കുസാറ്റ് ക്യാമ്പസിൽ കാലുകൾ കേബിളിൽ കെട്ടിയിട്ട നിലയിൽ പശുക്കിടാവ്
Kerala Kerala Mex Kerala mx Top News
1 min read
108

കുസാറ്റ് ക്യാമ്പസിൽ കാലുകൾ കേബിളിൽ കെട്ടിയിട്ട നിലയിൽ പശുക്കിടാവ്

April 7, 2025
0

കൊച്ചി: കുസാറ്റ് ക്യാമ്പസിൽ പശുക്കിടാവിനോട് കണ്ണില്ലാത്ത ക്രൂരത ചെയ്ത് അജ്ഞാതർ. ദേഹത്ത് മുറിവുമായി പുറകിലെ രണ്ടുകാലുകളും കേബിൾ ഉപയോഗിച്ച് കെട്ടിയ നിലയിലാണ് പശുക്കിടാവിനെ കണ്ടെത്തിയത്. അവശനിലയിൽ കണ്ടെത്തിയ പശുക്കിടാവിനെ പിന്നീട് കുസാറ്റ് അധികൃതരെത്തി പരിപാലിച്ചു. ഉടമസ്ഥരില്ലാതെ അലഞ്ഞു തിരിയുന്ന പശുവാണിതെന്നാണ് സൂചന. പശുക്കിടാവിന് ചികിത്സ നൽകിയ ശേഷം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റും. കുസാറ്റ് അധികൃതരെത്തി പശുവിന്‍റെ കാലിൽ നിന്ന് കെട്ടഴിക്കുകയായിരുന്നു. പിന്നീട് വെറ്ററിനറി ഡോക്ഠറും സ്ഥലത്തെത്തി. കുസാറ്റ് സ്റ്റാഫ് ക്വാട്ടേഴ്സിന്

Continue Reading
വീട്ടിലെ പ്രസവത്തെത്തുടർന്ന് യുവതി മരിച്ചത് രക്തം വാർന്ന്; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
Kerala Kerala Mex Kerala mx Top News
1 min read
112

വീട്ടിലെ പ്രസവത്തെത്തുടർന്ന് യുവതി മരിച്ചത് രക്തം വാർന്ന്; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

April 7, 2025
0

കൊച്ചി: മലപ്പുറത്തെ വാടകവീട്ടിൽ ​ഗാർഹിക പ്രസവത്തെത്തുടർന്ന് മരിച്ച യുവതിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. യുവതിയുടെ മരണം രക്തം വാർന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പ്രസവശേഷം മതിയായ പരിചരണം നൽകിയിരുന്നുവെങ്കിൽ മരണം സംഭവിക്കില്ലായിരുന്നുവെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നു. എറണാകുളം പെരുമ്പാവൂർ സ്വദേശിയായ 35 കാരിയാണ് മലപ്പുറത്തെ വാടക വീട്ടിൽ നടത്തിയ അഞ്ചാം പ്രസവത്തെത്തുടർന്ന് മരിച്ചത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ മലപ്പുറം പൊലീസിന് കൈമാറും. അസ്മയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. മുപ്പത്തിയഞ്ച് വയസുകാരിയായ അസ്മയാണ്

Continue Reading
കൊലപാതകക്കേസിൽ ജാമ്യത്തിലിറങ്ങി, വധശ്രമം; പ്രതികൾക്കെതിരെ വീണ്ടും കാപ്പ ചുമത്തി
Kerala Kerala Mex Kerala mx Top News
0 min read
88

