സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂൾ പ്രവേശനം – പ്രവേശന പരീക്ഷ 10ന്
Kerala Kerala Mex Kerala mx Top News
0 min read
119

സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂൾ പ്രവേശനം – പ്രവേശന പരീക്ഷ 10ന്

April 8, 2025
0

നെടുമങ്ങാട് മഞ്ച സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ അടുത്ത അക്കാദമിക വർഷത്തേയ്ക്കുളള എട്ടാം ക്ലാസ്സ് പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷ ഏപ്രിൽ 10ന് രാവിലെ 10 ന് സ്‌കൂളിൽ ആരംഭിക്കും. അപേക്ഷ സമർപ്പിച്ച എല്ലാ കുട്ടികളും ആധാർ കാർഡുമായി രക്ഷിതാവിനോടൊപ്പം അന്നേ ദിവസം രാവിലെ 9 മണിക്ക്‌ സ്‌കൂളിൽ ഹാജരാകണം. ഫലപ്രഖ്യാപനം വൈകിട്ട് 4ന് നടക്കും. അന്തിമ റാങ്ക് പട്ടിക ഏപ്രിൽ 15ന് പ്രസിദ്ധീകരിക്കും. ഏപ്രിൽ 16 മുതൽ  പ്രവേശന നടപടികൾ സ്‌കൂളിൽ ആരംഭിക്കുന്നതാണ്. വിശദവിവരങ്ങൾക്ക്: 9846170024, 7907788350, 9446686362, 9645814820, 7907938093, 9446547098.

Continue Reading
വാഹന ഗതാഗതം പൂര്‍ണമായി നിരോധിച്ചു
Kerala Kerala Mex Kerala mx Top News
1 min read
115

വാഹന ഗതാഗതം പൂര്‍ണമായി നിരോധിച്ചു

April 8, 2025
0

കോഴിക്കോട് ജില്ലയിലെ കിഫ്ബി പദ്ധതിയില്‍പ്പെട്ട കള്ളന്തോട് കൂളിമാട് റോഡ് നവീകരണവുമായി ബന്ധപെട്ട് കള്ളന്തോട് മുതല്‍ നായര്‍കുഴി വരെയുള്ള ഭാഗത്തു റോഡ് ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്ന് (ഏപ്രില്‍ 08) മുതല്‍ പ്രവൃത്തി കഴിയുന്നതുവരെ ഗതാഗതം പൂര്‍ണമായി നിരോധിച്ചതായി കേരള റോഡ് ഫണ്ട് ബോര്‍ഡ് – പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റ്, കോഴിക്കോട്/ വയനാട് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍  അറിയിച്ചു. വാഹനങ്ങള്‍ കട്ടാങ്ങല്‍ ചൂലൂര്‍ നായര്‍കുഴി വഴിയോ, മണാശ്ശേരി പുല്‍പ്പറമ്പ് നായര്‍കുഴി വഴിയോ

Continue Reading
തിരുപ്പതി ക്ഷേത്ര ദർശനം മുടങ്ങി, എയർലൈൻ കമ്പനിക്ക് 26000 രൂപ പിഴ ചുമത്തി ഉപഭോക്‌തൃ തർക്ക പരിഹാര കമ്മീഷൻ
Kerala Kerala Mex Kerala mx Top News
1 min read
114

തിരുപ്പതി ക്ഷേത്ര ദർശനം മുടങ്ങി, എയർലൈൻ കമ്പനിക്ക് 26000 രൂപ പിഴ ചുമത്തി ഉപഭോക്‌തൃ തർക്ക പരിഹാര കമ്മീഷൻ

April 8, 2025
0

കണക്ഷൻ ഫ്ലൈറ്റ് സമയം മാറ്റിയതിനാൽ തിരുപ്പതി ക്ഷേത്രദർശനം സാധിക്കാതെ വന്ന ഉപഭോക്താവിന് എയർലൈൻ കമ്പനി നഷ്ടപരിഹാരമായി 26,000/- രൂപ നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷൻ വിധിച്ചു.   ഇടപ്പിള്ളി സ്വദേശിയായ അരവിന്ദ രാജയും കുടുംബവും 2018 ഏപ്രിൽ മാസം തിരുപ്പതി വിസിറ്റിനായി മേക്ക് മൈ ട്രിപ്പിലൂടെ ഇൻഡിഗോ എയർലൈൻസിൽ യാത്രാ ടിക്കറ്റ് ബുക്ക് ചെയ്‌തു. എന്നാൽ യാത്രയുടെ തലേദിവസം, ബെംഗളൂരുവിൽ നിന്നുള്ള കണക്ഷൻ ഫ്ലൈറ്റ് അപ്രതീക്ഷിതമായി സമയം

Continue Reading
ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു
Kerala Kerala Mex Kerala mx Top News
4 min read
163

ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

April 8, 2025
0

സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മാർച്ച് മാസത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു.  ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കൺട്രോൾ അധികാരികളെ അറിയിക്കണമെന്ന് സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു.  മരുന്നിന്റെ പേര്, ഉല്പാദകർ, ബാച്ച് നമ്പർ, കാലാവധി എന്ന ക്രമത്തിൽ. Telmisartan Tablets

