വയനാട്ടിൽ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ പിടിയില്‍
Kerala Kerala Mex Kerala mx Top News
0 min read
31

വയനാട്ടിൽ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ പിടിയില്‍

August 5, 2025
0

വയനാട്: കൈക്കൂലി വാങ്ങുന്നതിനിടെ വയനാട് പയ്യമ്പള്ളി വില്ലേജ് ഓഫീസർ പിടിയിൽ. പണം കൈമാറുന്നതിനിടെയാണ് വിജിലൻ സംഘം വില്ലേജ് ഓഫീസറെ പിടികൂടിയത്. തണ്ടപ്പേർ സർട്ടിഫിക്കറ്റ് നൽകാൻ അമ്പതിനായിരം രൂപ വില്ലേജ് ഓഫീസർ കെ ടി ജോസ് ആവശ്യപ്പെടുകയായിരുന്നു. വള്ളിയൂർക്കാവ് ക്ഷേത്ര പരിസരത്തെ വെയ്റ്റിംഗ് ഷെഡ്ഡിൽ വെച്ചാണ് പണം കൈമാറിയത്. വിജിലൻസ് ഡിവൈഎസ്പി ഷാജി വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്‍റേതാണ് നടപടി.

Continue Reading
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിൽ നിന്നുള്ള അറിയിപ്പ്
Kerala Kerala Mex Kerala mx Top News weather
0 min read
28

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിൽ നിന്നുള്ള അറിയിപ്പ്

August 5, 2025
0

കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ റെഡ് അലർട്ടും, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്. ആയതിനാൽ ഇന്ന് (05/08/2025) വൈകുന്നേരം 03.30 ന് റെഡ് അലർട്ടുള്ള ജില്ലകളിലും, വൈകുന്നേരം 04.00 ന് ഓറഞ്ച് അലർട്ടുള്ള ജില്ലകളിലും മുന്നറിയിപ്പിന്റെ ഭാഗമായി ജില്ലയിലെ കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായുള്ള സൈറണുകൾ മുഴങ്ങുന്നതായിരിക്കും.

Continue Reading
നവീകരിച്ച ശലഭോദ്യാനം ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Top News
0 min read
36

നവീകരിച്ച ശലഭോദ്യാനം ഉദ്ഘാടനം ചെയ്തു

August 5, 2025
0

കളക്‌ട്രേറ്റിലെ നവീകരിച്ച ശലഭോദ്യാനത്തിന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ ജോൺ വി. സാമുവൽ നിർവ്വഹിച്ചു. കളക്‌ട്രേറ്റ് വളപ്പിൽ നടന്ന പരിപാടിയിൽ ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സയൻസസ് ഡയറക്ടർ ഡോ. പുന്നൻ കുര്യൻ വേങ്കടത്ത് അധ്യക്ഷത വഹിച്ചു. പരിസ്ഥിതി ഗവേഷണ സ്ഥാപനമായ ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സയൻസസ് 2006 ലാണ് കളക്ടറേറ്റ് വളപ്പിൽ ശലഭോദ്യാനം നിർമിച്ചത്. നാൽപതോളം ഇനം ശലഭങ്ങളാണ് ഇവിടെ കണ്ടുവരുന്നത്. തുടക്കത്തിൽ 18 ഇനം നാടൻ ചെടികളാണ്

Continue Reading
അഷ്ടമുടി കായല്‍ ‘ക്ലീന്‍ ആക്കാന്‍’ മെഗാ ക്ലീനിംഗ് ഡ്രൈവ്
Kerala Kerala Mex Kerala mx Top News
1 min read
25

അഷ്ടമുടി കായല്‍ ‘ക്ലീന്‍ ആക്കാന്‍’ മെഗാ ക്ലീനിംഗ് ഡ്രൈവ്

August 5, 2025
0

‘അഷ്ടമുടി കായല്‍ മെഗാ ക്ലീനിംഗ് ഡ്രൈവ്’ തെക്കുംഭാഗം ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും സംഘടിപ്പിച്ചു. ഡോ.സുജിത്ത് വിജയന്‍ പിള്ള എം എല്‍ എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഹരിതകര്‍മ്മസേനയുടെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്തിലെ 13 വാര്‍ഡുകളിലെ കായല്‍തീരങ്ങളില്‍ അടിഞ്ഞുകൂടിയമാലിന്യങ്ങള്‍ ശേഖരിച്ചു. തെക്കുംഭാഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്തങ്കച്ചി പ്രഭാകരന്‍ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് റ്റി.ശിവകുമാര്‍ പദ്ധതി വിശദീകരിച്ചു.

