പള്ളിയിലെ ക്വയർ പ്രാക്ടീസിനിടെ വിദ്യാർത്ഥി കുഴഞ്ഞു വീണു മരിച്ചു
Kerala Kerala Mex Kerala mx Top News
0 min read
92

പള്ളിയിലെ ക്വയർ പ്രാക്ടീസിനിടെ വിദ്യാർത്ഥി കുഴഞ്ഞു വീണു മരിച്ചു

April 12, 2025
0

ആലപ്പുഴ: പള്ളിയിലെ ക്വയർ പ്രാക്ടീസിനിടെ വിദ്യാർത്ഥി കുഴഞ്ഞു വീണു മരിച്ചു. തകഴി വിരുപ്പാല തൈപ്പറമ്പിൽ ലിജോയുടെ മകൻ എഡ്വിൻ ലിജോ (16)യാണ് മരിച്ചത്. തകഴി വിരുപ്പാല സെൻ്റ് ജൂഡ് പള്ളിയിൽ കീബോർഡ് വായിക്കുന്നതിനിടെയാണ് കുഴഞ്ഞു വീണത്. തകഴിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പരുമലയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പച്ച ലൂർദ് മാതാ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Continue Reading
ശബരിമല ദർശനത്തിനെത്തി ഭക്ഷണം കഴിച്ച പത്തോളം പേര്‍ ആശുപത്രിയിൽ
Kerala Kerala Mex Kerala mx Top News
1 min read
88

ശബരിമല ദർശനത്തിനെത്തി ഭക്ഷണം കഴിച്ച പത്തോളം പേര്‍ ആശുപത്രിയിൽ

April 12, 2025
0

പമ്പ: ശബരിമല ദർശനത്തിന് എത്തിയ അയ്യപ്പഭക്തന്മാരിൽ പത്തോളം പേർക്ക് ഭക്ഷ്യ വിഷബാധയേറ്റ് സന്നിധാനം ആശുപത്രിയിൽ ചികിത്സ തേടിയ സംഭവത്തെ തുടർന്ന്, പമ്പയിലെ ഹോട്ടൽ പമ്പ ഡ്യൂട്ടി മജിസ്‌ട്രെറ്റിന്റെ നേതൃത്വത്തിൽ പൂട്ടിച്ചു. പമ്പ ത്രിവേണി മണപ്പുറത്ത് പ്രവർത്തിച്ചുവരുന്ന കോഫീ ലാൻഡ് ഹോട്ടലാണ് പോലീസിന്റെ സഹായത്തോടെ ഇന്ന് ഉച്ചയോടെ പൂട്ടിച്ചത്. കൊല്ലം ശൂരനാട് നോർത്ത് വല്ല്യത്ത് വീട്ടിൽ ഓമനക്കുട്ടന്റെ ഉടമസ്ഥതയിലുള്ളതാണ് ഹോട്ടൽ. ഇന്നും ഇന്നലെയുമായി ഈ ഹോട്ടലിൽ നിന്ന് ആഹാരം കഴിച്ച പത്തോളം

Continue Reading
രാഹുല്‍ മാങ്കൂട്ടത്തിൽ എംഎല്‍എയ്‌ക്കെതിരെ കേസ്…
Kerala Kerala Mex Kerala mx Top News
1 min read
103

രാഹുല്‍ മാങ്കൂട്ടത്തിൽ എംഎല്‍എയ്‌ക്കെതിരെ കേസ്…

April 12, 2025
0

പാലക്കാട് മുനിസിപ്പാലിറ്റിയിലേക്ക് നടന്ന മാർച്ചിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന മാർ‌ച്ചിനെതിരെ ബിജെപി നൽകിയ പരാതിയിലാണ് കേസെടുത്തത്. ഇന്നലെ നടന്ന മാർച്ചിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റിരുന്നു. ചില പ്രവർത്തകർ നഗരസഭയ്ക്ക് ഉള്ളിലേക്കും ഓടിക്കയറി. പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി എന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് കേസെടുത്തത്.