കൊലപാതകക്കേസിൽ ജാമ്യത്തിലിറങ്ങി, വധശ്രമം; പ്രതികൾക്കെതിരെ വീണ്ടും കാപ്പ ചുമത്തി

April 7, 2025
0

തിരുവനന്തപുരം: കൊലപാതകക്കേസിൽ റിമാൻഡിൽ കഴിയുകയായിരുന്ന പ്രതികൾ ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും കൊലപാതക ശ്രമം. ഇതോടെ പ്രതികൾക്കെതിരെ വീണ്ടും കാപ്പ ചുമത്തി. മംഗലപുരം സ്വദേശികളായ മുഹമ്മദ് അഷ്റഫ് (30), ഷഹീൻ കുട്ടൻ (30) എന്നിവരെയാണ് വീണ്ടും കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്. മോഹനപുരം സ്വദേശിയായ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലായിരുന്നു പ്രതികൾ റിമാൻഡിൽ കഴിഞ്ഞിരുന്നത്. നൗഫലിനെ (27) കടയിൽ കയറി വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഇവർ പിടിയിലായ ഇവർ അടുത്തിടെയാണ്

Continue Reading
ഗാർഹികാവശ്യത്തിനുള്ള പാചക വാതക വില വർധിപ്പിച്ചു; സിലിണ്ടറിന് കൂട്ടിയത് 50 രൂപ
Kerala Kerala Mex Kerala mx National Top News
1 min read
129

ഗാർഹികാവശ്യത്തിനുള്ള പാചക വാതക വില വർധിപ്പിച്ചു; സിലിണ്ടറിന് കൂട്ടിയത് 50 രൂപ

April 7, 2025
0

ന്യൂഡൽഹി: ഗാർഹികാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില ഒരിടവേളയ്ക്ക് ശേഷം വർധിപ്പിച്ചു. 14 കിലോ സിലിണ്ടറിന് 50 രൂപയാണ് ഉയർത്തിയത്. പ്രധാനമന്ത്രി ഉജ്വൽ യോജന പദ്ധതിയിൽ സിലിണ്ടറിന് 500 രൂപയിൽ നിന്ന് 550 രൂപയായി വില ഉയ‍ർന്നു. പദ്ധതിക്ക് പുറത്തുള്ള ഉപഭോക്താക്കൾക്ക് സിലിണ്ടറിൻ്റെ വില 803 രൂപയിൽ നിന്ന് 853 രൂപയായി ഉയർന്നു. ദില്ലിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരിയാണ് ഇക്കാര്യം അറിയിച്ചത്. ചൊവ്വാഴ്ച മുതൽ പുതിയ വില

Continue Reading
ഷോക്കേറ്റ് വ്യാപാരിക്ക് ദാരുണാന്ത്യം
Kerala Kerala Mex Kerala mx Top News
1 min read
99

ഷോക്കേറ്റ് വ്യാപാരിക്ക് ദാരുണാന്ത്യം

April 7, 2025
0

കോഴിക്കോട്: കോഴിക്കോട് കൊടിയത്തൂരില്‍ മാങ്ങ പറിക്കുന്നതിനിടെ വ്യാപാരി ഷോക്കേറ്റ് മരിച്ചു. കൊടിയത്തൂർ പന്നിക്കോട് മണ്ണെടുത്ത് പറമ്പിൽ ലോഹിതാക്ഷനാണ് മരിച്ചത്. 63 വയസായിരുന്നു. വീടിൻ്റെ ടെറസിൽ നിന്നും ഇരുമ്പ് തോട്ടി ഉപയോഗിച്ച് മാങ്ങ പറിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ തട്ടി ഷോക്കേൽക്കുകയായിരിന്നു.