Continue Reading
ആരോഗ്യ മേഖലയിലെ അടിസ്ഥാനസൗകര്യങ്ങള്‍ക്ക് 10,000 കോടി രൂപ ചിലവഴിച്ചു: മന്ത്രി വീണാ ജോര്‍ജ്
Health Kerala Kerala Mex Kerala mx Top News
1 min read
29

ആരോഗ്യ മേഖലയിലെ അടിസ്ഥാനസൗകര്യങ്ങള്‍ക്ക് 10,000 കോടി രൂപ ചിലവഴിച്ചു: മന്ത്രി വീണാ ജോര്‍ജ്

August 5, 2025
0

സംസ്ഥാനത്തെ വിവിധ ആരോഗ്യകേന്ദ്രങ്ങള്‍, പുതിയആശുപത്രികള്‍ എന്നിവയുടെ അടിസ്ഥാനസൗകര്യം വര്‍ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ 10,000 കോടി ചിലവഴിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ചാത്തന്നൂര്‍ നഗരസഭയുടെ വിവിധ വാര്‍ഷികപദ്ധതികളില്‍ ഉള്‍പ്പെടുത്തി പൊഴിക്കര കുടുംബാരോഗ്യ കേന്ദ്രത്തില്‍ 1.2 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച പുതിയ ഒ.പി. കെട്ടിടം ഉദ്ഘടാനം ചെയ്യുകയായിരുന്നു മന്ത്രി. സ്വകാര്യ ആശുപത്രികളില്‍മാത്രം ഉണ്ടായിരുന്ന സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ സര്‍ക്കാര്‍തലത്തില്‍ വികേന്ദ്രീകരിച്ച് ജില്ല-താലൂക്ക് ആശുപത്രികളില്‍ ലഭ്യമാക്കി. ജില്ലാ ആശുപത്രിയിലും പാരിപ്പള്ളി മെഡിക്കല്‍ കോളേജിലും

Continue Reading
എല്ലാ ആശുപത്രികളിലും ഇ-ഹെല്‍ത്ത്പദ്ധതി: മന്ത്രി വീണാ ജോര്‍ജ്
Health Kerala Kerala Mex Kerala mx Top News
1 min read
39

എല്ലാ ആശുപത്രികളിലും ഇ-ഹെല്‍ത്ത്പദ്ധതി: മന്ത്രി വീണാ ജോര്‍ജ്

August 5, 2025
0

സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും ഇ-ഹെല്‍ത്ത്പദ്ധതി നടപ്പാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നെടുമ്പന സാമൂഹികാരോഗ്യകേന്ദ്രത്തെ ബ്ലോക്ക്കുടുംബാരോഗ്യകേന്ദ്രമായി ഉയര്‍ത്തുന്നതിന്റെയും, ബ്ലോക്ക് പൊതുജനാരോഗ്യ യൂണിറ്റിന്റെയും, മീയണ്ണൂരിലെ ജനകീയാരോഗ്യ കേന്ദ്രത്തിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. മരുന്നുകുറിക്കല്‍, ലാബ്പരിശോധനാറിപ്പോര്‍ട്ട് തുടങ്ങിയവ കടലാസ് രഹിതമാക്കി രോഗികളുടെ ചികിത്സാവിവരം ഒറ്റ ക്ലിക്കില്‍ ലഭ്യമാകുന്നതരത്തില്‍ പദ്ധതി വ്യാപിപ്പിക്കും. സര്‍ക്കാര്‍മേഖലയിലെ ലാബുകളെ ബന്ധിപ്പിച്ച് ‘നിര്‍ണയ ലബോറട്ടറി ശൃംഖല’ പ്രാബല്യത്തില്‍വരും. രോഗചികിത്സക്കൊപ്പം പ്രതിരോധത്തിന് പ്രധാന്യംനല്‍കിയുള്ളരീതിയാണ് നടപ്പാക്കുക. ബ്ലോക്കിന്റെ ജനകീയാരോഗ്യകേന്ദ്രം എല്ലാ ചൊവ്വാഴ്ചകളും സ്ത്രീകളുടെ

Continue Reading
ആശ്രാമം സര്‍ക്കാര്‍ നഴ്‌സിംഗ് സ്‌കൂളില്‍ പുതിയ സ്‌കില്‍ ലാബ്     മെഡിക്കല്‍ വിദ്യാഭ്യാസത്തിന് കൂടുതല്‍ അവസരങ്ങള്‍: മന്ത്രി വീണാജോര്‍ജ്
Kerala Kerala Mex Kerala mx Top News
1 min read
36

ആശ്രാമം സര്‍ക്കാര്‍ നഴ്‌സിംഗ് സ്‌കൂളില്‍ പുതിയ സ്‌കില്‍ ലാബ് മെഡിക്കല്‍ വിദ്യാഭ്യാസത്തിന് കൂടുതല്‍ അവസരങ്ങള്‍: മന്ത്രി വീണാജോര്‍ജ്

August 5, 2025
0

സംസ്ഥാനത്ത് മെഡിക്കല്‍ വിദ്യാഭ്യാസത്തിന് കൂടുതല്‍അവസരങ്ങള്‍ ഒരുക്കുകയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാജോര്‍ജ്. ആശ്രാമത്തെ സര്‍ക്കാര്‍ നഴ്‌സിംഗ് സ്‌കൂളിലെ പുതിയ സ്‌കില്‍ ലാബ് മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പുതുതായി രണ്ടു മെഡിക്കല്‍ കോളജുള്‍. പി ജി സീറ്റുകളും വര്‍ദ്ധിപ്പിച്ചു. ബി എസി നഴ്‌സിംഗ് സീറ്റുകള്‍ 1250 ആക്കി വര്‍ദ്ധിപ്പിച്ചു. ആശ്രാമം നഴ്‌സിംഗ് കോളേജിലെ സ്‌കില്‍ ലാബ് നിര്‍മിച്ചത് 1.54 കോടി രൂപയ്ക്കാണ്.   കിഫ്ബിയിലൂടെ 10,000 കോടി രൂപയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളാണ്

