Your Image Description Your Image Description

ഡല്‍ഹി: യുഎപിഎ ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന ജെഎൻയുവിലെ മുൻ വിദ്യാര്‍ഥി നേതാവ്  ഉമര്‍ ഖാലിദ് കോടതിയെ സമീപിച്ചു. ഡൽഹി കലാപക്കേസിലെ എഫ്‌ഐആര്‍ കെട്ടിച്ചമച്ച തെളിവുകള്‍ ഉപയോഗിച്ചുളള ഒരു തമാശയാണെന്നും ആ തമാശയുടെ പേരില്‍ അഞ്ച് വര്‍ഷമായി താന്‍ ജയിലില്‍ കഴിയുകയാണെന്നും ഉമര്‍ ഖാലിദ് പറഞ്ഞു. അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി സമീര്‍ ബാജ്പായിയുടെ മുന്‍പാകെയാണ് ഉമര്‍ ഇത് വ്യക്തമാക്കിയത്.
‘ഒരു എഫ്ഐആറിന്റെ തമാശയില്‍ ഞാൻ അഞ്ച് വര്‍ഷം കസ്റ്റഡിയില്‍ കഴിഞ്ഞു. ഈ എഫ് ഐ ആറിന് നിയമത്തിന്റെ പവിത്രതയില്ല’, ഉമര്‍ ഖാലിദിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ ത്രിദീപ് പൈസാണ് കോടതിയിൽ നിലപാട് പറഞ്ഞത്. ഡല്‍ഹി പൊലീസിന്റെ പ്രത്യേക സെല്ലാണ് കേസ് അന്വേഷിക്കുന്നത്.
ഡൽഹിയിലെ കലാപത്തിന് ​ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് 2020 സെപ്റ്റംബറിൽ ഉമർ ഖാലിദിനെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്.അഞ്ച് വർഷക്കാലമായി വിചാരണയില്ലാതെ ജയിലിൽ കഴിയുകയാണ് ഉമർ ഖാലിദ്. ക്രിമിനൽ ഗൂഢാലോചന, കലാപം, നിയമവിരുദ്ധമായി സംഘം ചേരൽ, യു.എ.പി.എ തുടങ്ങിയ വകുപ്പുകൾ ചുമത്തിയായിരുന്നു അറസ്റ്റ്.

Related Posts