പാലക്കാട് യുവതിയെ മരിച്ച നിലയിൽ ആശുപത്രിയിലെത്തിച്ച 45 കാരനെ കസ്റ്റഡിയിലെടുത്ത് പൊലീസ്
Kerala Kerala Mex Kerala mx Top News
0 min read
20

പാലക്കാട് യുവതിയെ മരിച്ച നിലയിൽ ആശുപത്രിയിലെത്തിച്ച 45 കാരനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

July 31, 2025
0

പാലക്കാട് യുവതിയെ മരിച്ച നിലയിൽ ആശുപത്രിയിലെത്തിച്ച 45 കാരനെ കസ്റ്റഡിയിലെടുത്ത് പൊലീസ്. തെരുവിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന 40 കാരിയാണ് മരിച്ചത്. പാലക്കാട് സ്‌റ്റേഡിയം ബസ് സ്റ്റാൻ്റ് പരിസരത്താണ് യുവതിയെ അവശനിലയില്‍ കണ്ടെത്തിയത് രാത്രി 8.30 ഓടെയാണ് മീനാക്ഷിപുരം സ്വദേശിയായ യുവാവ് യുവതിയെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചത്. ശുപത്രിയിലെത്തിച്ചപ്പോഴേക്കും യുവതി മരിച്ചു. സ്റ്റേഡിയം സ്റ്റൻ്റ് പരിസരത്തെ ഒഴിഞ്ഞ പറമ്പിൽ വീണുകിടക്കുകയായിരുന്നു യുവതിയെന്ന് യുവാവിൻ്റെ മൊഴി. എന്നാല്‍ യുവാവ് അമിതമായി മദ്യപിച്ചിരിക്കുന്നതിനാല്‍

Continue Reading
നാലുദിവസം മുൻപ് കാണാതായ യുവാവ് കിണറ്റിൽ മരിച്ച നിലയിൽ
Kerala Kerala Mex Kerala mx Top News
0 min read
25

നാലുദിവസം മുൻപ് കാണാതായ യുവാവ് കിണറ്റിൽ മരിച്ച നിലയിൽ

July 31, 2025
0

പാലക്കാട്: പാലക്കാട് ജില്ലയിൽ നാല് ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് വെള്ളിനേഴി മാങ്ങോട് നേന്ത്രംകുന്നത്ത് 36 വയസുള്ള സുരേഷാണ് മരിച്ചത്. ഇയാളെ നാല് ദിവസമായി കാണാനില്ലായിരുന്നു. ഇന്ന് രാത്രിയാണ് ശ്രീകൃഷ്ണപുരം മാങ്ങോട് മില്ലുംപടിയിൽ വീട്ടുവളപ്പിലെ കിണറിലാണ് സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ചെർപ്പുളശ്ശേരി പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.

Continue Reading
ലഹരിമരുന്നുമായി യുവതി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ
Kerala Kerala Mex Kerala mx Top News
0 min read
22

ലഹരിമരുന്നുമായി യുവതി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ

July 31, 2025
0

കോവളം: ലഹരിമരുന്നുമായി യുവതി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ. വട്ടിയൂർക്കാവ് ഐ.എ.എസ് കോളനിയിൽ വാടകയ്ക്ക് താമസിക്കുന്ന ശ്യാം(35) ഇയാളുടെ പെൺസുഹൃത്ത്രശ്മി(31), ആര്യനാട് കടുവാക്കുഴി കുരിശടിയിൽ നൗഫൽ മൻസിലിൽ മുഹമ്മദ് നൗഫൽ(24), രാജാജി നഗർ സ്വദേശി സഞ്ജയ്(26) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. നഗരത്തിലും ഗ്രാമീണ മേഖലകളിലും വിൽപ്പന നടത്തുന്നതിനായാണ് സംഘം ലഹരിവസ്തുക്കൾ എത്തിച്ചത്. അരക്കിലോ എംഡിഎംഎയും ഒമ്പതു​ഗ്രാം ഹൈബ്രിഡ് കഞ്ചാവുമാണ് സംഘത്തിന്റെ കൈവശമുണ്ടായിരുന്നത്. ഉല്ലാസയാത്ര

Continue Reading
പത്തനംതിട്ടയിൽ തെരുവ് നായ ആക്രമണം
Kerala Kerala Mex Kerala mx Top News
0 min read
43

പത്തനംതിട്ടയിൽ തെരുവ് നായ ആക്രമണം

July 30, 2025
0

പത്തനംതിട്ട വെച്ചുച്ചിറയിൽ തെരുവ് നായ ആക്രമണം. സ്കൂൾ വിദ്യാർത്ഥിനിയെയടക്കം അഞ്ച് പേരെ തെരുവുനായ അക്രമിച്ചു. വെച്ചൂച്ചിറ സി.എം.എസ് സ്കൂളിന് സമീപമാണ് തെരുവുനായ അക്രമണമുണ്ടായത്. സെന്‍റ് തോമസ് ഹൈസ്ക്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി ഹെലീന സാൻറാ ബിജുവിനെയാണ് ആദ്യം തെരുവുനായ ആക്രമിച്ചത്. ഹെലീന ട്യൂഷന് പോകും വഴിയായിരുന്നു അക്രമണം. കുട്ടിയെ അക്രമിച്ച ശേഷം സമീപത്തെ കടയുടെ പുറത്ത് നിൽക്കുകയായിരുന്ന വ്യാപാരിയെയും നായ അക്രമിച്ചു. പിന്നാലെ ബൈക്കിൽ പോയ എരുമേലി തുമരംപാറ സ്വദേശികളായ

