Your Image Description Your Image Description

കുന്നംകുളം :കുന്നംകുളം കേച്ചേരിയിൽ ബസുകൾ കൂട്ടിയിടിച്ച് അപകടത്തിൽ പതിനഞ്ചോളം പേർക്ക് പരിക്കേറ്റു. സ്വകാര്യബസും കെഎസ്ആർടിസി ലോ ഫ്ലോർ ബസും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കേച്ചേരി തൂവാനൂർ പാലത്തിന് സമീപത്ത് വച്ച് ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം ഉണ്ടായത്.

തൃശൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ലോ ഫ്ലോർ ബസും കോഴിക്കോട് നിന്നും തൃശൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്. ഇരു ബസ്സുകളിലായി ഉണ്ടായിരുന്ന പതിനഞ്ചോളം യാത്രക്കാർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല.

Related Posts