Continue Reading
വയനാട് ദുരന്തബാധിതരുടെ പുനരധിവാസം; ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായി
Kerala Kerala Mex Kerala mx Top News
1 min read
104

വയനാട് ദുരന്തബാധിതരുടെ പുനരധിവാസം; ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായി

April 12, 2025
0

കല്‍പ്പറ്റ: ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായി. വയനാട് ദുരന്തബാധിതരുടെ പുനരധിവാസത്തിനായുള്ള ടൗൺഷിപ്പിന്‍റെ പ്രാരംഭ നിർമ്മാണ പ്രവർത്തനങ്ങൾ ഇന്ന് മുതൽ തുടങ്ങും. എൽസ്റ്റൺ എസ്റ്റേറ്റിലെ 64 ഹെക്ടർ ഭൂമി ഇന്നലെ സർക്കാർ ഔദ്യോഗികമായി ഏറ്റെടുത്തിരുന്നു. വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം എസ്റ്റേറ്റിലെത്തി ഭൂമി ഏറ്റെടുക്കുന്നതായി നോട്ടീസ് പതിച്ചു. ഹൈക്കോടതി ഉത്തരവ് ലഭിച്ച് മണിക്കൂറുകൾക്കുള്ളിലാണ് നോട്ടീസ് പതിച്ചത്. കോടതി നിർദ്ദേശപ്രകാരം 17 കോടി രൂപയും സർക്കാർ കോടതിയിൽ കെട്ടി വച്ചിട്ടുണ്ട്.

Continue Reading
​ഗാസ ഇപ്പോൾ ഭൂമിയിലെ നരകമാണെന്ന് റെഡ് ക്രോസ്
Kerala Kerala Mex Kerala mx Top News World
0 min read
161

​ഗാസ ഇപ്പോൾ ഭൂമിയിലെ നരകമാണെന്ന് റെഡ് ക്രോസ്

April 12, 2025
0

ജനീവ: ​ഗാസ ഇപ്പോൾ ഭൂമിയിലെ നരകമാണെന്ന് റെഡ് ക്രോസ്. സംഘടനക്കും ​ഗാസയിൽ പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യമെന്നാണ് റിപ്പോർട്ട്. ഇസ്രയേലിന്റെ സമ്പൂർണ ഉപരോധം മൂലം ​ഗാസയിലെ റെഡ് ക്രോസിനും സ​ഹായമെത്തുന്നത് നിലച്ചിരിക്കുകയാണ്. ഇതോടെ റെഡ് ക്രോസിന്റെ നേതൃത്വത്തിൽ യുദ്ധഭൂമിയിൽ നടന്നിരുന്ന വൈദ്യ, ജീവകാരുണ്യപ്രവർത്തനങ്ങൾ പ്രതിസന്ധിയിലാണ്. ജീവൻ രക്ഷാ മരുന്നുകൾ പോലും ലഭ്യമാകാത്ത സാഹചര്യത്തിലേക്കാണ് ​ഗാസ പോകുന്നത് എന്നാണ് റെഡ് ക്രോസ് മുന്നറിയിപ്പ് നൽകുന്നത്. റെഡ്ക്രോസിന്റെ ഗാസയിലെ ഫീൽഡ് ആശുപത്രിയിൽ മരുന്നുകൾ രണ്ടാഴ്ചയ്ക്കകം

Continue Reading
മുൻ റഷ്യൻ മന്ത്രിക്ക് 3 വർഷം തടവുശിക്ഷ വിധിച്ച് ബ്രി​ട്ടീ​ഷ് കോ​ട​തി
Kerala Kerala Mex Kerala mx Top News World
1 min read
154

