Your Image Description Your Image Description

കൊച്ചി: എറണാകുളം അങ്കമാലിയിൽ എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ.കാറിൽ കടത്തുകയായിരുന്ന 192 ഗ്രാം എംഡിഎംഎയുമായി ഈരാറ്റുപേട്ട സ്വദേശി അജ്മൽ ഷായും കോട്ടയം അതിരമ്പുഴ സ്വദേശി അനിജിത്തുമാണ് പിടിയിലായത്.

ബംഗളൂരുവിൽ നിന്ന് ആലുവ ഭാഗത്തേക്ക് പോകുന്നതിനിടെ അങ്കമാലി ടിബി ജംഗ്ഷന് സമീപം കാർ തടഞ്ഞുനിർത്തി നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെടുത്തത്.കാറിന്റെ ഡാഷ് ബോർഡിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു രാസലഹരി. രഹസ്യ വിവരത്തെ തുടർന്നായിരുന്നു ഡാൻസാഫ് ടീമും അങ്കമാലി പോലീസും ചേർന്നുള്ള പരിശോധന. .

Related Posts