എംബിഎ ഉത്തരക്കടലാസ് കാണാതായ സംഭവത്തിൽ വിദ്യാർത്ഥി പരീക്ഷ എഴുതേണ്ട; അക്കാദമിക് റെക്കോഡ് പരിശോധിച്ച് ശരാശരി മാര്‍ക്ക് നല്‍കാന്‍ ലോകായുക്ത നിര്‍ദ്ദേശം
Kerala Kerala Mex Kerala mx Top News
1 min read
128

എംബിഎ ഉത്തരക്കടലാസ് കാണാതായ സംഭവത്തിൽ വിദ്യാർത്ഥി പരീക്ഷ എഴുതേണ്ട; അക്കാദമിക് റെക്കോഡ് പരിശോധിച്ച് ശരാശരി മാര്‍ക്ക് നല്‍കാന്‍ ലോകായുക്ത നിര്‍ദ്ദേശം

April 11, 2025
0

തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ എംബിഎ ഉത്തരക്കടലാസ് കാണാതായ സംഭവത്തിൽ വിദ്യാര്‍ത്ഥിക്കായി പ്രത്യേകം പരീക്ഷ നടത്താമെന്ന സര്‍വകലാശാലാ നിര്‍ദ്ദേശം ലോകായുക്ത തള്ളി. പുനഃപ്പരീക്ഷയെഴുതാത്ത വിദ്യാര്‍ത്ഥിക്ക് അക്കാദമിക് റെക്കോഡ് പരിശോധിച്ച് ശരാശരി മാര്‍ക്ക് നല്‍കാന്‍ ലോകായുക്ത നിര്‍ദ്ദേശിച്ചു. മൂന്നാം സെമസ്റ്ററിലെ പ്രൊജക്ട് ഫിനാന്‍സ് പേപ്പറിനാണ് ശരാശരി മാര്‍ക്ക് നല്‍കണമെന്ന് നിർദ്ദേശിച്ചിരിക്കുന്നത്. എംബിഎ വിദ്യാര്‍ത്ഥി അഞ്ജന പ്രദീപിന്റെ ഹര്‍ജിയിലാണ് ലോകായുക്ത ഡിവിഷൻ ബെഞ്ചിൻ്റെ നടപടി. സര്‍വകലാശാലയുടെ നിര്‍ദ്ദേശം അപ്രായോഗികമെന്ന് ലോകായുക്ത ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.

Continue Reading
നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസ്; ഒഇടി, ഐഇഎൽടിഎസ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
Career Kerala Kerala Mex Kerala mx Top News
1 min read
187

നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസ്; ഒഇടി, ഐഇഎൽടിഎസ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

April 11, 2025
0

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസ് (എൻഐഎഫ്എൽ) ഒഇടി/ഐഇഎൽടിഎസ് (ഓഫ്‍ലൈൻ/ഓൺലൈൻ) കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, കോഴിക്കോട് സെന്ററുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താല്‍പര്യമുളളവര്‍ക്ക് www.nifl.norkaroots.org എന്ന വെബ്സൈറ്റ് സന്ദർശിച്ച് 2025 ഏപ്രില്‍ 19 നകം അപേക്ഷ നല്‍കാവുന്നതാണ്. ഐഇഎൽടിഎസ്,ഒഇടി (ഓഫ്‌ലൈൻ-08 ആഴ്ച) കോഴ്സില്‍ നഴ്സിംഗ് ബിരുദധാരികളായ ബി.പി.എല്‍/എസ്.സി/എസ്.ടി വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്ക് ഫീസ് സൗജന്യമാണ്. മറ്റുളളവര്‍ക്ക് ജി.എസ്.ടി ഉള്‍പ്പെടെ 4425 രൂപയാണ് ഫീസ് (ലിസണിംഗ്, റീഡിംഗ്,

Continue Reading
കേരളത്തിൽ ഇന്നും ശക്തമായ മഴ; മൂന്നു ജില്ലകളിൽ ജാ​ഗ്രതാ നിർദ്ദേശം
Kerala Kerala Mex Kerala mx Top News
1 min read
116