മുൻ റഷ്യൻ മന്ത്രിക്ക് 3 വർഷം തടവുശിക്ഷ വിധിച്ച് ബ്രി​ട്ടീ​ഷ് കോ​ട​തി

April 12, 2025
0

ല​ണ്ട​ൻ: റഷ്യൻ രാഷ്ട്രീയ നേതാക്കൾക്കെതിരെ 2014 ൽ ബ്രിട്ടൻ ഏർപ്പെടുത്തിയ ഉ​പ​രോ​ധം ലം​ഘി​ച്ചു. ​മുൻ റഷ്യൻ മന്ത്രിയും റ​ഷ്യ​ൻ പ്ര​സി​ഡ​ന്റ് വ്ലാ​ദി​മി​ർ പു​ടി​ന്റെ അ​ടു​ത്ത അ​നു​യാ​യിയുമായ ദി​മി​ത്രി ഒ​വ്സി​യാ​നി​ക്കോ​വി​ന് മൂ​ന്നു വ​ർ​ഷ​ത്തി​​ലേ​റെ ത​ട​വു​ശി​ക്ഷ വി​ധി​ച്ച് ബ്രി​ട്ടീ​ഷ് കോ​ട​തി. ക്രീ​മി​യ​യി​ലെ സെ​വ​സ്റ്റോ​പോ​ളി​​ലെ മു​ൻ ഗ​വ​ർ​ണ​റു​മാ​യി​രു​ന്ന ഇദ്ദേഹത്തെ ല​ണ്ട​നി​​ലെ സൗ​ത്ത്‍വാ​ർ​ക് ക്രൗ​ൺ കോ​ട​തിയാണ് ശി​ക്ഷി​ച്ച​ത്. 2014ൽ ​ക്രീ​മി​യ പി​ടി​ച്ചെ​ടു​ത്ത ശേ​ഷ​മാ​ണ് റ​ഷ്യ​ൻ രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ​ക്കെ​തി​രെ ബ്രി​ട്ട​ൻ ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. എ​ന്നാ​ൽ, ഇ​താ​ദ്യ​മാ​യാ​ണ് ഉ​പ​രോ​ധം

Continue Reading
അനെർട്ട് പദ്ധതിയിൽ കോടികളുടെ അഴിമതി
Kerala Kerala Mex Kerala mx Top News
1 min read
102

അനെർട്ട് പദ്ധതിയിൽ കോടികളുടെ അഴിമതി

April 12, 2025
0

പാലക്കാട്: വൈദ്യുതി മന്ത്രിക്കും ഉദ്യോ​ഗസ്ഥർക്കുമെതിരെ അഴിമതി ആരോപണവുമായി കോൺ​ഗ്രസ്. അട്ടപ്പാടിയിലെ ആദിവാസികൾക്കായുള്ള അനെർട്ട് പദ്ധതിയിൽ അഴിമതി നടത്തിയെന്നാണ് ആരോപം. ഗോത്രവർഗ്ഗ ഉന്നതികളിൽ നടപ്പാക്കിയ പദ്ധതികളിൽ വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടിയും ഉദ്യോഗസ്ഥരും ചേർന്ന് കോടികളുടെ അഴിമതി നടത്തിയെന്ന ആരോപണത്തെത്തുടർന്ന് അന്വേഷണം പ്രഖ്യാപിച്ച് വൈദ്യുതിവകുപ്പ് മന്ത്രി രംഗത്തെത്തി. അട്ടപ്പാടിയിലെ താഴെതുടുക്കി, മേലെ തുടുക്കി, ഗലസി, ഊരടം ഗോത്രവർഗ്ഗ ഉന്നതികളിൽ ആദിവാസികളുടെ ഉന്നമനത്തിനായി അനെർട്ട് നടപ്പാക്കിയ 6.35 കോടിയുടെ പദ്ധതിയിലാണ് അഴിമതി ആരോപണം. സൗരോർജ

Continue Reading
ജ്വല്ലറി ഉദ്ഘാടനത്തിനെത്തിയ നടി അമല പോളിന് ബോബി ചെമ്മണ്ണൂർ നൽകിയത് എന്താണെന്ന് കണ്ടോ?
Cinema Kerala Kerala Mex Kerala mx Top News
0 min read
165

ജ്വല്ലറി ഉദ്ഘാടനത്തിനെത്തിയ നടി അമല പോളിന് ബോബി ചെമ്മണ്ണൂർ നൽകിയത് എന്താണെന്ന് കണ്ടോ?

April 12, 2025
0

സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് വ്യവസായി ബോബി ചെമ്മണ്ണൂർ. നടി ഹണി റോസുമായി ബന്ധപ്പെട്ട വിവാദങ്ങൾ കെട്ടടങ്ങിയതിന് പിന്നാലെ ബോചെ കുംഭമേളയിലെ വൈറൽ താരം മോണാലിസയെ കേരളത്തിലെത്തിച്ച് തന്റെ ഒരു ജ്വല്ലറിയുടെ ഉദ്ഘാടനം നടത്തിയിരുന്നു. ഇപ്പോഴിതാ, ബോച്ചെയുടെ മറ്റൊരു ജ്വല്ലറി ഉദ്ഘാടനം ചെയ്യാനെത്തിയ നടി അമല പോളിന് അദ്ദേഹം നൽകിയ സമ്മാനമാണ് സൈബറിടങ്ങളിൽ ചർച്ചയാകുന്നത്. ബോബി ചെമ്മണ്ണൂർ ഇന്റർനാഷണലിന്റെ കാസർകോ‌ട് ഷോറൂമിന്റെ ഉദ്ഘാടനത്തിനാണ് നടി അമല പോൾ എത്തിയത്. സോഷ്യൽ

