Your Image Description Your Image Description

വാഷിംഗ്ടൺ: അമേരിക്കയിലെ ടിക് ടോക് ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത. ചൈനീസ് ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ടിക് ടോക്കിന് അമേരിക്കയിൽ പ്രവർത്തനം തുടരാൻ ഉപാധികളോടെ അനുമതി നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ടിക് ടോക്കിന് അമേരിക്കയിൽ പ്രവർത്തനം തുടരാൻ ഉപാധികളോടെ അനുമതി നൽകുന്ന ഉത്തരവിൽ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് വ്യാഴാഴ്ച ഒപ്പുവെച്ചു.

ടിക് ടോക്കിന്റെ അമേരിക്കൻ ഉപഭോക്താക്കളുടെ പ്രവർത്തനങ്ങളും വിവരങ്ങളും ചോരാതെ, അമേരിക്കൻ നിക്ഷേപകരുടെ നിയന്ത്രണത്തിലാകാൻ സഹായിക്കുന്ന നിർദ്ദിഷ്ട കരാറിനാണ് നിലവിലെ എക്സിക്യൂട്ടീവ് ഉത്തരവിലൂടെ ട്രംപ് അംഗീകാരം നൽകിയിരിക്കുന്നത്.

ചൈനീസ് കമ്പനിയായ ബൈറ്റ്ഡാൻസ് ടിക് ടോക്കിന്റെ ആസ്തികൾ ഈ വർഷം ആദ്യം അമേരിക്കൻ കമ്പനിക്ക് വിൽക്കണമെന്നും അല്ലെങ്കിൽ രാജ്യവ്യാപകമായി ടിക് ടോക്ക് നിരോധനം നേരിടേണ്ടിവരുമെന്നും മുൻ പ്രസിഡന്റ് ജോ ബൈഡനാണ് കഴിഞ്ഞ വർഷം ഉത്തരവിട്ടത്. എന്നാൽ, സാമൂഹിക മാധ്യമ സ്ഥാപനത്തിന്റെ വിൽപ്പന സംബന്ധിച്ച് ഒരു കരാറിലെത്താൻ ഭരണകൂടം ശ്രമിക്കുന്നതിനിടെ ടിക് ടോക്കിന് യുഎസിൽ പ്രവർത്തിക്കാൻ അനുമതി നൽകുന്ന ഉത്തരവുകളിൽ ട്രംപ് ഒപ്പുവെക്കുകയായിരുന്നു.

Related Posts