കേരളത്തിൽ ഇന്നും ശക്തമായ മഴ; മൂന്നു ജില്ലകളിൽ ജാ​ഗ്രതാ നിർദ്ദേശം

April 11, 2025
0

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ മൂന്നു ജില്ലകളിൽ ജാ​ഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. മലപ്പുറം, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് ജാ​ഗ്രതാ നിർദ്ദേശമുള്ളത്. യെല്ലോ അലർട്ടാണ് ഈ ജില്ലകളിലുള്ളത്. മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴ ശക്തമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. ഒറ്റപ്പെട്ട

Continue Reading
സുൽത്താൻ അക്ബർ അലി രാജ്യാന്തര ലഹരി സംഘത്തിലെ കണ്ണിയെന്ന് എക്സൈസ്
Kerala Kerala Mex Kerala mx Top News
1 min read
94

സുൽത്താൻ അക്ബർ അലി രാജ്യാന്തര ലഹരി സംഘത്തിലെ കണ്ണിയെന്ന് എക്സൈസ്

April 11, 2025
0

ഹരിപ്പാട്: ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ തസ്ലീമ സുൽത്താനയുടെ ഭർത്താവ് സുൽത്താൻ അക്ബർ അലിയെ എക്സൈസ് സംഘം പിടികൂടിയത് അതിസാ​​ഹസികമായി. കൊടുംക്രിമനലുകൾ കഴിയുന്ന ​തമിഴ് ​ഗ്രാമത്തിലായിരുന്നു ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നത്. തസ്ലീമ സുൽത്താനയെ എക്സൈസ് പിടികൂടിയതിന് പിന്നാലെ അക്ബർ അലി ആന്ധ്ര – തമിഴ് നാട് അതിർത്തി ​ഗ്രാമമായ എണ്ണൂരിലേക്കാണ് പോയത്. ക്രിമിനൽ സംഘങ്ങൾ വാഴുന്ന ഇവിടേക്ക് അന്വേഷണ സംഘത്തിന് എത്താനാകില്ല എന്നായിരുന്നു ഇയാളുടെ കണക്കുകൂട്ടൽ. എന്നാൽ, ഇയാൾ എണ്ണൂരിലുണ്ടെന്ന്

Continue Reading
സാക്ഷിയെ കൊലപ്പെടുത്തിയത് സ്വന്തം പിതാവ് തന്നെ
Kerala Kerala Mex Kerala mx National Top News
0 min read
117

സാക്ഷിയെ കൊലപ്പെടുത്തിയത് സ്വന്തം പിതാവ് തന്നെ

April 11, 2025
0

പാട്ന: ​ബീഹാറിൽ വീട്ടിലെ പൂട്ടിയിട്ട ശുചിമുറിയിൽ യുവതിയുടെ മൃതദേ​ഹം അഴുകിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പുറത്തുവരുന്നത് ​ദുരഭിമാനക്കൊലയെ കുറിച്ചുള്ള വിവരങ്ങൾ. അന്യജാതിക്കാരനൊപ്പം ഒളിച്ചോടിയ മകളെ വിളിച്ചുവരുത്തി പിതാവ് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സാക്ഷി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അയൽവാസിയായ യുവാവുമായി സാക്ഷി പ്രണയത്തിലായിരുന്നു. ഇരുവരും പഠിച്ചത് ഒരേ കോളേജിലാണ്. എന്നാൽ, ഇരുവരും വ്യത്യസ്ത സമുദായത്തിൽപ്പെട്ടവരായിരുന്നു. ഈ കാരണം പറഞ്ഞ്

Continue Reading
ആ​ഗോള മാതൃമരണ റിപ്പോർട്ടിൽ ഇന്ത്യ മുന്നിൽ
Kerala Kerala Mex Kerala mx National Top News
1 min read
118