Continue Reading
പിന്നോട്ടെടുത്ത കാർ ദേഹത്തേക്ക് ഇടിച്ചു കയറി; എടപ്പാളിൽ 4 വയസ്സുകാരിക്ക് ദാരുണാന്ത്യം
Kerala Kerala Mex Kerala mx Top News
1 min read
92

പിന്നോട്ടെടുത്ത കാർ ദേഹത്തേക്ക് ഇടിച്ചു കയറി; എടപ്പാളിൽ 4 വയസ്സുകാരിക്ക് ദാരുണാന്ത്യം

April 12, 2025
0

മലപ്പുറം: പിന്നോട്ടെടുത്ത കാർ ദേഹത്തേക്ക് ഇടിച്ചുകയറി 4 വയസ്സുകാരിക്ക് ദാരുണാന്ത്യം. മലപ്പുറം എടപ്പാളിലാണ് വീട്ടിൽ നിർത്തിയിട്ടിരുന്ന കാർ പിറകോട്ട് എടുത്തപ്പോൾ അബദ്ധത്തിൽ കുഞ്ഞിന്‍റെ ദേഹത്തേക്ക് ഇടിച്ചുകയറിയത്. എടപ്പാൾ മഠത്തിൽ വീട്ടിൽ ജാബിറിന്‍റെ മകൾ അംറുബിൻദ് ജാബിർ ആണ് മരിച്ചത്. രണ്ട് സ്ത്രീകളാണ് കാറിലുണ്ടായിരുന്നത്. ഇവർക്കും വീടിന്‍റെ മുറ്റത്ത് നിന്നിരുന്ന ബന്ധുവായ സ്ത്രീക്കും അപകടത്തിൽ പരിക്കേറ്റു. മുറ്റത്ത് നിന്നിരുന്ന സ്ത്രീക്ക് ​ഗുരുതരമായി പരിക്കേറ്റു. മുറ്റത്ത് കുഞ്ഞിനൊടൊപ്പം നിന്നിരുന്ന ബന്ധുവായ സ്ത്രീയെ ഗുരുതര

Continue Reading
തേഞ്ഞിപ്പാലം പോക്സോ കേസിൽ ഇരയായ പെൺകുട്ടിയുടെ അമ്മയും അനുജനും തെരുവിലേക്ക്
Kerala Kerala Mex Kerala mx Top News
1 min read
109

തേഞ്ഞിപ്പാലം പോക്സോ കേസിൽ ഇരയായ പെൺകുട്ടിയുടെ അമ്മയും അനുജനും തെരുവിലേക്ക്

April 12, 2025
0

കോഴിക്കോട്: പീഡനത്തിനിരയായതിനെത്തുടർന്ന് ആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ അമ്മയും അനുജനും തെരുവിൽ. തേഞ്ഞിപ്പാലത്തെ പോക്‌സോ കേസില്‍ ഇരയായ പെണ്‍കുട്ടിയുടെ കുടുംബത്തിനാണ് തെരുവില്‍ കഴിയേണ്ട അവസ്ഥ വന്നിരിക്കുന്നത്. കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന കുടുംബത്തിന് വീട്ട് വാടക നൽകാൻ കഴിഞ്ഞിരുന്നില്ല. മുന്ന് വർഷമായി വാടക നൽകാത്തതിനെത്തുടർന്ന് വീട്ടുടമ കോടതിയെ സമീപിക്കുകയും വീടൊഴിഞ്ഞു നൽകാൻ കോടതി ഉത്തരവിടുകയുമായിരുന്നു. 2017 ലാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയാവുകയും ആത്മഹത്യ ചെയ്യുകയും ചെയ്തത്. ഇതെത്തുടർന്ന് തീരാദുരിത്തില്‍ അകപ്പെട്ട ഈ

Continue Reading