Your Image Description Your Image Description

ഗാസയിലെ നാസർ ആശുപത്രിയിലേക്കു നടത്തിയ ഇസ്രയേൽ വ്യോമാക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടതായി പാലസ്തീൻ ആരോഗ്യവകുപ്പ് അധികൃതർ. കൊല്ലപ്പെട്ടവരിൽ മൂന്ന് മാധ്യമപ്രവർത്തകരും ഉൾപ്പെടുന്നു. റോയിറ്റേഴ്സ് കരാർ ക്യാമറാമാൻ ഹുസാം അൽ-മസ്‌റി കൊല്ലപ്പെട്ടവരിൽ ഒരാളാണെന്ന് അധികൃതർ അറിയിച്ചു. റോയിറ്റേഴ്സ് കരാർ ഫോട്ടോഗ്രാഫർ ഹാതം ഖാലിദ്ക്ക്‌ പരിക്കേറ്റിട്ടുണ്ട്.
ആക്രമണത്തെ കുറിച്ച് ഇസ്രയേൽ സൈന്യവും പ്രധാനമന്ത്രിയുടെ ഓഫിസും ഇതുവരെ പ്രതികരിച്ചിട്ടില്ല.

Related Posts