ആ​ഗോള മാതൃമരണ റിപ്പോർട്ടിൽ ഇന്ത്യ മുന്നിൽ

April 11, 2025
0

രാജ്യത്ത് അത്യാധുനിക ചികിത്സ സംവിധാനങ്ങൾ വന്നിട്ടും പ്രസവത്തെ തുടർന്ന് അമ്മമാർ മരിക്കുന്നതിന് കാര്യമായ കുറവുണ്ടായിട്ടില്ലെന്ന് പുതിയ റിപ്പോർട്ട്. ഐക്യരാഷ്ട്രസഭാ ഏജൻസികൾ പുറത്തുവിട്ട റിപ്പോർട്ടിലാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2023-ൽ ഏറ്റവും കൂടുതൽ മാതൃമരണങ്ങൾ റിപ്പോർട്ട് ചെയ്ത ലോകരാജ്യങ്ങളുടെ കണക്കിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. ഈ കണക്കുപ്രകാരം ഒരു ദിവസം ഇന്ത്യയിൽ 52 സ്ത്രീകൾ പ്രസവത്തെ തുടർന്ന് മരിക്കുന്നുണ്ട്. 2023-ൽ ആകെ 19,000 പേർ മരിച്ചു. ആ​ഗോളമരണത്തിന്റെ 7.2 ശതമാനമാണിത്. 2023-ൽ ആ​ഗോളതലത്തിൽ

Continue Reading
മേരികോം ഭർത്താവുമായി വേർപിരിയുന്നു എന്ന് റിപ്പോർട്ട്
Kerala Kerala Mex Kerala mx Sports Top News
1 min read
122

മേരികോം ഭർത്താവുമായി വേർപിരിയുന്നു എന്ന് റിപ്പോർട്ട്

April 11, 2025
0

ബോക്സിം​ഗ് ഇതിഹാസം മേരികോം ഭർത്താവുമായി വേർപിരിയുന്നു എന്ന് റിപ്പോർട്ട്. താരം മറ്റൊരാളുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. ഓൻലെർ എന്നറിയപ്പെടുന്ന കരുങ് ഓങ്ക്ലോറാണ് താരത്തിന്റെ ഭർത്താവ്. ഇരുവരും ഏറെനാളായി വേർപിരിഞ്ഞാണ് താമസം എന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, ദമ്പതികൾ ഇതുവരെ വിവാഹ മോചന ​ഹർജി ഫയൽ ചെയ്തിട്ടില്ല. ഇപ്പോൾ ഉയർന്നുവരുന്ന വാർത്തകളോടും ഇരുവരും പ്രതികരിച്ചിട്ടില്ല. 20 വർഷത്തെ ദാമ്പത്യത്തിനാണ് മേരികോം വിരാമമിടുന്നത്. താരം അവസാനിപ്പിക്കുന്നത്. ഭർത്താവ് ഓൻലെർ എന്നറിയപ്പെടുന്ന

Continue Reading
ദേശീയപാതയിലെ കുഴിയിൽ വീണ് ഓട്ടോറിക്ഷ മറിഞ്ഞു
Kerala Kerala Mex Kerala mx Top News
0 min read
96

ദേശീയപാതയിലെ കുഴിയിൽ വീണ് ഓട്ടോറിക്ഷ മറിഞ്ഞു

April 11, 2025
0

കാഞ്ഞങ്ങാട്: ദേശീയപാതയിലെ കുഴിയിൽ വീണ് ഓട്ടോറിക്ഷ മറിഞ്ഞ് അപകടം. ഓട്ടോയിൽ സഞ്ചരിച്ചിരുന്ന അമ്മയും കുഞ്ഞും റോഡിലേക്കു തെറിച്ചുവീണു. അമ്മയുടെ കൈയിലുണ്ടായിരുന്ന ഒന്നരവയസ്സുള്ള കുഞ്ഞ് വീണത് വെള്ളം നിറഞ്ഞ കുഴിയിൽ. ഇന്നലെ കാഞ്ഞങ്ങാട് കുളിയങ്കാലിലാണ് സംഭവം. അമ്പലത്തിലേക്ക് പോകുകയായിരുന്നു അമ്മയും കുഞ്ഞും. കഴിഞ്ഞ രാത്രിയിൽ പെയ്ത മഴയിലാണ് കുഴികൾ രൂപപ്പെട്ടത്. ചെറുതും വലുതുമായ ഒന്നിലേറെ കുഴികളുണ്ടായിരുന്നു. കുഴിയിൽ ടയർ പതിഞ്ഞതും ഓട്ടോറിക്ഷ തെന്നി മറിയുകയായിരുന്നു. ‘അപകടം കണ്ട് ഓടിയെത്തുമ്പോൾ കുഞ്ഞെവിടെയെന്ന് നോക്കുകയായിരുന്നു

