ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥ, 12 ജില്ലകളിൽ യെല്ലോ അലർട്ട്
Kerala Kerala Mex Kerala mx Top News
1 min read
144

ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥ, 12 ജില്ലകളിൽ യെല്ലോ അലർട്ട്

April 14, 2025
0

തിരുവനന്തപുരം: സംസ്ഥാനത്ത് 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഞ്ഞ അലർട്ട്. 2025 ഏപ്രിൽ 14,15 തീയതികളിൽ കോട്ടയം, പാലക്കാട്, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ,

Continue Reading
വിവാഹ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ പാസ്‌പോര്‍ട്ടില്‍ പങ്കാളിയുടെ പേര് ചേർക്കാം; അനുമതി നൽകി വിദേശകാര്യ മന്ത്രാലയം
Kerala Kerala Mex Kerala mx Top News
1 min read
160

വിവാഹ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ പാസ്‌പോര്‍ട്ടില്‍ പങ്കാളിയുടെ പേര് ചേർക്കാം; അനുമതി നൽകി വിദേശകാര്യ മന്ത്രാലയം

April 14, 2025
0

ഇന്ത്യന്‍ പൗരന്മാര്‍ക്ക് പാസ്‌പോര്‍ട്ടില്‍ ജീവിതപങ്കാളിയുടെ പേര് ചേര്‍ക്കാന്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് വേണ്ട. വിവാഹ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെതന്നെ പാസ്‌പോര്‍ട്ടില്‍ പങ്കാളിയുടെ പേര് ചേര്‍ക്കാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ (എംഇഎ) അനുമതി. പാസ്‌പോര്‍ട്ടിന്റെ നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതിന്റെ ഭാഗമായി സര്‍ട്ടിഫിക്കറ്റിന് പകരം ഇനിമുതല്‍ ഇരുവരുടെയും ഒരുമിച്ചുളള ചിത്രം പതിച്ച സംയുക്ത സത്യവാങ്മൂലം മാത്രം മതിയാകും. സ്വയം സാക്ഷ്യപ്പെടുത്തിയ സംയുക്ത ഫോട്ടോ, ഇരുവരുടെയും പൂര്‍ണ്ണമായ പേരുകള്‍, വിലാസം, വൈവാഹിക നില, ആധാര്‍ നമ്പറുകള്‍, തീയതി, സ്ഥലം, ഒപ്പുകള്‍

Continue Reading
ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടർ കത്തി നശിച്ചു, ഒഴിവായത് വൻ ദുരന്തം
Kerala Kerala Mex Kerala mx Top News
0 min read
124

ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടർ കത്തി നശിച്ചു, ഒഴിവായത് വൻ ദുരന്തം

April 14, 2025
0

മലപ്പുറം: ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടർ കത്തി നശിച്ചു. വളാഞ്ചേരിയിലാണ് സംഭവം. വളാഞ്ചേരി സ്വദേശി സൈഫുദ്ദീന്റെ സ്കൂട്ടറാണ് കത്തിനശിച്ചത്. ഇന്ന് രാവിലെ 3.15 നായിരുന്നു സംഭവം. മൂന്ന് വർഷം പഴക്കമുള്ള സ്കൂട്ടർ ആണ് തീപിടിച്ചത്. സ്കൂട്ടറിൽ നിന്നും വീടിന്റെ മുൻഭാഗത്തേക്കും തീ പടർന്നു. സാധാരണ രാത്രി പത്തുമണിയോടെ ചാർജ്ജിലിട്ടാൽ പുലർച്ചെ 4 മണിയോടെ ഓഫ് ചെയ്യാറുണ്ട്. എന്നാൽ, ഇന്നലെ പുലർച്ചെ മൂന്നുമണിയോടെ ശബ്ദം കേട്ടാണ് ഉണർന്നത്. പൈപ്പ് വെള്ളം ഉപയോ​ഗിച്ച്

Continue Reading
കാമുകി- കാമുകന്മാര്‍ക്ക് ഇന്‍ഷുറന്‍സ് പോളിസി!
Kerala Kerala Mex Kerala mx Top News
1 min read
138

കാമുകി- കാമുകന്മാര്‍ക്ക് ഇന്‍ഷുറന്‍സ് പോളിസി!