Continue Reading
കക്കി-ആനത്തോട് ഡാം തുറക്കേണ്ട സാഹചര്യം നിലവിലില്ല
Kerala Kerala Mex Kerala mx Top News
1 min read
31

കക്കി-ആനത്തോട് ഡാം തുറക്കേണ്ട സാഹചര്യം നിലവിലില്ല

August 5, 2025
0

വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതിനാല്‍ കക്കി- ആനത്തോട് ഡാം തുറക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് (ഓഗസ്റ്റ് 05, ചൊവ്വ, സമയം ഉച്ചയ്ക്ക് 12) സുരക്ഷ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഇന്ന് രാവിലെ 11 മുതല്‍ ഡാമിന്റെ നാല് ഷട്ടറുകള്‍ ഘട്ടം ഘട്ടമായി തുറക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇതിന്റെ ആവശ്യമില്ല. റിസര്‍വോയറിന്റെ നാല് ഷട്ടറുകള്‍ 30 മുതല്‍ 60 സെന്റി മീറ്റര്‍ വരെ ഉയര്‍ത്തി 50 മുതല്‍

Continue Reading
കണ്ണൂരിൽ ഖാദി ഓണം മേളയ്ക്ക് തുടക്കമായി     പുതിയ ഖാദി ജെൻ സിയ്ക്കും ജെൻ ആൽഫയ്ക്കും: സ്പീക്കർ എ എൻ ഷംസീർ 
Kerala Kerala Mex Kerala mx Top News
0 min read
35

കണ്ണൂരിൽ ഖാദി ഓണം മേളയ്ക്ക് തുടക്കമായി പുതിയ ഖാദി ജെൻ സിയ്ക്കും ജെൻ ആൽഫയ്ക്കും: സ്പീക്കർ എ എൻ ഷംസീർ 

August 5, 2025
0

പഴയതിൽ നിന്നും വ്യത്യസ്തമായി പുതിയ കാലത്തെ ഖാദി നവതലമുറകളായ ജെൻ സിയ്ക്കും ജെൻ ആൽഫയ്ക്കും ഉപയോഗ പ്രദമാകുന്ന രീതിയിലാണ് രൂപകല്പന ചെയ്തിരിക്കുന്നതെന്ന് കേരള നിയമസഭ സ്പീക്കർ അഡ്വ. എ എൻ ഷംസീർ. കേരള ഖാദി ഗ്രാമ വ്യവസായ ബോർഡും ഖാദി സ്ഥാപനങ്ങളും സംയുക്തമായി നടത്തുന്ന ഓണം മേളയുടെ ജില്ലാ തല ഉദ്ഘടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

Continue Reading
ആലപ്പുഴ വാട്ടർ ടൂറിസം പദ്ധതി ചിറകു വിരിക്കും; 74.95 കോടിയുടെ നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുന്നു
Kerala Kerala Mex Kerala mx Top News
1 min read
22

ആലപ്പുഴ വാട്ടർ ടൂറിസം പദ്ധതി ചിറകു വിരിക്കും; 74.95 കോടിയുടെ നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുന്നു

August 5, 2025
0

ആലപ്പുഴയെ ലോകനിലവാരത്തിലുള്ള ജല വിനോദസഞ്ചാര കേന്ദ്രമാക്കി പരിവർത്തനം ചെയ്യുന്നതിനുള്ള ഗ്ലോബൽ വാട്ടർ വണ്ടർലാൻഡ് പദ്ധതിക്ക് തുടക്കമാകുന്നു.കേന്ദ്രസർക്കാർ വായ്പയായി അനുവദിക്കുന്ന 74.95 കോടി രൂപയുടെ ധനസഹായം ഉൾപ്പെടെ വിനിയോഗിച്ച് പദ്ധതികൾ സംസ്ഥാന സർക്കാരിൻറെ നേതൃത്വത്തിലാണ് നടപ്പിലാക്കുന്നത്. സംസ്ഥാന സർക്കാർ കേരള ടൂറിസം ഇൻഫ്രാസ്ട്രക്ഷൻ ലിമിറ്റഡിനെയാണ് പദ്ധതി നടത്തിപ്പിനുള്ള നോടൽ ഏജൻസിയായി നിശ്ചയിച്ചിട്ടുള്ളത്. സ്വദേശ് ദർശൻ -രണ്ട് പദ്ധതിയുടെ ഭാഗമായാണ് ആലപ്പുഴ ഗ്ലോബൽ വാട്ടർ വണ്ടർലാൻഡ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. പദ്ധതി ആരംഭിക്കുന്നതിന് മുന്നോടിയായുള്ള

Continue Reading