്ചുണ്ടായ വാക്ക് തർക്കം ഒടുവിൽ മർദ്ദനത്തിൽ കലാശിക്കുകയായിരുന്നു. പ്ലസ് ടു വിദ്യാർഥിയെ പ്ലസ് വൺ വിദ്യാർഥികൾ വീട്ടിൽക്കയറി ആക്രമിച്ചു. പാലോട് ഇളവട്ടം സ്വദേശി ബാദുഷയുടെ മകൻ ആസിഫിനാണ് മർദ്ദനമേറ്റത്. ആസിഫിന്റെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ആസിഫിന്റെ തല വിദ്യാർത്ഥികൾ ഇടിവള ഉപയോഗിച്ച് ഇടിച്ച് പരിക്കേൽപ്പിച്ചു. സ്‌കൂളിൽ വച്ചുണ്ടായ വഴക്കിന്റെ തുടർച്ചയായിരുന്നു ആക്രമണം എന്ന് ആസിഫ് പറയുന്നു. വഴിക്കിന്റെ കാരണം

Continue Reading
നിപ ബാധിച്ച് ഒരു മാസക്കാലമായി ചികിത്സയിലായിരുന്ന യുവതിയുടെ ഫലം നെഗറ്റീവായി
Kerala Kerala Mex Kerala mx Top News
0 min read
25

നിപ ബാധിച്ച് ഒരു മാസക്കാലമായി ചികിത്സയിലായിരുന്ന യുവതിയുടെ ഫലം നെഗറ്റീവായി

July 30, 2025
0

നിപ ബാധിച്ച് ഒരു മാസക്കാലമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാലക്കാട് തച്ചനാട്ടുകര സ്വദേശിനിക്ക് നിപ നെഗറ്റീവായി. മഞ്ചേരിയിലും, പൂനെയിലേയും വൈറോളജി ലാബില്‍ നടത്തിയ പരിശോധന ഫലമാണ് നെഗറ്റീവായത്. അതേ സമയം, യുവതി ഇപ്പോഴും വെന്റ്റ്റിലേറ്ററില്‍ തന്നെ തുടരുകയാണ്. രോഗം തലച്ചോറിനെ ബാധിച്ചതിനാലാണ് വെന്റ്റ്റിലേറ്ററില്‍ ചികിത്സയില്‍ തുടരേണ്ടിവരുന്നതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു

Continue Reading