April 14, 2025
0

ഇന്നത്തെ കാലത്ത് മിക്കവർക്കും ഏതെങ്കിലുമൊരു ഇൻഷുറൻസ് ഉണ്ടാകും. അത് ഹെൽത്ത് ഇൻഷുറൻസ് ആകാം, ലൈഫ് ഇൻഷുറൻസ് ആകാം അല്ലെങ്കിൽ അപകട ഇൻഷുറൻസ് ആകാം. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി സോഹന്‍ റോയ് എന്ന സമൂഹ മാധ്യമ ഉപയോക്താവിന്‍റെ സിക്കിഗയ് എന്ന ഇന്‍സ്റ്റാഗ്രാം പേജിലൂടെ സിക്കിലോവ് ഇന്‍ഷുറന്‍സ് എന്ന ഒരു പുതിയ ഇന്‍ഷുറന്‍സ് പോളിസി സമൂഹ മാധ്യമങ്ങളില്‍ അവതരിപ്പിച്ചിരിക്കുകയാണ്. കാമുകി- കാമുകന്മാര്‍ക്ക് അവരുടെ ബന്ധത്തിന്‍റെ ദീർഘായുസിനെ കുറിച്ച് ഉറപ്പ് നല്‍കാന്‍ സഹായിക്കുന്ന

Continue Reading
കോഴിക്കോട് ട്രെയിൻ തട്ടി യുവാവ് മരിച്ചു
Kerala Kerala Mex Kerala mx Top News
0 min read
143

കോഴിക്കോട് ട്രെയിൻ തട്ടി യുവാവ് മരിച്ചു

April 14, 2025
0

കോഴിക്കോട്: കോഴിക്കോട് ട്രെയിൻ തട്ടി യുവാവ് മരിച്ചു. വെസ്റ്റ് ഹിൽ റെയിൽവേ സ്റ്റേഷന് സമീപത്തായിരുന്നു അപകടം. വെസ്റ്റ് ഹിൽ സ്വദേശി സുമേഷ് ആണ് മരിച്ചത്. 22 വയസായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Continue Reading
പി ജി മനു പ്രവര്‍ത്തിച്ചിരുന്നത് വന്ദനാ വധക്കേസിലെ പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ ബി എ ആളൂരിനൊപ്പം
Kerala Kerala Mex Kerala mx Top News
1 min read
130

പി ജി മനു പ്രവര്‍ത്തിച്ചിരുന്നത് വന്ദനാ വധക്കേസിലെ പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ ബി എ ആളൂരിനൊപ്പം

April 14, 2025
0

കൊല്ലം: കഴിഞ്ഞ ദിവസം വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അഭിഭാഷകന്‍ പി ജി മനു കൊല്ലത്തെത്തിയത് ഡോ. വന്ദനാദാസ് കൊലക്കേസില്‍ പ്രതിഭാഗത്തിനായി ഹാജരാകാന്‍. കൊല്ലം ജില്ലാ കോടതിക്ക് സമീപം ആനന്ദവല്ലീശ്വരത്ത് കേസിന്റെ ആവശ്യങ്ങള്‍ക്കായാണ് മനു വാടകയ്ക്ക് വീടെടുത്തത്. വന്ദനയെ കൊലപ്പെടുത്തിയ കേസിലെ പ്രതിഭാഗം അഭിഭാഷകന്‍ ബിഎ ആളൂരിനൊപ്പമാണ് മനു പ്രവര്‍ത്തിച്ചിരുന്നത്. കഴിഞ്ഞ ദിവസം രാത്രി മനു എറണാകുളത്തെ വീട്ടില്‍ പോയി വസ്ത്രങ്ങളെടുത്തുവരാന്‍ ജൂനിയര്‍ അഭിഭാഷകനെ ചുമതലപ്പെടുത്തിയിരുന്നു. ഇന്നലെ ഉച്ചയ്ക്ക് കൊല്ലത്തെ

Continue Reading
എറണാകുളത്ത് വാടക വീട്ടിൽ യുവാവ് മരിച്ച നിലയിൽ
Kerala Kerala Mex Kerala mx Top News
1 min read
123

എറണാകുളത്ത് വാടക വീട്ടിൽ യുവാവ് മരിച്ച നിലയിൽ

April 14, 2025
0

എറണാകുളം: എറണാകുളത്ത് വാടകവീട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം കാക്കനാടിനടുത്ത് അത്താണിയിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പത്തനംതിട്ട അടൂർ നെടുമൺ സ്വദേശി ജെറിൻ വി ജോൺ (21) ആണ് മരിച്ചത്. കാക്കനാട്ടെ സ്വകാര്യ സ്ഥാപനത്തിൽ വിദ്യാർഥിയായിരുന്നു. കൂടെ താമസിച്ചിരുന്നവർ ഫോണിൽ വിളിച്ച് കിട്ടാത്തതിനെ തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി വാടക വീടിൻറെ വാതിൽ പൊളിച്ച് അകത്തു കയറിയപ്പോഴാണ് യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സുഹൃത്തുക്കള്‍ക്കൊപ്പമാണ് ജെറിൻ

Continue Reading
ഹജ്ജ്; മക്കയിലേക്ക് പ്രവേശനാനുമതി പെർമിറ്റ് നേടിയവർക്ക് മാത്രം
Kerala Kerala Mex Kerala mx Pravasi Top News
0 min read
137

