Your Image Description Your Image Description

വിരാട് കോഹ്‌ലി തന്റെ ഫിറ്റ്‌നസ് ടെസ്റ്റ് ലണ്ടണിൽ വെച്ചാണ് നൽകുന്നതെന്ന വാർത്തകൾ വന്നിരുന്നു. ബാക്കി എല്ലാ കളിക്കാരും ഇന്ത്യയിൽ വെച്ച് ഫിറ്റ്‌നസ് ടെസ്റ്റിൽ പങ്കെടുക്കുമ്പോൾ വിരാട് മാത്രം ലണ്ടണിൽ വെച്ചാണ് ഇത് നടത്തുന്നതെന്ന വാർത്തകളാണ് വന്നത്. ഡൈനിക് ജഗ്രാനായിരുന്നു ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇതിന് തെളിവുകളൊന്നുമില്ലെന്നും ഇനി അഥവാ അങ്ങനെയാണെങ്കിൽ തന്നെ ആർക്കാണ് പ്രശ്‌നമെന്ന് ചോദിക്കുകയാണ് ഇപ്പോൾ മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര.

‘ഇത് വെറും സ്‌പെക്യുലേഷൻസും റിപ്പോർട്ടും പോലെ എനിക്ക് തോന്നി. വിരാട് കോഹ്‌ലി ലണ്ടണിൽ വെച്ചാണ് ഫിറ്റ്‌നസ് ടെസ്റ്റ് നൽകിയതെന്നും മറ്റുള്ളവർ ഇവിടെ വെച്ചാണെന്നും പറയുന്നതിൽ തെളിവൊന്നുമില്ല. ശരിയാണ് അവൻ ഇവിടെ ഇല്ലായിരുന്നു. എന്നാൽ അവൻ ലണ്ടണിൽ വെച്ച് ഫിറ്റ്‌നസ് ടെസ്റ്റ് നൽകിയതിന് തെളിവുകളൊന്നുമില്ല. ഇനി അങ്ങനെയാണെങ്കിൽ തന്നെ ഇപ്പോൾ എന്താണ് പ്രശ്‌നം. ഒരു കളിക്കാരന് എത്താൻ സാധിക്കുന്നില്ലെങ്കിൽ അവർ അവിടെ വെച്ച് ഫിറ്റ്‌നസ് ടെസ്റ്റ് നൽകുന്നതിൽ എന്താണ് തെറ്റ്, ഇനി മുതൽ അങ്ങനെയാക്കുന്നതാകും നല്ലത്,’ ആകാശ് ചോപ്ര പറഞ്ഞു. ഇതിൽ എന്തെങ്കിലും സത്യമുണ്ടെങ്കിൽ അതൊക്കെ ന്യൂ നോർമൽ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Posts