Continue Reading
സ്വന്തം പേരിൽ കിട്ടിയ പട്ടയം നെഞ്ചോട് ചേർത്ത് മുഹമ്മദ് ഇഖ്ബാൽ – ജമീല ദമ്പതികൾ
Alappuzha Kerala Kerala Mex Kerala mx Top News
1 min read
90

സ്വന്തം പേരിൽ കിട്ടിയ പട്ടയം നെഞ്ചോട് ചേർത്ത് മുഹമ്മദ് ഇഖ്ബാൽ – ജമീല ദമ്പതികൾ

April 8, 2025
0

നീണ്ട കാത്തിരിപ്പിനൊടുവിൽ സ്വന്തം മണ്ണിനു കിട്ടിയ പട്ടയം നിറഞ്ഞ മനസോടെ നെഞ്ചോട് ചേർത്ത് മുഹമ്മദ് ഇഖ്ബാൽ – ജമീല ദമ്പതികൾ. പുന്നപ്രതെക്ക് ഗ്രാമപഞ്ചായത്തിലെ പള്ളിവെളി പ്രദേശത്ത് മൂന്ന് തലമുറകളായി താമസിച്ചുവരുന്ന കുടുംബം കഴിഞ്ഞ 50 വർഷത്തോളമായി പട്ടയത്തിനുവേണ്ടി വിവിധ സർക്കാർ സ്ഥാപനങ്ങളിൽ അപേക്ഷ നൽകി കാത്തിരിക്കുകയായിരുന്നു. ഇവർ താമസിച്ചു വരുന്ന നാല് സെന്റ് സ്ഥലത്ത് സ്വന്തമായി പഴയ ഒരു വീട് ഉണ്ടെങ്കിലും കാലപ്പഴക്കം കൊണ്ട് പൊളിഞ്ഞുവീഴാറായ നിലയിലാണ്. പട്ടയമില്ലാത്തതിനാൽ പുതിയ

Continue Reading
അമ്പലപ്പുഴയിൽ 34 കുടുംബങ്ങൾക്കുള്ള പട്ടയ വിതരണം മന്ത്രി  നിർവഹിച്ചു
Alappuzha Kerala Kerala Mex Kerala mx Top News
0 min read
96

അമ്പലപ്പുഴയിൽ 34 കുടുംബങ്ങൾക്കുള്ള പട്ടയ വിതരണം മന്ത്രി  നിർവഹിച്ചു

April 8, 2025
0

കഴിഞ്ഞ എട്ടു വർഷംകൊണ്ട് 3,57000 പട്ടയങ്ങൾ സംസ്ഥാനത്ത് വിതരണം ചെയ്‌തെന്ന് റവന്യൂ മന്ത്രി കെ രാജൻ. ഈ സർക്കാരിൻ്റെ കാലാവധി പൂർത്തിയാകുമ്പോൾ സംസ്ഥാനത്ത് അകെ പട്ടയം ലഭിച്ച കുടുംബങ്ങളുടെ എണ്ണം അഞ്ച് ലക്ഷം ആയി മാറുമെന്നും മന്ത്രി പറഞ്ഞു. അമ്പലപ്പുഴ നിയോജക മണ്ഡലത്തിലെ 34 കുടുംബങ്ങൾക്കുള്ള പട്ടയ വിതരണത്തിൻ്റെ ചടങ്ങ്   പുന്നപ്ര പള്ളിവെളിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അമ്പലപ്പുഴയിലെ പട്ടയമേളയിലൂടെ 34 കുടുംബങ്ങൾ ഭൂമിയുടെ യഥാർത്ഥ അവകാശികളായിമാറിയെന്നും ഇത്

Continue Reading
അവധിക്കാല കോഴ്സുകൾക്ക് അപേക്ഷിക്കാം
Kerala Kerala Mex Kerala mx Top News
1 min read
96

അവധിക്കാല കോഴ്സുകൾക്ക് അപേക്ഷിക്കാം

April 8, 2025
0

ഹരിപ്പാട് എൽ ബി എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി പത്താം ക്ലാസ്സ് മുതൽ പ്ലസ് ടു വരെ പരീക്ഷ എഴുതിയിരിക്കുന്ന വിദ്യാർഥികൾക്കായി  അവധിക്കാല കോഴ്‌സുകൾ നടത്തുന്നു. കൂടാതെ പ്ലസ് ടു യോഗ്യതയുള്ള വിദ്യാർഥികൾക്കായി  കംപ്യൂട്ടർ ആപ്ലിക്കേഷൻ ഡിപ്ലോമ (സോഫ്റ്റ്‌ വെയർ) ഡി സി എ(എസ്), പ്ലസ് ടു കൊമേഴ്സുകാർക്ക് ജി എസ് ടി പ്ലസ് ടാലി കോഴ്സ്, എസ് എസ് എൽ സി യോഗ്യതയുള്ള വിദ്യാർഥികൾക്കായി ഡാറ്റാ