Continue Reading
വയനാട്ടിലേക്ക് 3.67 കി.മീ റോപ് വേ വരുന്നു
Kerala Kerala Mex Kerala mx Top News
1 min read
96

വയനാട്ടിലേക്ക് 3.67 കി.മീ റോപ് വേ വരുന്നു

April 7, 2025
0

തിരുവനന്തപുരം: പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ വയനാട്–കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന റോപ്‌ വേ എത്തുന്നു. പദ്ധതി നടപ്പാക്കാന്‍ കെഎസ്‌ഐഡിസിക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. 3.67 കി.മീ ദൂരത്തിലാണ് റോപ് വേ വരുന്നത്. അടിവാരം മുതല്‍ ലക്കിടി വരെയാണ് റോപ്‌വേ ബന്ധിപ്പിക്കാൻ ഉദ്ദേശിക്കുന്നത്. പദ്ധതി നടപ്പാക്കുന്നതോടെ ടൂറിസം രംഗത്ത് വിപ്ലവം സൃഷ്ടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കെഎസ്‌ഐഡിസി. 100 കോടിയിലേറെ ചെലവിട്ടാണ് റോപ്‌ വേ പദ്ധതി നടപ്പാക്കുന്നത്. അതേസമയം വെസ്റ്റേണ്‍ ഘട്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന

Continue Reading
വിഷാദരോഗിയായ യുവതിയെ പീഡിപ്പിച്ച് പണം തട്ടിയ കേസിൽ അറസ്റ്റിൽ
Kerala Kerala Mex Kerala mx Top News
0 min read
95

വിഷാദരോഗിയായ യുവതിയെ പീഡിപ്പിച്ച് പണം തട്ടിയ കേസിൽ അറസ്റ്റിൽ

April 7, 2025
0

മംഗളൂരു: വിഷാദ രോഗത്തിന് അടിമയായ യുവതിയെ പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ. ചികിത്സയുടെ മറവിൽ വിഷാദരോഗിയെ ചൂഷണം ചെയ്ത ഗുരുവായങ്കരെ സ്വദേശി അബ്ദുൽ കരീം എന്ന കുളൂർ ഉസ്താദിനെയാണ് മംഗളൂരു വനിതാ പൊലീസ് അറസ്റ്റ് ചെയ്തത്. ദുർമന്ത്രവാദത്തിന്റെ പിടിയിൽ നിന്നും യുവതിയെ രക്ഷിക്കാമെന്ന് വാഗ്ദാനം നൽകി 55,൦൦൦ ഇയാൾ പറ്റിയിരുന്നുവെന്നും പൊലീസിന് ലഭിച്ച പരാതിയിൽ പറയുന്നു. 2022 ലാണ് കേസിനാസ്പദമായ സംഭവം. വിഷാദരോഗിയായ യുവതി ചികിത്സക്കായി

Continue Reading
പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് വാട്‌സ്ആപ്പ്; വീഡിയോ കോൾ ഇനി രസകരമാക്കാം!
Kerala Kerala Mex Kerala mx Tech Top News
1 min read
137

പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് വാട്‌സ്ആപ്പ്; വീഡിയോ കോൾ ഇനി രസകരമാക്കാം!

April 7, 2025
0

ലോകമെമ്പാടും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഇൻസ്റ്റന്റ് മെസേജിംഗ് ആപ്പാണ് വാട്‌സ്ആപ്പ്. ചാറ്റിംഗ്, വോയ്‌സ് കോളുകൾ, വീഡിയോ കോളുകൾ എന്നിവയ്‌ക്കുള്ള നിർണായക പ്ലാറ്റ്‌ഫോമായി ഇത് പ്രവർത്തിക്കുന്നു. ഏകദേശം 3.5 ബില്യൺ ഉപയോക്താക്കൾ പ്രതിദിനം വാട്‌സ്ആപ്പ് ഉപയോഗിക്കുണ്ട്. 2025 ലെ ആദ്യ മൂന്ന് മാസങ്ങളിൽ മാത്രം, വാട്‌സ്ആപ്പ് നിരവധി പുതിയ സവിശേഷതകൾ പുറത്തിറക്കി, സമീപഭാവിയിൽ കൂടുതൽ വികസിപ്പിക്കുന്നതിനായി സജീവമായി വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. ഉപയോക്താക്കൾക്കായി കോളിംഗ്, വീഡിയോ കോളിംഗ് അനുഭവം മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഏറ്റവും