Continue Reading
കൊച്ചിയിൽ ദേശീയ പാതയിലെ കാര്‍ വര്‍ക്ക്‌ഷോപ്പില്‍ വന്‍തീപ്പിടിത്തം; പന്ത്രണ്ട് കാറുകള്‍ കത്തിനശിച്ചു
Kerala Kerala Mex Kerala mx Top News
1 min read
97

കൊച്ചിയിൽ ദേശീയ പാതയിലെ കാര്‍ വര്‍ക്ക്‌ഷോപ്പില്‍ വന്‍തീപ്പിടിത്തം; പന്ത്രണ്ട് കാറുകള്‍ കത്തിനശിച്ചു

April 11, 2025
0

കൊച്ചി: കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയില്‍ പുത്തന്‍കുരിശ് മാനന്തടത്ത് കാര്‍ വര്‍ക്ക്‌ഷോപ്പില്‍ വന്‍ തീപ്പിടിത്തം. നിരവധി കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടം. എസ്.എം. ഓട്ടോമൊബൈല്‍സ് എന്ന വര്‍ക്ക്‌ഷോപ്പില്‍ ആണ് തീപ്പിടിത്തം ഉണ്ടായത്. ഇവിടെയുണ്ടായിരുന്ന പന്ത്രണ്ടോളം കാറുകള്‍ ഭാഗികമായി കത്തി നശിച്ചു. പ്രദേശവാസികളാണ് അഗ്നി രക്ഷ സേനയെ വിവരമറിയിച്ചത്. തുടർന്ന് മൂന്നു മണിക്കൂറോളം നീണ്ട പ്രയത്‌നത്തിനൊടുവിൽ അഗ്‌നിരക്ഷാസേന തീയണച്ചു. ഇതോടെ പത്തോളം കാറുകള്‍ കേടുപാടുകള്‍ കൂടാതെ പുറത്തെത്തിക്കാനായി.

Continue Reading
ലോകത്തിന്റെ ഏത് കോണില്‍ നിന്നും രജിസ്റ്റർ ചെയ്യാം; ആദ്യ ദമ്പതിമാര്‍ കണ്ണൂരില്‍ നിന്ന്
Kerala Kerala Mex Kerala mx Top News
1 min read
97

ലോകത്തിന്റെ ഏത് കോണില്‍ നിന്നും രജിസ്റ്റർ ചെയ്യാം; ആദ്യ ദമ്പതിമാര്‍ കണ്ണൂരില്‍ നിന്ന്

April 11, 2025
0

കണ്ണൂര്‍: വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ഇനി സർക്കാർ ഓഫീസുകൾ കയറിയിറങ്ങി സമയം കളയണ്ട. നേരിട്ട് പോകുകയും വേണ്ട, വരാനും വധുവും രണ്ടു സ്ഥലങ്ങളിലാണെങ്കിലും കുഴപ്പമില്ല പത്തുമിനിറ്റിനകം സർട്ടിഫിക്കറ്റ് കൈയിൽ കിട്ടും. നീണ്ട നടപടിക്രമങ്ങള്‍ പൂർത്തിയാക്കാതെ വിവാഹം രജിസ്റ്റർ ചെയ്യാൻ ഇനി സാധിക്കും. ലോകത്തിന്റെ ഏത് കോണില്‍നിന്നും രജിസ്റ്റര്‍ ചെയ്യാം. കെ-സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ വഴി പത്തുമിനിറ്റിനകം ലളിതമായ നടപടിക്രമങ്ങളിലൂടെ രജിസ്‌ട്രേഷന്‍ നടപടികൾ പൂർത്തിയാക്കാം. ഇങ്ങനെ വീഡിയോ കെവൈസി സൗകര്യം ഉപയോഗപ്പെടുത്തി പഞ്ചായത്തുകളില്‍

Continue Reading