ഹജ്ജ്; മക്കയിലേക്ക് പ്രവേശനാനുമതി പെർമിറ്റ് നേടിയവർക്ക് മാത്രം

April 14, 2025
0

റിയാദ്: ഏപ്രിൽ 23 മുതൽ മക്കയിലേക്ക് പ്രവേശനാനുമതി പെർമിറ്റ് നേടിയവർക്ക് മാത്രമായിരിക്കുെമന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഏപ്രിൽ 23 (ബുധനാഴ്ച) മുതൽ മക്കയിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്ന പ്രദേശവാസികൾ ബന്ധപ്പെട്ട വകുപ്പുകളിൽനിന്ന് പെർമിറ്റുകൾ നേടണം. പുണ്യസ്ഥലങ്ങളിൽ ജോലി ചെയ്യാനുള്ള എൻട്രി പെർമിറ്റ്, മക്ക മേഖലയിൽ ഇഷ്യൂ ചെയ്ത റസിഡൻറ് ഐ.ഡി (ഇഖാമ), ഹജ്ജ് പെർമിറ്റ് എന്നിവ ഉള്ളവർക്കാണ് മക്കയിലേക്ക് പ്രവേശനം അനുവദിക്കുക. ഈ വർഷത്തെ ഹജ്ജ് സീസണിൽ ഹറമിലെത്തുന്ന തീർഥാടകരുടെ സുരക്ഷ

Continue Reading
വഖഫ് ഭേദഗതി നിയമം ഭൂമി കൊള്ള അവസാനിപ്പിക്കും; കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി
Kerala Kerala Mex Kerala mx Top News
1 min read
115

വഖഫ് ഭേദഗതി നിയമം ഭൂമി കൊള്ള അവസാനിപ്പിക്കും; കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

April 14, 2025
0

ന്യൂഡല്‍ഹി: വഖഫ് ഭേദഗതി നിയമത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് വോട്ട് ബാങ്ക് വൈറസ് പടര്‍ത്തുകയാണെന്ന് പറഞ്ഞ മോദി പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളെ രണ്ടാംതരം പൗരന്മാരായിട്ടാണ് അവര്‍ കണക്കാക്കുന്നതെന്നും ആരോപിച്ചു. വഖഫ് ബോര്‍ഡിന് കീഴില്‍ ലക്ഷക്കണക്കിന് ഹെക്ടര്‍ ഭൂമി ഉണ്ടെന്നും എന്നാല്‍ ഈ ഭൂമികളും സ്വത്തുക്കളും പാവപ്പെട്ടവരെയും ആവശ്യക്കാരെയും സഹായിക്കാന്‍ ശരിയായ രീതിയില്‍ ഉപയോഗിച്ചില്ലെന്നും പ്രധാനമന്ത്രി കുറ്റപ്പെട്ടുത്തി. ‘വഖഫിന്റെ പേരില്‍ ലക്ഷക്കണക്കിന് ഹെക്ടര്‍ ഭൂമിയുണ്ട്.

Continue Reading
മനുഷ്യകുട്ടിയെ പോലെ അണിയിച്ചൊരുക്കിയ ചിമ്പാൻസി കുഞ്ഞ്; മൃഗശാലക്കെതിരെ രൂക്ഷ വിമർശനം
Kerala Kerala Mex Kerala mx Top News World
1 min read
147

മനുഷ്യകുട്ടിയെ പോലെ അണിയിച്ചൊരുക്കിയ ചിമ്പാൻസി കുഞ്ഞ്; മൃഗശാലക്കെതിരെ രൂക്ഷ വിമർശനം

April 14, 2025
0

സന്ദർശകരെ ആകർഷിക്കാൻ ചിമ്പാൻസി കുഞ്ഞിനെ മനുഷ്യ കുട്ടിയെ പോലെ അണിയിച്ചൊരുക്കിയതിന് ചൈനീസ് മൃഗശാലക്കെതിരെ രൂക്ഷ വിമർശനം. മധ്യ ചൈനയിലെ ഒരു മൃഗശാലയിലാണ് കുഞ്ഞ് ചിമ്പാൻസിയെ ഒരു കൊച്ചു പെൺകുട്ടിയെപ്പോലെ തോന്നിപ്പിക്കത്തക്ക വിധത്തിൽ വസ്ത്രങ്ങൾ ധരിപ്പിക്കുകയും ഹെയർ സ്റ്റൈൽ ചെയ്യുകയും ചെയ്തതെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഹെനാൻ പ്രവിശ്യയിലെ ക്വിൻയാങ്ങിലുള്ള ഹെഷെങ് ഫോറസ്റ്റ് മൃഗശാലയിലാണ് സംഭവം. ഈ മൃഗശാലയിലാണ് എട്ട് മാസം പ്രായമുള്ള ഈ ചിമ്പാൻസി കുഞ്ഞ്

Continue Reading