Continue Reading
പഴുത്ത് പൊട്ടിയൊലിക്കുന്ന മുറിവുകളുമായി ഉത്സവത്തിന് ആനയെ എഴുന്നള്ളിച്ച സംഭവം; കേസെടുക്കാതെ വനം വകുപ്പ്
Kerala Kerala Mex Kerala mx Top News
0 min read
114

പഴുത്ത് പൊട്ടിയൊലിക്കുന്ന മുറിവുകളുമായി ഉത്സവത്തിന് ആനയെ എഴുന്നള്ളിച്ച സംഭവം; കേസെടുക്കാതെ വനം വകുപ്പ്

April 7, 2025
0

കണ്ണൂർ: മുറിവുണങ്ങാത്ത ആനയെ ഉത്സവ എഴുന്നള്ളിപ്പിന് ഉപയോഗിച്ച സംഭവത്തിൽ കേസെടുക്കാതെ വനംവകുപ്പ്. സംഭവത്തിൽ കേസെടുക്കില്ലെന്ന അറിയിപ്പിനെ തുടർന്ന് ജനങ്ങൾ രോക്ഷം പ്രകടിപ്പിച്ചു. പഴുത്ത് പൊട്ടിയൊലിക്കുന്ന മുറിവുകളുമായി ആനയെ എഴുന്നള്ളിച്ചത് ഉടമസ്ഥരുടെ ക്രൂരതയാണെന്നും ആളുകൾ വിമർശനമുന്നയിച്ചു. ആനയെ തുടർന്ന് എഴുന്നള്ളിക്കുന്നത് വനം വകുപ്പ് വിലക്കിയിട്ടുണ്ട്. വൈകീട്ടോടെ സ്വദേശമായ പാലക്കാട്ടേക്ക് ആനയെ കൊണ്ടുപോകാനാണ് വനം വകുപ്പ് നിർദേശം നൽകിയിരിക്കുന്നത്. എന്നാൽ പാലക്കാട്‌ നിന്ന് ഫിറ്റ്നസ് രേഖകളുമായാണ് ആന എത്തിയതെന്നാണ് വനം വകുപ്പിന്റെ ന്യായീകരണം.

Continue Reading
മലപ്പുറത്ത് യുവതി വീട്ടിൽ പ്രസവിച്ച സംഭവം ‘മനപൂർവമായ നരഹത്യ തന്നെ’; ബോധവൽക്കരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണമെന്ന് മന്ത്രി വീണാ ജോർജ്
Kerala Kerala Mex Kerala mx Top News
1 min read
114

മലപ്പുറത്ത് യുവതി വീട്ടിൽ പ്രസവിച്ച സംഭവം ‘മനപൂർവമായ നരഹത്യ തന്നെ’; ബോധവൽക്കരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണമെന്ന് മന്ത്രി വീണാ ജോർജ്

April 7, 2025
0

കൊച്ചി: മലപ്പുറത്ത് വീട്ടിലെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം മനപൂർവമായ നരഹത്യ തന്നെയെന്ന് ആരോ​ഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. ചില കാര്യങ്ങൾ ബോധപൂർവ്വം മറച്ചുവെയ്ക്കുകയാണെന്നും ഗൗരവമുള്ള വിഷയമാണെന്നും വീണാ ജോർജ് പ്രതികരിച്ചു. കേരളത്തിൽ ഒരു ലക്ഷം പ്രസവം നടക്കുമ്പോൾ 19 അമ്മമാരാണ് മരണപ്പെടുന്നത്. 19 ലേക്ക് എത്തിയത് വലിയ പ്രയത്നത്തിലൂടെയാണെന്നും മന്ത്രി വ്യക്തമാക്കി. ഈ വിഷയത്തിൽ എല്ലാവരെയും പങ്കെടുപ്പിച്ച് ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തണമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു

Continue Reading