Your Image Description Your Image Description

ഷിനോമി 17 സീരീസ് പുറത്തിറങ്ങുമ്പോൾ അതിൽ പ്രതീക്ഷിക്കുന്ന ഏറ്റവും വലിയ സവിശേഷതകളിലൊന്ന് അതിന്റെ ഫാസ്റ്റ് ചാർജിങ് സംവിധാനമാണ്. വൻ വേഗത്തിലുള്ള ചാർജിങ് സാങ്കേതികവിദ്യയുമായിട്ടാണ് ഈ ഫോണുകൾ എത്തുക. നിരവധി ആൻഡ്രോയ്ഡ് ഫോണുകൾ 100W മുതൽ 120W വരെ ചാർജിങ് സ്പീഡ് വാഗ്ദാനം ചെയ്തിരുന്നെങ്കിലും, അതിനനുസരിച്ചുള്ള ചാർജറുകൾ ഇല്ലാത്തതും പ്രതിസന്ധിയായിരുന്നു. എന്നാൽ ആ പ്രശ്നങ്ങളെല്ലാം പരിഹാരമായിട്ടാണ് ഷവോമി 17 സീരീസ് എത്തുന്നത്. ഷവോമിയുടേത് ആയതും അല്ലാത്തതുമായ ചാർജറുകളിലും ഫോണിനെ ഇതേ വേഗതയിൽ ചാർജ് ചെയ്യാനാകും എന്നാണ് ഷവോമിയുടെ അവകാശവാദം.

അതേസമയം ആൻഡ്രോയ്ഡ് സ്മാർട്ട്ഫോണുകളെ സംബന്ധിച്ച് ഇത് വലിയ ഒരു കാൽവെപ്പായാണ് കണക്കാക്കപ്പെടുന്നത്. നേരത്തെ ഷവോമിയുടെ 15 പ്രൊ 90W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള മോഡലായിരുന്നു. എന്നാൽ യുഎസ്ബി പിഡി ചാർജറുകൾ ഉപയോഗിക്കുമ്പോൾ അവ 27W വരെ കുറഞ്ഞിരുന്നു. ഷവോമിയുടെ ചാർജറുകളിൽ ചാർജ് ചെയ്‌താൽ മാത്രമേ ഫാസ്റ്റ് ചാർജിങ് ഉണ്ടാകുകയുള്ളൂ എന്ന അവസ്ഥ ഉണ്ടായിരുന്നു. എന്നാൽ ഷവോമി 17 സീരീസിൽ ഈ പ്രശ്നം മാറും. 7000mAh ബാറ്ററി ആകും ഷവോമി 17ൽ ഉണ്ടാകുക. ഷവോമി 17 പ്രൊയിൽ 6300mAh ബാറ്ററി ആകും ഇതിന് ഉണ്ടാകുന്നത്. ഷവോമി പ്രൊ മാക്‌സിൽ 7500mAh ബാറ്ററിയും ഉണ്ടാകും. ഷവോമി 17 പ്രൊ, പ്രൊ മാക്സ് എന്നിവ 100w ഫാസ്റ്റ് ചാർജിങ് സൗകര്യത്തിലാകും എത്തുക. ഷവോമിയുടെ ഈ ഫാസ്റ്റ് ചാർജിങ് നീക്കം മറ്റ് ചൈനീസ് മോഡലുകളായ ഓപ്പോ, വിവോ, വൺപ്ലസ് എന്നിവരെയും ഇത്തരം രീതിയിലേക്ക് മാറാൻ പ്രേരിപ്പിക്കും എന്നാണ് കരുതപ്പെടുന്നത്.

Related Posts