Continue Reading
ചുഴലിക്കാറ്റ്, അനുബന്ധ ദുരന്ത പ്രതിരോധ തയ്യാറെടുപ്പ്; മോക്ക് ഡ്രിൽ ഏപ്രിൽ 11ന്
Kerala Kerala Mex Kerala mx Top News
1 min read
94

ചുഴലിക്കാറ്റ്, അനുബന്ധ ദുരന്ത പ്രതിരോധ തയ്യാറെടുപ്പ്; മോക്ക് ഡ്രിൽ ഏപ്രിൽ 11ന്

April 8, 2025
0

ദേശീയ ദുരന്തനിവാരണ അതോറിറ്റിയും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും സംയുക്തമായി ഏപ്രിൽ 11ന് സംസ്ഥാനതലത്തിൽ ചുഴലിക്കാറ്റിന്റെയും അനുബന്ധ ദുരന്തങ്ങളുടെയും തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിന് മോക്ക് ഡ്രിൽ സംഘടിപ്പിക്കും. സംസ്ഥാനത്തെ 12 ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട 24 സ്ഥലങ്ങളിലാണ് ഒരേ സമയം മോക്ക്ഡ്രിൽ സംഘടിപ്പിക്കുക. ആലപ്പുഴ ജില്ലയിൽ പുറക്കാട് ഗ്രാമപഞ്ചായത്തിലെ തോട്ടപ്പള്ളി ഹാർബർ, ചെറുതന ഗ്രാമപഞ്ചായത്തിലെ ആയാപറമ്പ് എന്നിവിടങ്ങളിലാണ് മോക്ഡ്രിൽ നടക്കുക. രാവിലെ ഒൻപത് മണി മുതൽ തന്നെ മോക്ക് ഡ്രില്ലുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആരംഭിക്കും.

Continue Reading
ശുചിത്വസാഗരം സുന്ദരതീരം പദ്ധതി രണ്ടാംഘട്ടം: ഏപ്രില്‍ 11 ന് സംസ്ഥാനത്തെ 590 കി. മീ. തീരദേശത്ത് ഏകദിന പ്ലാസ്റ്റിക് നിർമ്മാർജ്ജന യജ്ഞം നടത്തും: മന്ത്രി സജി ചെറിയാന്‍
Alappuzha Kerala Kerala Mex Kerala mx Top News
1 min read
118

ശുചിത്വസാഗരം സുന്ദരതീരം പദ്ധതി രണ്ടാംഘട്ടം: ഏപ്രില്‍ 11 ന് സംസ്ഥാനത്തെ 590 കി. മീ. തീരദേശത്ത് ഏകദിന പ്ലാസ്റ്റിക് നിർമ്മാർജ്ജന യജ്ഞം നടത്തും: മന്ത്രി സജി ചെറിയാന്‍

April 8, 2025
0

മത്സ്യസമ്പത്തിന്റെ സംരക്ഷണവും തീരദേശവികസനവും ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ ആരംഭിച്ച ശുചിത്വസാഗരം, സുന്ദര തീരം പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെ ഭാഗമായി ഏപ്രില്‍ 11 ന് സംസ്ഥാനത്തെ 590 കി. മീ. തീരപ്രദേശത്ത് ഏകദിന ജനകീയ പ്ലാസ്റ്റിക് നിർമ്മാർജ്ജന യജ്ഞം സംഘടിപ്പിക്കുമെന്ന് ഫിഷറീസ്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. രാവിലെ 8 മുതൽ 11 വരെ സംഘടിപ്പിക്കുന്ന പ്ലാസ്റ്റിക് നിര്‍മാര്‍ജന യജ്ഞത്തില്‍ 12000 സന്നദ്ധപ്രവര്‍ത്തകരും പൊതുജനങ്ങളും

Continue Reading
പി. ആര്‍. ഇന്റേണ്‍ വാക്ക് ഇന്‍ ഇന്റര്‍വ്യു
Kerala Kerala Mex Kerala mx Top News
1 min read
94

പി. ആര്‍. ഇന്റേണ്‍ വാക്ക് ഇന്‍ ഇന്റര്‍വ്യു

April 8, 2025
0

ജില്ലയില്‍ കുടുംബശ്രീയുടെ പി. ആര്‍. പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നതിന് പി. ആര്‍. ഇന്റേണിനെ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിലൂടെ തെരഞ്ഞെടുക്കുന്നു. ജേണലിസം, മാസ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് എന്നിവയില്‍ ഏതെങ്കിലും പി.ജി. ഡിപ്ലോമയാണ് യോഗ്യത. സ്വന്തമായി വീഡിയോ സ്‌റ്റോറികള്‍ ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്യാന്‍ കഴിയുന്നവര്‍ക്ക് മുന്‍ഗണന. പ്രവര്‍ത്തന കാലയളവ് ഒരു വര്‍ഷം. പ്രതിമാസ സ്റ്റൈപ്പന്റ് 10000 രൂപ. സംസ്ഥാന മിഷന്‍ പി. ആര്‍. വിങ്ങിന്റെ കീഴിലാണ് നിയമനം. പത്രക്കുറിപ്പ്

Continue Reading