Continue Reading
കോവളത്ത് വൻ ലഹരി വേട്ട
Kerala Kerala Mex Kerala mx Top News
0 min read
45

കോവളത്ത് വൻ ലഹരി വേട്ട

July 30, 2025
0

തിരുവനന്തപുരം കോവളത്ത് വൻ ലഹരി വേട്ട. ബെം​ഗളൂരുവിൽ നിന്നും അരക്കിലോ എംഡിഎംഎ, ഹൈബ്രിഡ് കഞ്ചാവ്, കുഷ് എന്ന ലഹരി വസ്തുവുമായി എത്തിയ നാല് പേരെ സിറ്റി ഡാൻസാഫ് സംഘം പിടികൂടി. വാഹനം പരിശോധിക്കാതിരിക്കാൻ കൈക്കുഞ്ഞുങ്ങളുമായിട്ടായിരുന്നു പ്രതികളുടെ യാത്ര. കോവളത്ത് വെച്ചാണ് ഇവരുടെ വാഹനം ഡാൻസാഫ് സംഘം തടഞ്ഞത്. വട്ടിയൂർക്കാവ് സ്വദേശി ശ്യാം, ഭാര്യ രശ്മി, ഇവരുടെ മൂന്ന് കുട്ടികള്‍, ആര്യനാട് സ്വദേശി സജഞയ്, മുഹമ്മദ് നൗഫൽ എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. രഹസ്യ

Continue Reading
ബിഗ് ബോസ് സീസണ്‍ 7; ഞായറാഴ്ച മുതൽ, പ്രേക്ഷകർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇതൊക്കെയാണ്…
Entertainment Kerala Kerala Mex Kerala mx Top News
1 min read
40

ബിഗ് ബോസ് സീസണ്‍ 7; ഞായറാഴ്ച മുതൽ, പ്രേക്ഷകർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇതൊക്കെയാണ്…

July 30, 2025
0

ഞായറാഴ്ച ആരംഭിക്കുന്ന ബിഗ് ബോസ് മലയാളം സീസണ്‍ 7 നു വേണ്ടി ആരാധകർ കാത്തിരിക്കുകയാണ്. ഇത്തവണ ആരൊക്കെയാകും ബിഗ്‌ബോസ് വീട് ഭരിക്കാൻ പോകുന്നതെന്നും എന്തൊക്കെ പ്രത്യേകതകളാണ് ഈ സീസണിൽ ഉള്ളതെന്നും അറിയാൻ ഓരോ പ്രേക്ഷകരും ആകാംക്ഷയിലാണ്. ഗ്രാന്‍ഡ് മെഗാ ലോഞ്ച് എപ്പിസോഡോടെ ആരംഭിക്കുന്ന പുതിയ സീസണിൽ ഹൗസിലും മത്സരങ്ങളിലുമൊക്കെ നിരവധി പ്രത്യേകതകളാണുള്ളത്. ബിഗ്‌ബോസ് കാണുന്നതിന് മുന്നേ പ്രേക്ഷകർ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം. ആദ്യമായി സ്വന്തം ഫ്ലോറില്‍ ചിത്രീകരിക്കുന്ന ബിഗ് ബോസ് മലയാളം

Continue Reading
കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി
Kerala Kerala Mex Kerala mx Top News
0 min read
36

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി

July 30, 2025
0

ഛത്തീസ്ഗഡ്: ഛത്തീസ്​ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കാന്‍ അധികാരമില്ലെന്ന് കോടതി. ജാമ്യാപേക്ഷ പരിഗണിക്കില്ലെന്ന് ദുർഗ് സെഷൻസ് കോടതിയാണ് വ്യക്തമാക്കിയത്. തുടർന്ന് കേസ് ബിലാസ്പൂർ എൻഐഎ കോടതിയിലേക്ക് മാറ്റി. വിഷയത്തിൽ ഹൈക്കോടതിയെ സമീപിക്കാനും കോടതി നിർദേശം നൽകി. കന്യാസ്ത്രീകൾക്ക് ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ട് രാവിലെ മുതൽ ബജ്രം​ഗ്ദൾ പ്രവർത്തകർ കോടതി പരിസരത്ത് പ്രതിഷേധവുമായി എത്തി. ജ്യോതി ശർമയുൾപ്പെടെയുള്ള നേതാക്കൾ മുദ്രാവാക്യം വിളികളോ‌ടെയാണ് കോടതിക്ക് മുന്നിലെത്തിയത്. കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്യുന്ന സമയത്ത്

Continue Reading
നെയ്യാറ്റിൻകരയിൽ പ്ലസ് വൺ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു
Kerala Kerala Mex Kerala mx Top News
0 min read
42

