Your Image Description Your Image Description

ചെന്നൈ: ചെന്നൈയിൽ നിന്നുള്ള സ്‌പൈസ്ജെറ്റ് വിമാനം റദ്ദാക്കിയതായി പരാതി. ബോർഡിങ് പാസ് നൽകിയശേഷമാണ് ചെന്നൈ-കൊച്ചി വിമാനം യാത്രക്കാരെ അറിയിക്കാതെ റദ്ദാക്കിയത്. പുലർച്ചെ നാലുമണിയോടെയാണ് വിമാനം റദ്ദ് ചെയ്തതായി അറിയിച്ചത്.

അതേസമയം പുറപ്പെടേണ്ട വിമാനം എത്തിയിട്ടില്ലെന്ന വിശദീകരണമാണ് യാത്രക്കാർക്ക് നൽകിയിരിക്കുന്നത്. സംഭവത്തിൽ സ്‌പൈസ് ജെറ്റ് യാതൊരു തരത്തിലുള്ള വിശദീകരണവും ഉണ്ടായിട്ടില്ല. യാത്രക്കാർ വിമാനത്താവളത്തിൽ പ്രതിഷേധിച്ചതിനെ തുടർന്ന് റീഫണ്ട് നൽകുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

എന്നാൽ യാത്രക്കാരെ കൊച്ചിയിലേക്ക് എത്തിക്കാനുള്ള ക്രമീകരണം ഒരുക്കിയിട്ടില്ല. ചെന്നൈയിൽ നിന്നുള്ള സ്‌പൈസ് ജെറ്റ് വിമാന സർവീസുകൾക്ക് തടസം നേരിട്ട് കഴിഞ്ഞാൽ സഹായിക്കാനോ മറ്റ് കാര്യങ്ങൾക്കോ ഉദ്യോഗസ്ഥരോ ജീവനക്കാരോ ഉണ്ടാകില്ലെന്ന ആക്ഷേപം നേരത്തെ ഉണ്ടായിരുന്നു

Related Posts