നെയ്യാറ്റിൻകരയിൽ പ്ലസ് വൺ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

July 30, 2025
0

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ പ്ലസ് വൺ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. നെയ്യാറ്റിന്‍കര ജിഎച്ച്എസ്എസ് വിദ്യാര്‍ഥിനി ഊതുട്ടുകാല സ്വദേശിനി പ്രതിഭയാണ് മരിച്ചത്. ഇടയ്ക്ക് മൂന്ന് ദിവസം കുട്ടി സ്കൂളിൽ എത്തിയിരുന്നില്ല. അധ്യാപകർ വിളിച്ചു പറഞ്ഞപ്പോഴാണ് താൻ ഇക്കാര്യം അറിഞ്ഞത്. സഹപാഠികൾ സംസാരിക്കുമെങ്കിലും ക്ലാസിൽ സ്വന്തമായി സുഹൃത്തുക്കളില്ലാത്തതിനാൽ സ്കൂളിൽ‌ പോകാൻ കഴിയില്ലെന്നും മകൾ പറഞ്ഞിരുന്നതായി അമ്മ പ്രീത പറഞ്ഞു. എന്നാൽ, പ്രതിഭയെ സ്കൂളിൽ ആരും ഒറ്റപ്പെടുത്തിയിട്ടില്ലെന്ന് അധ്യാപകർ അറിയിച്ചു. പത്താം ക്ലാസ് വരെ നെല്ലിമൂട്

Continue Reading
കരീലക്കുളങ്ങരയിൽ പാഴ്സൽ ലോറി തടഞ്ഞ് 3.24 കോടി രൂപ തട്ടിയ കേസ്; പ്രതികളിൽ ഒരാൾ മുംബൈയിൽ പിടിയിൽ
Kerala Kerala Mex Kerala mx Top News
0 min read
27

കരീലക്കുളങ്ങരയിൽ പാഴ്സൽ ലോറി തടഞ്ഞ് 3.24 കോടി രൂപ തട്ടിയ കേസ്; പ്രതികളിൽ ഒരാൾ മുംബൈയിൽ പിടിയിൽ

July 30, 2025
0

ഹരിപ്പാട്: ദേശീയപാതയിൽ കരീലക്കുളങ്ങരയിൽ പാഴ്സൽ ലോറി തടഞ്ഞ് 3.24 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതി പിടിയിലായി. സംഭവത്തിൽ തമിഴ്നാട് സ്വദേശിയായ ഭരത് രാജ് പഴനിയാണ് അറസ്റ്റിലായത്. മുംബയിൽ നിന്നും പിടികൂടിയ പ്രതിയെ പോലീസ് കരീലക്കുളങ്ങര സ്റ്റേഷനിൽ എത്തിച്ചു. പണം തട്ടിയെടുത്ത ശേഷം മുങ്ങിയ ഇയാൾക്കായി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഞായറാഴ്ച പ്രതി പിടിയിലാകുന്നത്. തുടർന്നാണ് കേരളത്തിൽ നിന്നുള്ള അന്വേഷണ

Continue Reading
മൊ​ബൈ​ൽ ഫോ​ൺ വാങ്ങി നൽകി പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നിയെ ലൈംഗികമായി പീഡിപ്പിച്ചു; പ്ര​തി അ​റ​സ്റ്റി​ൽ
Kerala Kerala Mex Kerala mx Top News
0 min read
23

മൊ​ബൈ​ൽ ഫോ​ൺ വാങ്ങി നൽകി പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നിയെ ലൈംഗികമായി പീഡിപ്പിച്ചു; പ്ര​തി അ​റ​സ്റ്റി​ൽ

July 30, 2025
0

കാ​ഞ്ഞ​ങ്ങാ​ട്: കാസർഗോഡ് കാഞ്ഞങ്ങാട് പ്രായപൂർത്തിയാകാത്ത വി​ദ്യാ​ർ​ഥി​നി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ൽ പ്ര​തി അ​റ​സ്റ്റി​ൽ. പ​ര​പ്പ​യി​ലെ ഷ​റ​ഫു​ദ്ദീ​നെ​യാ​ണ് (45) അറസ്റ്റ് ചെയ്തത്. ര​ണ്ടാ​ഴ്ച മു​മ്പാ​ണ് പെ​ൺ​കു​ട്ടി​യു​ടെ പ​രാ​തി​യി​ൽ പോ​ക്സോ വ​കു​പ്പ് ചു​മ​ത്തി പ്രതിക്കെതിരെ കേസെടുത്തത്. ​മൊബൈ​ൽ ഫോ​ൺ വാ​ങ്ങി ന​ൽ​കി പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നിയെ പ്രതി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. വെ​ള്ള​രി​ക്കു​ണ്ട് പൊ​ലീ​സാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്ര​തി​യെ ഹോ​സ്ദു​ർ​ഗ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. പെ​ൺ​കു​ട്ടി​യു​ടെ കൈ​വ​ശം പു​തി​യ മൊ​ബൈ​ൽ ഫോ​ൺ ക​ണ്ട​തി​നെ​തു​ട​ർ​ന്ന്

Continue Reading